Movie prime

ശ്രീലങ്കൻ തമിഴനായി ജനിച്ചത് തന്റെ തെറ്റാണോ എന്ന് 800 വിവാദത്തിൽ മുത്തയ്യ മുരളീധരൻ

800 ജീവചരിത്ര സിനിമയായ 800 തമിഴ്നാട്ടിൽ ഉയർത്തിയ കോളിളക്കത്തിൽ പ്രതികരണവുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ. താൻ വിവാദങ്ങൾക്ക് അപരിചിതനല്ലെന്നും എന്നാൽ ഇത്തവണത്തെ വിവാദങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു. ബയോപിക്കിനായി നിർമാതാക്കൾ സമീപിച്ചപ്പോൾ ഒന്നു മടിച്ചതാണ്. എന്നാൽ തൻ്റെ ജീവിതത്തിൽ മാതാപിതാക്കളും അധ്യാപകരും പരിശീലകരും സഹപ്രവർത്തകരും നല്കിയ സംഭാവനകളെ ആദരിക്കാനുള്ള മികച്ച അവസരമാണ് കൈവരുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ സമ്മതം നൽകുകയായിരുന്നു- അദ്ദേഹം പറഞ്ഞു.800 ശ്രീലങ്കൻ സ്പിൻ ഇതിഹാസ താരമായ മുത്തയ്യ മുരളീധരൻ്റെ വേഷം ചെയ്യാൻ വിജയ് More
 
ശ്രീലങ്കൻ തമിഴനായി ജനിച്ചത് തന്റെ തെറ്റാണോ എന്ന് 800 വിവാദത്തിൽ മുത്തയ്യ മുരളീധരൻ

800

ജീവചരിത്ര സിനിമയായ 800 തമിഴ്നാട്ടിൽ ഉയർത്തിയ കോളിളക്കത്തിൽ പ്രതികരണവുമായി ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ. താൻ വിവാദങ്ങൾക്ക് അപരിചിതനല്ലെന്നും എന്നാൽ ഇത്തവണത്തെ വിവാദങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണെന്നും മുരളീധരൻ പറഞ്ഞു. ബയോപിക്കിനായി നിർമാതാക്കൾ സമീപിച്ചപ്പോൾ ഒന്നു മടിച്ചതാണ്. എന്നാൽ തൻ്റെ ജീവിതത്തിൽ മാതാപിതാക്കളും അധ്യാപകരും പരിശീലകരും സഹപ്രവർത്തകരും നല്കിയ സംഭാവനകളെ ആദരിക്കാനുള്ള മികച്ച അവസരമാണ് കൈവരുന്നതെന്ന് തിരിച്ചറിഞ്ഞപ്പോൾ സമ്മതം നൽകുകയായിരുന്നു- അദ്ദേഹം പറഞ്ഞു.800

ശ്രീലങ്കൻ സ്പിൻ ഇതിഹാസ താരമായ മുത്തയ്യ മുരളീധരൻ്റെ വേഷം ചെയ്യാൻ വിജയ് സേതുപതി തയ്യാറായതോടെയാണ് തമിഴ്നാട്ടിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. തമിഴ് പുലികളെ കൊന്നൊടുക്കി മൂന്നു പതിറ്റാണ്ടോളം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തെ അടിച്ചമർത്തിയ ശ്രീലങ്കൻ പ്രസിഡൻ്റ് മഹിന്ദ രാജ്പക്സയെ അനുകൂലിക്കുന്നയാളാണ് മുത്തയ്യ മുരളീധരൻ.
2009-ലാണ് എൽ ടി ടി ഇ പ്രവർത്തകരെ കൊന്നൊടുക്കി ശ്രീലങ്കൻ പ്രശ്നത്തിന് രാജ്പക്സെ പരിഹാരം കാണുന്നത്. കൂട്ടക്കൊലയും രക്തച്ചൊരിച്ചിലും തമിഴ് ജനതയുടെ മനസ്സിൽ മായാത്ത മുറിപ്പാടുകളാണ് സൃഷ്ടിച്ചത്. രാജ്പക്സെ അനുകൂലിയായ മുരളീധരനോടും തമിഴ് ജനത വെറുപ്പ് വെച്ചു പുലർത്തുന്നുണ്ട്. ആയിരക്കണക്കായ തമിഴ് വംശജരെ കൊന്നു തളളിയ ക്രൂരനായ ഭരണാധികാരിയെ പിന്തുണച്ചു കൊണ്ട് മുരളീധരൻ പ്രതികരിച്ചത് തമിഴർ മറന്നിട്ടില്ല. തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷമാണ് 2009 എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

എന്നാൽ അന്നത്തെ തൻ്റെ പ്രതികരണങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് മുരളീധരൻ പറയുന്നത്. യുദ്ധത്തിൻ്റെ ഭീകരതകളും വേദനകളും തനിക്ക് അനുഭവത്തിലൂടെ അറിയാം. ആദ്യമായി ആഭ്യന്തരയുദ്ധം ഉണ്ടായപ്പോൾ, ഇന്ത്യൻ വംശജരായ മലയഗ തമിഴരാണ് ആദ്യം ബാധിക്കപ്പെട്ടത്. ഒരു സാധാരണക്കാരന്റെ വീക്ഷണകോണിൽ നിന്ന് ചിന്തിച്ചു നോക്കണം. യുദ്ധകാലത്താണ് താൻ വളർന്നത്. അടുത്ത ദിവസം എന്ത് സംഭവിക്കുമെന്നു പോലും അക്കാലത്ത് നിങ്ങൾക്കറിയില്ല. ഒരുപക്ഷേ സ്കൂളിലെ പ്ലേമേറ്റ് അടുത്ത ദിവസം തന്നോടൊപ്പം കളിക്കാനായി ജീവിച്ചിരിക്കില്ല. അത്തരമൊരു സാഹചര്യത്തിലാണ് യുദ്ധം അവസാനിച്ചതിൽ താൻ സന്തോഷിക്കുന്നതായി അഭിപ്രായപ്പെട്ടത്. ഒരു സാധാരണ പൗരനെന്ന നിലയിൽ സുരക്ഷയെക്കുറിച്ചാണ് ചിന്തിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരുവശത്തും ജീവഹാനി സംഭവിച്ചിട്ടില്ല. അതുകൊണ്ടാണ് 2009 എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷമെന്ന് അഭിപ്രായപ്പെട്ടത്. നിരപരാധികളുടെ കൊലപാതകത്തെ താൻ ഒരുകാലത്തും അംഗീകരിച്ചിട്ടില്ല. ഭാവിയിലും അത്തരമൊരു പ്രവൃത്തി ചെയ്യില്ല.

തനിക്ക് തമിഴ് അറിയില്ലെന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. രാജ്യത്തെ ന്യൂനപക്ഷ പദവി കാരണം അപകർഷതാബോധം തോന്നിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അത് സ്വാഭാവികവുമാണ്.മാതാപിതാക്കളും സമാനമായ മാനസികാവസ്ഥയിൽ ആയിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് താൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലങ്കൻ, മലയഗ തമിഴ്, ഈഴം തമിഴ് എന്നിവർ തമ്മിൽ യാതൊരു ഭേദചിന്തയും തനിക്ക് തോന്നിയിട്ടില്ലെന്ന് ക്രിക്കറ്റ് താരം പറഞ്ഞു. ഫൗണ്ടേഷൻ ഓഫ് ഗുഡ്നെസ് എന്ന ചാരിറ്റി സ്ഥാപനം വഴി ഈഴം തമിഴ് സമൂഹത്തിന് താൻ നൽകിയ സേവനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായതുകൊണ്ടാണ് താൻ തെറ്റിദ്ധരിക്കപ്പെട്ടതെന്ന് മുരളീധരൻ ആരോപിച്ചു. ഇന്ത്യയിൽ ജനിച്ചിരുന്നുവെങ്കിൽ താൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമായിരുന്നു. ശ്രീലങ്കൻ തമിഴനായി ജനിച്ചത് തന്റെ തെറ്റാണോ എന്ന് അദ്ദേഹം ചോദിച്ചു. തന്റെ ജീവിതത്തെപ്പറ്റി അറിയാത്ത ചിലർ അവരുടെ അജ്ഞതകൊണ്ടും മറ്റുചിലർ രാഷ്ട്രീയ കാരണങ്ങളാലും തന്നെ തമിഴ് സമൂഹത്തിനെതിരായ വ്യക്തിയായി ചിത്രീകരിക്കുന്നു. അത് വേദനിപ്പിക്കുന്നുണ്ട്. തന്റെ ഈ വിശദീകരണം എതിരാളികളെ സമാധാനിപ്പിക്കില്ല എന്നറിയാം. തന്നെക്കുറിച്ച് തെറ്റായ വാർത്തകൾ മാത്രമേ അവർ പങ്കിടാറുള്ളൂ. അതിനാൽ നിഷ്പക്ഷരും സാധാരണക്കാരുമായ ആളുകൾക്ക് വേണ്ടിയാണ് ഈ വിശദീകരണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.