Movie prime

ഫേസ്ബുക്ക് പേജ് തിരികെ ലഭിച്ചു; നന്ദി

 
ഒടുവിൽ എന്റെ ഫേസ്ബുക്ക് പേജ് തിരികെ ലഭിച്ചു, നന്ദി പറഞ്ഞ് നടൻ അനൂപ് മേനോൻ

ഹാക്ക് ചെയ്യപ്പെട്ട ഫേസ് ബുക്ക് പേജ് തിരികെ കിട്ടിയതിൽ കൃതജ്ഞത അർപ്പിക്കുന്ന പോസ്റ്റുമായി നടൻ അനൂപ് മേനോൻ. ഏതാനും ദിവസങ്ങളായി നടൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട നിലയിലായിരുന്നു.  എ ഡി ജി പി മനോജ് അബ്രഹാം, ഒഡിഷ ഐ  ജി ഷെഫീൻ അഹമദ്,  ഫേസ്ബുക്ക് അധികൃതർ, സൈബർ ഡോം വിദഗ്ധരായ സുധീഷ്, ആനന്ദ് എന്നിവർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് നടൻ ഫേസ് ബുക്കിൽ കുറിപ്പ് ഇട്ടിരിക്കുന്നത്. 

കഴിഞ്ഞ ആറുമാസത്തെ  പോസ്റ്റുകൾ ഹാക്കർമാർ ഇല്ലാതാക്കിയെന്നും 4 ലക്ഷം ഫോളോവേഴ്‌സിനെ തനിക്ക് നഷ്ടമായെന്നും കുറിപ്പിൽ പറയുന്നു. 15 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്നു. ഇപ്പോൾ അത് 11 ലക്ഷമായി കുറഞ്ഞു. സൈബർഡോമിന്റെയും ഫേസ്ബുക്ക് വിദഗ്ധരുടെയും ശുപാർശ പ്രകാരം പേജിൻ്റെ സുരക്ഷാ സംവിധാനം  ശക്തിപ്പെടുത്തിയിട്ടുണ്ട്. 

ഹാക്കർമാരുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാ മാർഗങ്ങളെ പറ്റിയും നടൻ തൻ്റെ പുതിയ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്. റ്റു ഫാക്റ്റർ ഓഥൻ്റിഫിക്കേഷൻ പ്രക്രിയ  സ്വീകരിക്കാൻ എല്ലാവരോടും ആത്മാർഥമായി അഭ്യർഥിക്കുകയാണ്.   ഒട്ടുമിക്ക ഫോണുകളിലേക്കും ഹാക്കർമാർ നുഴഞ്ഞു കയറുന്ന സാഹചര്യമുണ്ട്. അതിനാൽ സുരക്ഷയുടെ കാര്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം. 

ഹാക്കിംഗ് ഇപ്പോൾ വളരെ വ്യാപകമാണ്.  ഇപ്പോൾ കുറിപ്പ് ഇട്ടിരിക്കുന്ന പേജ് താൻ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും അതും ഹാക്കർമാരുടെ പണിയല്ലെന്നും സ്ഥിരീകരിക്കുന്നതിനായി താൻ ഉടൻതന്നെ ലൈവിൽ വരും എന്ന അറിയിപ്പും ഇതോടൊപ്പമുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ഹാക്കർമാർ അപ്‌ലോഡുചെയ്യുന്ന 'ഫണ്ണി ' പോസ്റ്റുകൾ സഹിച്ചതിന് ആരാധകരോട് നന്ദി പറഞ്ഞു കൊണ്ടാണ് നടൻ്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.