Movie prime

പ്രേക്ഷക പ്രീതി നേടി കളങ്കിന്റെ ട്രെയിലർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം കളങ്കിന്റെ ട്രെയിലർ പുറത്തിറങ്ങി. വൻ സ്വീകാര്യതയാണ് ട്രെയ് ലറിന് ലഭിച്ചിട്ടുള്ളത്. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കകം ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ആലിയ ഭട്ട്, വരുൺ ധവാൻ , സോനാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങി ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും ട്രെയ് ലറിൽ മുഖം കാണിക്കുന്നുണ്ട്. അഭിഷേക് വർമനാണ് കളങ്കിന്റെ സംവിധാനം. കോടികൾ മുതൽമുടക്കുള്ള ചിത്രത്തിന്റെ നിർമാണം More
 
പ്രേക്ഷക പ്രീതി നേടി കളങ്കിന്റെ ട്രെയിലർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം കളങ്കിന്റെ ട്രെയിലർ പുറത്തിറങ്ങി. വൻ സ്വീകാര്യതയാണ് ട്രെയ് ലറിന് ലഭിച്ചിട്ടുള്ളത്. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കകം ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ആലിയ ഭട്ട്, വരുൺ ധവാൻ , സോനാക്ഷി സിൻഹ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങി ചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും ട്രെയ് ലറിൽ മുഖം കാണിക്കുന്നുണ്ട്.

അഭിഷേക് വർമനാണ് കളങ്കിന്റെ സംവിധാനം. കോടികൾ മുതൽമുടക്കുള്ള ചിത്രത്തിന്റെ നിർമാണം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് പ്രീതമാണ്.

നീണ്ട 25 വർഷത്തിന് ശേഷം മാധുരി ദീക്ഷിതും സഞ്ജയ് ദത്തും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും കളങ്കിനുണ്ട്. ബെഹാര്‍ ബീഗം എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്. ഈ വേഷം ചെയ്യാൻ ആദ്യം പരിഗണിച്ചിരുന്നത് ശ്രീദേവിയെയാണ്. എന്നാൽ അവരുടെ പെട്ടന്നുള്ള വിയോഗത്തെ തുടർന്നാണ് മാധുരിയെ തേടി കഥാപാത്രം എത്തിയത്.

ഏപ്രിൽ 17-ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.