Movie prime

തിയേറ്ററുകൾ തുറന്നാലും മരക്കാറിൻ്റെ പ്രദർശനം വൈകും

കോവിഡ്-19 എന്ന മഹാമാരി ലോകമെമ്പാടുമുള്ള ജീവിതങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ്. എല്ലാ മേഖലകളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. ഈ വിപത്തിൽ നിന്ന് എപ്പോൾ, എങ്ങനെ കരകയറുമെന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല. ഇത്തരത്തിൽ ദുരിതത്തിലായ ഒരു മേഖലയാണ് സിനിമ. മലയാളി പ്രേക്ഷകർ ഏറെ ആഗ്രഹിച്ച് കാത്തിരുന്ന ഒരു ബിഗ് ബജറ്റ് സിനിമയായിരുന്നു മരക്കാര് അറബിക്കടലിന്റെ സിംഹം. തീയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചാലും ഉടനടി ചിത്രം പ്രദർശനത്തിനെത്തിക്കാൻ സാധിക്കില്ലെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്. അറുപത് രാജ്യങ്ങളുമായി കരാർ ഉണ്ട്. More
 
തിയേറ്ററുകൾ തുറന്നാലും മരക്കാറിൻ്റെ പ്രദർശനം വൈകും

കോവിഡ്-19 എന്ന മഹാമാരി ലോകമെമ്പാടുമുള്ള ജീവിതങ്ങളെ താളം തെറ്റിച്ചിരിക്കുകയാണ്. എല്ലാ മേഖലകളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. ഈ വിപത്തിൽ നിന്ന് എപ്പോൾ, എങ്ങനെ കരകയറുമെന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല. ഇത്തരത്തിൽ ദുരിതത്തിലായ ഒരു മേഖലയാണ് സിനിമ. മലയാളി പ്രേക്ഷകർ ഏറെ ആഗ്രഹിച്ച് കാത്തിരുന്ന ഒരു ബിഗ് ബജറ്റ് സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

തീയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചാലും ഉടനടി ചിത്രം പ്രദർശനത്തിനെത്തിക്കാൻ സാധിക്കില്ലെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നത്. അറുപത് രാജ്യങ്ങളുമായി കരാർ ഉണ്ട്. എല്ലാ രാജ്യങ്ങളിലും ഒരുമിച്ച് മാത്രമേ ചിത്രം റിലീസ് ചെയ്യാൻ സാധിക്കൂ. ലോകത്ത് ഈ മഹാമാരി അവസാനിച്ചതിനുശേഷം മാത്രമേ ചിത്രത്തിന്റെ റിലീസിനെ പറ്റി ചിന്തിക്കുന്നുള്ളൂ.

മോഹൻലാലിനെ നായകനാക്കി പ്രിയദർശനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരിനൊപ്പം സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരും നിർമാണത്തിൽ പങ്കാളികളാണ്.
മോഹൻലാലിനെ കൂടാതെ പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, നെടുമുടിവേണു, കീർത്തി സുരേഷ്, പ്രഭു, സിദ്ദിഖ്, മുകേഷ്, കല്യാണി പ്രിയദർശൻ, സുനിൽ ഷെട്ടി, ഇന്നസെൻ്റ്, മാമുക്കോയ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.