Movie prime

ഹേ റാമിൽ നിന്ന് കമൽ ഹാസൻ നീക്കം ചെയ്തപ്പോൾ താൻ പൊട്ടിക്കരഞ്ഞതായി നവാസുദ്ദീൻ സിദ്ദിഖി

Hey Ram ഹേ റാം എന്ന ചിത്രത്തിൽ കമൽ ഹാസൻ തനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നെന്നും പിന്നീട് അദ്ദേഹം തന്നെ ഒഴിവാക്കിയപ്പോൾ താൻ പൊട്ടിക്കരഞ്ഞു പോയെന്നുമുള്ള വെളിപ്പെടുത്തലുമായി നവാസുദ്ദീൻ സിദ്ദിഖി. കമലിന്റെ മകൾ ശ്രുതി ഹാസനാണ് അന്ന് തന്നെ ആശ്വസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. Hey Ram ചലച്ചിത്രമേഖലയിൽ എത്തിയ കാലം മുതൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി പ്രോജക്റ്റുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഹേ റാമിൽ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവുമധികം വേദനിപ്പിച്ചത്. More
 
ഹേ റാമിൽ നിന്ന് കമൽ ഹാസൻ നീക്കം ചെയ്തപ്പോൾ താൻ പൊട്ടിക്കരഞ്ഞതായി നവാസുദ്ദീൻ സിദ്ദിഖി

Hey Ram
ഹേ റാം എന്ന ചിത്രത്തിൽ കമൽ ഹാസൻ തനിക്ക് ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നെന്നും പിന്നീട് അദ്ദേഹം തന്നെ ഒഴിവാക്കിയപ്പോൾ താൻ പൊട്ടിക്കരഞ്ഞു പോയെന്നുമുള്ള വെളിപ്പെടുത്തലുമായി നവാസുദ്ദീൻ സിദ്ദിഖി. കമലിന്റെ മകൾ ശ്രുതി ഹാസനാണ് അന്ന് തന്നെ ആശ്വസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. Hey Ram

ചലച്ചിത്രമേഖലയിൽ എത്തിയ കാലം മുതൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി പ്രോജക്റ്റുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഹേ റാമിൽ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവുമധികം വേദനിപ്പിച്ചത്. കമലിനെ അത്രമാത്രം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് താൻ.

ഹേ റാം (2000) എന്ന സിനിമയിൽ താൻ കമലിൻ്റെ ഹിന്ദി ഡയലോഗ് കോച്ചായിരുന്നു. ഹേ റാമിൽ കമൽ‌ജി ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്തപ്പോൾ താൻ ഒരു കുട്ടിയെപ്പോലെ ആവേശഭരിതനായിരുന്നു. ദിലീപ് കുമാർ, നസറുദ്ദീൻ ഷാ, ആന്റണി ഹോപ്കിൻസ്, ഡെൻസൽ വാഷിംഗ്ടൺ തുടങ്ങി താൻ ആരാധിക്കുന്ന നടൻമാരിൽ ഒരാളാണ് കമൽ ഹാസൻ. അവരുടെ ഓരോ സിനിമയും ആവർത്തിച്ചു കണ്ടിട്ടുണ്ട്.

ആരാധിക്കുന്ന വ്യക്തിയുമൊത്ത് അഭിനയിക്കാനുള്ള ആവേശത്തിലായിരുന്നു. നല്ലൊരു വേഷമാണ് പറഞ്ഞു വെച്ചിരുന്നത്. താൻ ഒരു ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുന്നതും കമൽജി തന്നെ അതിൽ നിന്ന് രക്ഷിക്കുന്നതുമാണ് സന്ദർഭം. എന്നാൽ ചിത്രത്തിൽ നിന്ന് ആ വേഷം നീക്കം ചെയ്തു. താൻ കരഞ്ഞുപോയി. ശ്രുതിയാണ് തന്നെ ആശ്വസിപ്പിച്ചത്. പക്ഷേ, തനിക്ക് ഒരു തരത്തിലുള്ള വിരോധവും കമൽ ഹാസനോടില്ലെന്ന് താരം പറഞ്ഞു. അദ്ദേഹത്തോട് എങ്ങനെയാണ് നീരസം തോന്നുക. തന്റെ അറിവിനും വളരെ അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഒരു സമ്പൂർണ കലാകാരനാണ് കമൽ‌ജി. അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കാൻ പോലും തനിക്ക് മടിയാണ്.

ആമിർ ഖാന്റെ സർഫറോഷ്, സഞ്ജയ് ദത്തിന്റെ മുന്ന ഭായ് എംബിബിഎസ് എന്നിവയിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട നവാസുദ്ദീൻ സിദ്ദിഖി ശ്രദ്ധേയനാവുന്നത് അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വാസിപൂർ എന്ന ചിത്രത്തോടെയാണ്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.