Movie prime

‘ഇന്ത്യൻ ടിക് ടോക്ക്’ ചിങ്കാരിക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ കോടിയിലേറെ ഡൗൺലോഡുകൾ

chingari ഇന്ത്യയുടെ ചിങ്കാരി എന്ന ഹ്രസ്വവീഡിയോ ആപ്പിന് 22 ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ഡൗൺലോഡുകൾ. ഒരാഴ്ചയായി പ്ലേസ്റ്റോറിൽ നിന്ന് ഏറ്റവുമധികം പേർ ഡൗൺലോഡുചെയ്യുന്ന രണ്ട് സൗജന്യ അപ്ലിക്കേഷനുകളിൽ ഒന്നാണ് ഹ്രസ്വവീഡിയോ പ്ലാറ്റ്ഫോം ആയ ചിങ്കാരി . ഒരാഴ്ചയ്ക്കുള്ളിൽ 25 ലക്ഷത്തിലധികം പേരാണ് ചിങ്കാരി ഡൗൺലോഡ് ചെയ്തത്. ടിക് ടോക്ക് നിരോധനത്തോടെ ഡൗൺലോഡുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ബെംഗളൂരുവിൽ നിന്നുള്ള ബിശ്വത്മ നായക്, സിദ്ധാർത്ഥ് ഗൗതം എന്നീ രണ്ട് പ്രോഗ്രാമർമാരാണ് ടിക് ടോക്കിന് സമാനമായ ഈ അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. More
 
‘ഇന്ത്യൻ ടിക് ടോക്ക്’ ചിങ്കാരിക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ കോടിയിലേറെ ഡൗൺലോഡുകൾ

chingari

ഇന്ത്യയുടെ ചിങ്കാരി എന്ന ഹ്രസ്വവീഡിയോ ആപ്പിന് 22 ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം ഡൗൺലോഡുകൾ. ഒരാഴ്ചയായി പ്ലേസ്റ്റോറിൽ നിന്ന് ഏറ്റവുമധികം പേർ ഡൗൺലോഡുചെയ്യുന്ന രണ്ട് സൗജന്യ അപ്ലിക്കേഷനുകളിൽ ഒന്നാണ് ഹ്രസ്വവീഡിയോ പ്ലാറ്റ്ഫോം ആയ ചിങ്കാരി . ഒരാഴ്‌ചയ്‌ക്കുള്ളിൽ‌ 25 ലക്ഷത്തിലധികം പേരാണ് ചിങ്കാരി ഡൗൺ‌ലോഡ് ചെയ്തത്.‌ ടിക് ടോക്ക് നിരോധനത്തോടെ ഡൗൺലോഡുകളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.

ബെംഗളൂരുവിൽ നിന്നുള്ള ബിശ്വത്മ നായക്, സിദ്ധാർത്ഥ് ഗൗതം എന്നീ രണ്ട് പ്രോഗ്രാമർമാരാണ് ടിക് ടോക്കിന് സമാനമായ ഈ അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ലഭ്യമാണ്. 2018 നവംബറിലാണ്
പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങിയത്. 2019 ജനുവരിയിൽ ഐ ഒ എസിലും അരങ്ങേറ്റം കുറിച്ചു.

ടിക് ടോക് നിരോധിച്ച് അരമണിക്കൂറിനകം 10 ലക്ഷത്തിലധികം പേരാണ് ചിങ്കാരി ആപ്പ് വ്യൂ ചെയ്തതെന്ന് സഹസ്ഥാപകൻ സുമിത് ഘോഷ് പറയുന്നു.
ഗൂഗിൾ പ്ലേ സ്റ്റോറിൽ മൊത്തം 1.1 കോടി ഡൗൺലോഡുകൾ ചിങ്കാരി നേടി. നിരോധനത്തോടെ എണ്ണത്തിൽ കുതിച്ചുചാട്ടം പ്രകടമാവുന്നുണ്ട്. കേവലം 10 ദിവസത്തിനുള്ളിൽ 30 ലക്ഷം ഡൗൺലോഡുകളുണ്ടായി. ഒരു സമയത്ത് 72 മണിക്കൂറിനുള്ളിൽ 5,00,000 ഡൗൺലോഡുകൾ വരെ നടന്നെന്ന് കമ്പനി വക്താവ് പറഞ്ഞു.

ചിങ്കാരിയിൽ അപ് ലോഡ് ചെയ്യുന്ന വീഡിയോകളിൽ ഓരോ വ്യൂസിനും പോയിൻ്റുകൾ ലഭിക്കും. ഉപയോക്താക്കൾക്ക് ഇത് പിന്നീട് റിഡീം ചെയ്യാവുന്നതാണ്.

ടിക് ടോക്കിനൊപ്പം 58 ചൈനീസ് മൊബൈൽ അപ്ലിക്കേഷനുകളാണ് അടുത്തിടെ ഇന്ത്യ നിരോധിച്ചത്. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും പ്രതിരോധം, സുരക്ഷ, പൊതു ക്രമം എന്നിവക്കും ഭീഷണി സൃഷ്ടിക്കുന്നു എന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ നിരോധിച്ചത്.

കുറച്ചുകാലമായി ഹ്രസ്വ വീഡിയോ രംഗത്തുള്ള റോപോസോ അടക്കമുള്ള തദ്ദേശീയ അപ്ലിക്കേഷനുകളും കഴിഞ്ഞ ദിവസങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. മിത്രോ പോലെ അടുത്ത കാലത്ത് പുറത്തിറങ്ങിയ ആപ്പുകൾക്കും ജനപ്രീതി വർധിച്ചിട്ടുണ്ട്. 2014-ൽ തുടക്കമിട്ട റോപോസോ 5 കോടി ഡൗൺലോഡുകൾ നേടി. ഈ വർഷം ഏപ്രിലിൽ ഇറങ്ങിയ മിത്രോ ഒരു കോടിയിലധികം ഡൗൺലോഡുകളാണ് നേടിയത്.