Movie prime

പ്രേക്ഷക ഹൃദയം കീഴടക്കാൻ കടുവാക്കുന്നേൽ കുറുവാച്ചനായി സുരേഷ് ഗോപി എത്തുന്നു

കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. കടുവാക്കുന്നേൽ കുറുവാച്ചൻ ടൈറ്റിൽ റോളിലാണ് സുരേഷ് ഗോപി എത്തുന്നത് . സുരേഷ് ഗോപിയുടെ 250 മത് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മാസ്സ് ഡയലോഗോടുകൂടിയാണ് മോഷൻ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ 61മത് പിറന്നാൾ ദിനത്തിലാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. തുടർന്ന് നടൻമാരായ മമ്മൂട്ടി,മോഹൻലാൽ, ദിലീപ്, ദുൽഖർ സൽമാൻ, നിവിൻ പോളി, ആസിഫ് അലി തുടങ്ങിയവർ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവച്ചു. More
 
പ്രേക്ഷക  ഹൃദയം  കീഴടക്കാൻ  കടുവാക്കുന്നേൽ കുറുവാച്ചനായി സുരേഷ് ഗോപി എത്തുന്നു

കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. കടുവാക്കുന്നേൽ കുറുവാച്ചൻ ടൈറ്റിൽ റോളിലാണ് സുരേഷ് ഗോപി എത്തുന്നത് . സുരേഷ് ഗോപിയുടെ 250 മത് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മാസ്സ് ഡയലോഗോടുകൂടിയാണ് മോഷൻ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ 61മത് പിറന്നാൾ ദിനത്തിലാണ് ഫേസ്ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. തുടർന്ന് നടൻമാരായ മമ്മൂട്ടി,മോഹൻലാൽ, ദിലീപ്, ദുൽഖർ സൽമാൻ, നിവിൻ പോളി, ആസിഫ് അലി തുടങ്ങിയവർ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവച്ചു.

സിഐഐ, പാവാട തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഷിബിൻ ഫ്രാൻസിസിന്റെ തിരക്കഥയിൽ നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ് കടുവാക്കുന്നേൽ കുറുവാച്ചൻ അണിയിച്ചൊരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത് . സുരേഷ് ഗോപി മാസ്സ് ലുക്കിലാണ് ചിത്രത്തിൽ എത്തുന്നത് . ചിത്രത്തിലെ ലുക്ക് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നാൽപതിലധികം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് തെലുങ്ക് സംഗീത സംവിധായകൻ ഹര്‍ഷ്‍വര്‍ദ്ധന്‍ രാമേശ്വരാണ്.