Movie prime

ഐഎഫ്എഫ്ടി-ഓറഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓൺലൈനായി നടത്തുന്നു

IFFT തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായ അന്താരാഷ്ട്ര ഷോർട് ഫിലിം, ഡോക്യുമെൻ്ററി ചലച്ചിത്രമേള സെപ്റ്റംബർ 21, 22, 23 തീയതികളിൽ നടക്കും. ഓൺലൈനായാണ് മേള സംഘടിപ്പിക്കുന്നത്. IFFT ഫെസ്റ്റിവലിന്റെ തീം ‘എലോൺ-റ്റുഗദർ’ എന്നതാണ്. കോവിഡ്-19 മഹാമാരിയെ നേരിടുന്ന നിർണായക കാലഘട്ടത്തെ കലാപരമായി പ്രതിഫലിപ്പിക്കാനാണ് ‘തനിയെ- ഒന്നിച്ച് ‘ എന്ന പ്രസക്തമായ പ്രമേയം തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു. ഒറ്റപ്പെട്ട അവസ്ഥയിലും സാമൂഹികതയോടുളള അഭിനിവേശം ജ്വലിച്ചു നില്ക്കുന്ന മനുഷ്യരുടെ പോരാട്ടത്തെക്കുറിച്ചാണ് മേള നമ്മോട് പറയുന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തൃശൂർ More
 
ഐഎഫ്എഫ്ടി-ഓറഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓൺലൈനായി നടത്തുന്നു

IFFT

തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായ
അന്താരാഷ്ട്ര ഷോർട് ഫിലിം, ഡോക്യുമെൻ്ററി ചലച്ചിത്രമേള സെപ്റ്റംബർ 21, 22, 23 തീയതികളിൽ നടക്കും. ഓൺലൈനായാണ് മേള സംഘടിപ്പിക്കുന്നത്.

IFFT
ഫെസ്റ്റിവലിന്റെ തീം ‘എലോൺ-റ്റുഗദർ’ എന്നതാണ്. കോവിഡ്-19 മഹാമാരിയെ നേരിടുന്ന നിർണായക കാലഘട്ടത്തെ കലാപരമായി പ്രതിഫലിപ്പിക്കാനാണ് ‘തനിയെ- ഒന്നിച്ച് ‘ എന്ന പ്രസക്തമായ പ്രമേയം തിരഞ്ഞെടുത്തതെന്ന് സംഘാടകർ അറിയിച്ചു. ഒറ്റപ്പെട്ട അവസ്ഥയിലും സാമൂഹികതയോടുളള അഭിനിവേശം ജ്വലിച്ചു നില്ക്കുന്ന മനുഷ്യരുടെ പോരാട്ടത്തെക്കുറിച്ചാണ് മേള നമ്മോട് പറയുന്നത്.

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തൃശൂർ (ഐഎഫ്എഫ്ടി), ഓറഞ്ച് ഫിലിം അക്കാദമി & റിസർച്ച് സെന്റർ എന്നിവയാണ് മേളയുടെ സംഘാടകർ.ഐസിടി അക്കാദമി ഓറഞ്ച് ഫിലിം അക്കാദമിക്കായി പ്രത്യേകം സജ്ജമാക്കിയ www.orangefilmacademy.com എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴി സിനിമകൾ കാണാം.

പി. രാമചന്ദ്ര അധ്യക്ഷനായ ജൂറിയിൽ രേഖരാജ്, ആദിത്യ ശങ്കർ എന്നിവർ അംഗങ്ങളാണ്. മികച്ച ചിത്രത്തിന് 50,000 രൂപയും സർട്ടിഫിക്കറ്റും രണ്ടാമത്തെ മികച്ച ചിത്രത്തിന് 25,000 രൂപയും സർട്ടിഫിക്കറ്റും നൽകും. മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച സൗണ്ട് ഡിസൈനർ, മികച്ച എഡിറ്റർ എന്നീ വിഭാഗങ്ങളിലും പുരസ്കാരങ്ങൾ സമ്മാനിക്കും.

ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
https://forms.gle/GDGWFk8MYXh2TCnP8 എന്ന ലിങ്കിൽ
ലഭ്യമായ ഫോമിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് മേളയുടെ എക്സിക്യൂട്ടീവ് ഡയറക്റ്റർ ചെറിയാൻ ജോസഫ് അറിയിച്ചു.