Movie prime

ഐ എഫ് എഫ് കെ ഷെഡ്യൂളിംഗിനെതിരെ വിമർശനവുമായി സ്വതന്ത്ര സിനിമക്കാർ

IFFK ഐ എഫ് എഫ് കെ ഷെഡ്യൂളിംഗിനെതിരെ രൂക്ഷ വിമർശനവുമായി സ്വതന്ത്ര സിനിമക്കാർ രംഗത്തെത്തി. ശ്രീകൃഷ്ണൻ കെ പി, സതീഷ് ബാബുസേനൻ തുടങ്ങിയവരാണ് ഷെഡ്യൂളിങ്ങിലെ അപാകതകൾക്കെതിരെ മുന്നോട്ടു വന്നത്. സ്വതന്ത്ര സിനിമകളെ തഴഞ്ഞ്, മുഖ്യധാരാ സിനിമകളെ പ്രൊമോട്ട് ചെയ്യുന്ന സമീപനമാണ് ചലച്ചിത്ര അക്കാദമി സ്വീകരിക്കുന്നത്. കുഞ്ചാക്കോ ബോബനെ പോലുള്ള മുഖ്യധാരാ സിനിമാക്കാരെക്കൊണ്ട് മേളയെ എൻഡോഴ്സ് ചെയ്യുന്നതരം ഒരു സർക്കസ് ആയി മേള അധ:പതിച്ചെന്നാണ് ആരോപണം. IFFK ചൈതന്യ തംഹാനെയുടെ ‘ഡിസിപ്പിൾ’ എന്ന ചിത്രം കാണുന്നില്ലെന്നും ഡോൺ പാലത്തറയുടെ More
 
ഐ എഫ് എഫ് കെ ഷെഡ്യൂളിംഗിനെതിരെ വിമർശനവുമായി സ്വതന്ത്ര സിനിമക്കാർ

IFFK
ഐ എഫ് എഫ് കെ ഷെഡ്യൂളിംഗിനെതിരെ രൂക്ഷ വിമർശനവുമായി സ്വതന്ത്ര സിനിമക്കാർ രംഗത്തെത്തി. ശ്രീകൃഷ്ണൻ കെ പി, സതീഷ് ബാബുസേനൻ തുടങ്ങിയവരാണ് ഷെഡ്യൂളിങ്ങിലെ അപാകതകൾക്കെതിരെ മുന്നോട്ടു വന്നത്. സ്വതന്ത്ര സിനിമകളെ തഴഞ്ഞ്, മുഖ്യധാരാ സിനിമകളെ പ്രൊമോട്ട് ചെയ്യുന്ന സമീപനമാണ് ചലച്ചിത്ര അക്കാദമി സ്വീകരിക്കുന്നത്. കുഞ്ചാക്കോ ബോബനെ പോലുള്ള മുഖ്യധാരാ സിനിമാക്കാരെക്കൊണ്ട് മേളയെ എൻഡോഴ്സ് ചെയ്യുന്നതരം ഒരു സർക്കസ് ആയി മേള അധ:പതിച്ചെന്നാണ് ആരോപണം. IFFK

ചൈതന്യ തംഹാനെയുടെ ‘ഡിസിപ്പിൾ’ എന്ന ചിത്രം കാണുന്നില്ലെന്നും ഡോൺ പാലത്തറയുടെ ‘1956, സെൻട്രൽ തിരുവിതാംകൂർ’ എന്ന ചിത്രത്തെ താരതമ്യേന ചെറിയ തിയേറ്ററിലേക്ക് ഒതുക്കിയെന്നും ശ്രീകൃഷ്ണൻ കെ പി തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. സ്വതന്ത്ര സിനിമകൾക്ക് അനുവദിച്ച പ്രദർശന സമയത്തെച്ചൊല്ലിയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അരുൺ കാർത്തിക്കിൻ്റെ ‘നസീർ’ എന്ന ചിത്രത്തിന് മേള അവസാനിക്കുന്ന ദിവസം അതിരാവിലെയുളള ഒറ്റ പ്രദർശനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

മുഖ്യധാരാ സിനിമാക്കാരുടെ ചവറിനും ചണ്ടിക്കും മികച്ച തിയേറ്ററുകളും പ്രൈം ടൈമും അനുവദിച്ചതായി വിമർശകർ പറയുന്നു. മലയാളം സിനിമ
റ്റുഡേ വിഭാഗത്തിൽ ലിസ്റ്റുചെയ്തിരിക്കുന്ന ‘വാങ്ക് ‘ കേരളത്തിലുടനീളം തിയേറ്ററുകളിൽ റിലീസ് ചെയ്തതാണ്. ആ ചിത്രം രണ്ട് ദിവസത്തിനുള്ളിൽ തിയേറ്ററുകളിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. തിയേറ്ററിൽ റിലീസ് ചെയ്ത ആഴ്ചയിൽ തന്നെ അതിന് മേളയിലും പ്രദർശനാനുമതി നൽകിയത് വിചിത്രമാണ്.

കമൽ, വി കെ ജോസഫ്, ജി പി രാമചന്ദ്രൻ, ബീനാ പോൾ തുടങ്ങിയവരെ പേരെടുത്ത് പറഞ്ഞാണ് വിമർശനം.