Movie prime

ലോക്ക് ഡൗണിന്റെ മടുപ്പ് മാറ്റാൻ ‘കോ വാച്ചിങ്’ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

സെൽഫ് ഐസൊലേഷനിൽ കഴിയുന്ന ആളുകൾക്ക് ആശ്വാസമായി ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചു. കോ വാച്ചിങ് ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിചിരിക്കുന്നത്. വീഡിയോ കോളിലൂടെ സുഹൃത്തുമായി വീഡിയോയോ പോസ്റ്റോ ഒരുമിച്ചു കാണാവുന്ന ഫീച്ചറാണ് കോ വാച്ചിങ്. കൊറോണ വൈറസിനെതിരെ ബോധവത്കരണമാണ് ഇൻസ്റ്റാഗ്രാം പ്രധാനാമായും ഈ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒറ്റയ്ക്ക് ഐസൊലേഷനിൽ കഴിയുന്നവർക്ക് ഇതൊരു ആശ്വാസമാകുമെന്നു ഇൻസ്റ്റാഗ്രാം അധികൃതർ പറഞ്ഞു. വീട്ടിൽ കഴിയുക, കോറോണയെ തുരത്തുക തുടങ്ങിയ സ്റ്റിക്കറുകളും ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ തടയുക, കൃത്യമായ വിവരങ്ങൾ എത്തിക്കുക More
 
ലോക്ക് ഡൗണിന്റെ മടുപ്പ് മാറ്റാൻ ‘കോ വാച്ചിങ്’ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

സെൽഫ് ഐസൊലേഷനിൽ കഴിയുന്ന ആളുകൾക്ക് ആശ്വാസമായി ഇൻസ്റ്റാഗ്രാം പുതിയ ഫീച്ചർ അവതരിപ്പിച്ചു. കോ വാച്ചിങ് ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിചിരിക്കുന്നത്. വീഡിയോ കോളിലൂടെ സുഹൃത്തുമായി വീഡിയോയോ പോസ്റ്റോ ഒരുമിച്ചു കാണാവുന്ന ഫീച്ചറാണ് കോ വാച്ചിങ്.

കൊറോണ വൈറസിനെതിരെ ബോധവത്കരണമാണ് ഇൻസ്റ്റാഗ്രാം പ്രധാനാമായും ഈ ഫീച്ചർ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒറ്റയ്ക്ക് ഐസൊലേഷനിൽ കഴിയുന്നവർക്ക് ഇതൊരു ആശ്വാസമാകുമെന്നു ഇൻസ്റ്റാഗ്രാം അധികൃതർ പറഞ്ഞു. വീട്ടിൽ കഴിയുക, കോറോണയെ തുരത്തുക തുടങ്ങിയ സ്റ്റിക്കറുകളും ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ തടയുക, കൃത്യമായ വിവരങ്ങൾ എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റാഗ്രാം വർധിപ്പിച്ചിട്ടുണ്ട്.

ലോകത്താകമാനം ഒരു ബില്യൺ ഉപയോക്താക്കളുള്ള ഇൻസ്റ്റാഗ്രാം ഫേസ്ബുക്കിന്റെ ഫോട്ടോ അധിഷ്ഠിത ആപ്പാണ്.