Movie prime

ഇൻഡിസ്ക്രീൻ എന്ന പേരിൽ സ്വതന്ത്ര സിനിമകളുടെ ഒടിടി പ്ലാറ്റ്ഫോം വരുന്നു

indiscreen കലാമൂല്യമുള്ള സിനിമകൾ വീട്ടിലിരുന്നു കാണാൻ സ്വതന്ത്ര ഒടിടി പ്ലാറ്റ്ഫോമൊരുക്കി ഒരു കൂട്ടം സിനിമാ പ്രവർത്തകർ. ഇൻഡിസ്ക്രീൻ എന്നാണ് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിൻ്റെ പേര്. indiscreen സിനിമാ ആസ്വാദകരുടെയും സ്വതന്ത്ര സിനിമാ പ്രവർത്തകരുടെയും കൂട്ടായ്മയായ മൂവ്മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമയാണ് (മൈക്) കൂട്ടായ്മക്ക് പിന്നിൽ. സംവിധായകൻ കെ പി ശ്രീകൃഷ്ണനാണ് സെക്രട്ടറി, സന്തോഷ് ബാബുസേനൻ പ്രസിഡണ്ടും. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് ഇൻഡിസ്ക്രീൻ രൂപം കൊള്ളുന്നത്. കലാമൂല്യമുളള ചലച്ചിത്രങ്ങളെ സ്നേഹിക്കുന്നവരിൽ നിന്നാണ് നിക്ഷേപങ്ങൾ തേടുന്നത്. സ്വതന്ത്ര സിനിമക്ക് തിയറ്ററുകൾ More
 
ഇൻഡിസ്ക്രീൻ എന്ന പേരിൽ സ്വതന്ത്ര സിനിമകളുടെ ഒടിടി പ്ലാറ്റ്ഫോം വരുന്നു

indiscreen

കലാമൂല്യമുള്ള സിനിമകൾ വീട്ടിലിരുന്നു കാണാൻ സ്വതന്ത്ര ഒടിടി പ്ലാറ്റ്ഫോമൊരുക്കി ഒരു കൂട്ടം സിനിമാ പ്രവർത്തകർ. ഇൻഡിസ്ക്രീൻ എന്നാണ് പുതിയ ഓൺലൈൻ പ്ലാറ്റ്ഫോമിൻ്റെ പേര്. indiscreen

സിനിമാ ആസ്വാദകരുടെയും സ്വതന്ത്ര സിനിമാ പ്രവർത്തകരുടെയും കൂട്ടായ്മയായ മൂവ്‌മെൻ്റ് ഫോർ ഇൻഡിപെൻഡൻ്റ് സിനിമയാണ് (മൈക്) കൂട്ടായ്മക്ക് പിന്നിൽ. സംവിധായകൻ കെ പി ശ്രീകൃഷ്ണനാണ് സെക്രട്ടറി, സന്തോഷ് ബാബുസേനൻ പ്രസിഡണ്ടും.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് ഇൻഡിസ്ക്രീൻ രൂപം കൊള്ളുന്നത്. കലാമൂല്യമുളള ചലച്ചിത്രങ്ങളെ സ്നേഹിക്കുന്നവരിൽ നിന്നാണ് നിക്ഷേപങ്ങൾ തേടുന്നത്. സ്വതന്ത്ര സിനിമക്ക് തിയറ്ററുകൾ കിട്ടാത്ത സാഹചര്യമാണ് ഉള്ളത്. കോവിഡ് പ്രതിസന്ധിക്കു മുമ്പുതന്നെ ഇതേപ്പറ്റിയുള്ള ആലോചനകൾ നടന്നിരുന്നു.

ലോകം മുഴുവനുമുള്ള സ്വതന്ത്ര സിനിമാ സംരംഭങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് ഇൻഡിസ്ക്രീൻ ശ്രമിക്കുന്നത്. തമിഴ്, കന്നട, ബംഗാളി, മറാഠി സിനിമാക്കാരും മൈക് കൂട്ടായ്മയിലുണ്ട്.