Movie prime

‘ഹലാല്‍ ലവ് സ്റ്റോറി’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

Halal Love story സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമായ ഹലാല് ലവ് സ്റ്റോറിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുൻപിലെത്തുക. ഒക്ടോബർ 15നാണ് ചിത്രത്തിന്റെ റിലീസ് . സംവിധായകന് സക്കറിയയും മുഹ്സിന് പരാരിയും ചേര്ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, ജോജു ജോർജ്, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബു, ജെസ്ന ഹാഷിം, More
 
‘ഹലാല്‍ ലവ് സ്റ്റോറി’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും

Halal Love story

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമായ ഹലാല്‍ ലവ് സ്റ്റോറിയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുൻപിലെത്തുക. ഒക്ടോബർ 15നാണ് ചിത്രത്തിന്റെ റിലീസ് . സംവിധായകന്‍ സക്കറിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, ജോജു ജോർജ്, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബു, ജെസ്‌ന ഹാഷിം, ഹർഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് നിർമാണം.

ചിത്രം ആമസോണ്‍ പ്രൈമില്‍ ലഭ്യമാകുമെന്ന വിവരം പ്രൈം തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ അറിയിക്കുകയായിരുന്നു. ജയസൂര്യ, അഥിതി റാവു ചിത്രമായ സൂഫിയും സുജാതയും, ഫഹദ് ഫാസില്‍ ചിത്രമായ സിയൂ സൂണ്‍ എന്ന ചിത്രവും റിലീസ് ചെയ്തത് ആമസോണ്‍ പ്രൈമിലൂടെയാണ്.

“അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രങ്ങള്‍ വളരെ വിജയകരമായിരുന്നു. രാജ്യമെമ്പാടും മലയാള സിനിമയോടുള്ള ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന അടുപ്പത്തിന്റെ തെളിവാണിത്. സ്വന്തം സംസ്ഥാനത്തു മാത്രമല്ല ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകർ മലയാള ചിത്രങ്ങള്‍ വ്യാപകമായി കാണുന്നു,” ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യ തലവനും ഡയറക്ടറുമായ വിജയ് സുബ്രഹ്മണ്യം പറഞ്ഞു.

ചിത്രത്തിന്‍റെ ആഗോള റിലീസിനായി ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” സംവിധായകൻ സക്കറിയ മുഹമ്മദ് പറഞ്ഞു. വൈറസ്, ഗ്യാങ്‌സ്റ്റർ, 22 ഫീമെയില്‍ കോട്ടയം എന്നിവയുടെ ഡിജിറ്റൽ പ്രീമിയറുകളെ തുടർന്ന് ഹലാൽ ലവ് സ്റ്റോറിയുടെ ലോക പ്രീമിയറിനായി ആമസോൺ പ്രൈം വീഡിയോയുമായി വീണ്ടും സഹകരിക്കുന്നതിൽ ഞാൻ സന്തോഷവാനാണ്. ” നിർമ്മാതാവ് ആഷിക് അബു പറഞ്ഞു. വൈറസിന്റെ വിജയത്തിനുശേഷം ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവര്‍ വീണ്ടും ഒന്നിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ഇന്ത്യയടക്കം 200 ലധികം രാജ്യങ്ങളിലെ പ്രൈം അംഗങ്ങൾക്ക് 2020 ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ഹലാൽ ലവ് സ്റ്റോറി ലഭ്യമാകും.