Movie prime

'ജനാസ' ട്രെയിലര്‍ പുറത്തിറങ്ങി

 

ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാമുക്കോയയാണ് ചിത്രത്തിൽ  പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.  നവാഗതനായ കിരണ്‍ കാമ്പ്രത്താണ് ചിത്രം  സംവിധാനം ചെയുന്നത്. തികച്ചും  വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ്  മാമുക്കോയ ചിത്രത്തിൽ പ്രതീക്ഷപെടുന്നത്. ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമാണ്  മാമുക്കോയ കൈകാര്യം ചെയ്യുന്നത്. 

എല്‍. ബി. എന്റര്‍ടെയ്ൻമെന്റ്‌സിനോട് ചേര്‍ന്ന് ഡ്രീം മേക്കേഴ്സ് ക്ലബ്ബിന്റെ ബാനറില്‍ കിരണ്‍ കാബ്രത്ത്, സജിന്‍ വെന്നര്‍വീട്ടില്‍, റിയാസ് വയനാട്, ഘനശ്യാം, സിജില്‍ രാജ് എന്നിവർ ചേർന്നാണ്  ചിത്രം നിർമ്മിക്കുന്നത്.

ഡോണ്‍ വിന്‍സെന്റാണ്  'ജനാസ'യ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിക്കുന്നത് .  ഡോണാണ് സംഗീത സംവിധനം. ഡോൺ  സംഗീത സംവിധാനം നിർവ്വഹിച്ച  ഇബിലീസ്, കള തുടങ്ങി ചിത്രങ്ങളിലെ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് വേണ്ടി എഡിറ്റിംഗും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ഘനശ്യാമാണ്. ചിത്രം ഉടൻ ഒ.ടി.ടി പ്ലാറ്റഫോമിലുടെ റിലീസ് ചെയ്യും.

സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

ട്രെയ്ലർ കാണാം