Movie prime

ചലച്ചിത്ര അക്കാദമി ഇനിയെങ്കിലും തെറ്റുതിരുത്തണം, നിങ്ങൾ തിരസ്കരിച്ച സിനിമകൾക്കാണ് ഇത്തവണ അവാർഡുകൾ: മൈക്ക്

MIKE കഴിഞ്ഞ വർഷം ഐഎഫ്എഫ്കെ തഴഞ്ഞ സിനിമകൾക്കാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചതെന്നും ഇക്കാര്യത്തിൽ തങ്ങൾ നേരത്തേ ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്ന തരത്തിലാണ് ഇത്തവണത്തെ പുരസ്കാരങ്ങളെന്നും മൂവ്മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമ(മൈക്ക്).MIKE സ്വതന്ത്ര സിനിമകൾക്കാണ് ഇത്തവണ പുരസ്കാരങ്ങൾ ലഭിച്ചത്. സ്വതന്ത്ര സിനിമകളെ തഴയുന്ന നിലപാടാണ് ചലച്ചിത്ര അക്കാദമിയും ഐഎഫ്എഫ്കെയും കൈക്കൊള്ളുന്നത്. കഴിഞ്ഞ വർഷം മേളയിൽ തിരസ്കരിക്കപ്പെട്ട ചിത്രങ്ങളാണ് വാസന്തി, ബിരിയാണി, വരി, ഇടം, കെഞ്ചിറ, നാനി അടക്കമുള്ളവ. സ്വതന്ത്ര സിനിമകളെ തഴയുന്ന സമീപനമാണ് ഐഎഫ്എഫ്ഐ, ഐഎഫ്എഫ്കെ എന്നിവ More
 
ചലച്ചിത്ര അക്കാദമി ഇനിയെങ്കിലും തെറ്റുതിരുത്തണം, നിങ്ങൾ തിരസ്കരിച്ച സിനിമകൾക്കാണ് ഇത്തവണ അവാർഡുകൾ: മൈക്ക്

MIKE

കഴിഞ്ഞ വർഷം ഐഎഫ്എഫ്കെ തഴഞ്ഞ സിനിമകൾക്കാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ലഭിച്ചതെന്നും ഇക്കാര്യത്തിൽ തങ്ങൾ നേരത്തേ ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്ന തരത്തിലാണ് ഇത്തവണത്തെ പുരസ്കാരങ്ങളെന്നും
മൂവ്മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമ(മൈക്ക്).MIKE

സ്വതന്ത്ര സിനിമകൾക്കാണ് ഇത്തവണ പുരസ്കാരങ്ങൾ ലഭിച്ചത്. സ്വതന്ത്ര സിനിമകളെ തഴയുന്ന നിലപാടാണ് ചലച്ചിത്ര അക്കാദമിയും ഐഎഫ്എഫ്കെയും കൈക്കൊള്ളുന്നത്. കഴിഞ്ഞ വർഷം മേളയിൽ തിരസ്കരിക്കപ്പെട്ട ചിത്രങ്ങളാണ് വാസന്തി, ബിരിയാണി, വരി, ഇടം, കെഞ്ചിറ, നാനി അടക്കമുള്ളവ. സ്വതന്ത്ര സിനിമകളെ തഴയുന്ന സമീപനമാണ് ഐഎഫ്എഫ്ഐ, ഐഎഫ്എഫ്‌കെ എന്നിവ കൈക്കൊള്ളുന്നത്. ഇത്തരം സിനിമകൾക്ക് സംസ്ഥാന പുസ്കാരങ്ങൾ ലഭിക്കുമ്പോഴെങ്കിലും സ്വന്തം തെറ്റ് തിരുത്താൻ ഇവർ തയ്യാറാവേണ്ടതാണ്.

സ്വതന്ത്ര സിനിമകളെ പൂർണമായും
അവ​ഗണിക്കുകയും കച്ചവട സിനിമകളുടെ പ്രദർശനത്തിന് അവസരമൊരുക്കുന്ന ഇടമായി ചലച്ചിത്രോത്സവങ്ങളെ മാറ്റിത്തീർക്കുകയും ചെയ്യുന്ന കാലത്ത് സംസ്ഥാന അവാർഡ് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്. 2019-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരെയും മൈക്ക് അഭിനന്ദിക്കുന്നു. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തീർച്ചയായും മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് അർഹിക്കുന്ന പരി​ഗണന നൽകുന്ന ഒന്നാണ്.

സ്വതന്ത്ര സിനിമകൾക്ക് പുസ്കാരങ്ങൾ നൽകി ആദരിക്കുമ്പോൾ ഐഎഫ്എഫ്കെയ്‌ക്കെതിരെ മൈക്ക് ഉന്നയിച്ച പരാതികൾ ഒരിക്കൽകൂടി ശരിവെയ്ക്കപ്പെടുകയാണ്. സ്വതന്ത്ര സിനിമകൾക്ക് ലഭിച്ച ഈ പുരസ്കാര മികവിനെ മുൻനിർത്തി, കച്ചവട സിനിമകൾക്കായി നിലയുറപ്പിച്ചിരിക്കുന്ന കേരള ചലച്ചിത്ര അക്കാദമി തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തണം. ഐഎഫ്എഫ്കെ അടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സ്വതന്ത്ര സിനിമകൾക്ക് അർഹിക്കുന്ന പരി​ഗണന നൽകണം.

ഒരു മെഗാ ഇവന്റ് സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജനപ്രിയ നായകർക്കും സിനിമക്കാർക്കും മാത്രം അവാർഡ് നൽകുക എന്ന രീതിയിൽ അധഃപതിച്ചു കഴിഞ്ഞ അവാർഡ് ദാനങ്ങൾ ഗൗരവകരമായ ഒരു പ്രക്രിയയായി മാറണം. മൈക്കിന്റെ അം​ഗങ്ങളായിട്ടുള്ള ചലച്ചിത്ര പ്രവർത്തകർക്ക് ലഭിച്ച സംസ്ഥാന പുരസ്കാരങ്ങളിൽ സംഘടന അതിയായ സന്തോഷം രേഖപ്പെടുത്തുന്നതായി മൈക്ക് സെക്രട്ടറി
കെ.പി. ‌ശ്രീകൃഷ്ണൻ, പ്രസിഡൻ്റ് സന്തോഷ് ബാബുസേനൻ എന്നിവർ പറഞ്ഞു.