Movie prime

ഹാപ്പി സർദാറായി കാളിദാസ് ജയറാം എത്തുന്നു

അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന് ശേഷം കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ഹാപ്പി സർദാർ. തികച്ചും ഒരു പ്രണയം പശ്ചാത്തലമാകുന്ന ചിത്രത്തിൽ പൂമരം ഫെയിം മെറിൻ ഫിലിപ്പാണ് നായികയായി എത്തുന്നത്. ഒന്നാം ഘട്ട ചിത്രീകരണം പഞ്ചാബിൽ ആരംഭിച്ചു. സുധീപ്-ദീപിക ദമ്പതികൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹസീന് ഹനീഫാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഗോപീ സുന്ദറാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് ഷമീര് മുഹമ്മദ്. അഭിനന്ദം More
 
ഹാപ്പി  സർദാറായി കാളിദാസ് ജയറാം എത്തുന്നു

അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രത്തിന് ശേഷം കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമാണ് ഹാപ്പി സർദാർ. തികച്ചും ഒരു പ്രണയം പശ്ചാത്തലമാകുന്ന ചിത്രത്തിൽ പൂമരം ഫെയിം മെറിൻ ഫിലിപ്പാണ് നായികയായി എത്തുന്നത്. ഒന്നാം ഘട്ട ചിത്രീകരണം പഞ്ചാബിൽ ആരംഭിച്ചു. സുധീപ്-ദീപിക ദമ്പതികൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹസീന്‍ ഹനീഫാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

ഗോപീ സുന്ദറാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. അഭിനന്ദം രാമാനുജമാണ് ക്യാമറ കൈകാര്യം ചെയുന്നത് . ഹാപ്പി സർദാർ എന്ന ടൈറ്റിൽ റോളിലാണ് കാളിദാസ് എത്തുന്നത്. പഞ്ചാബിൽ നിന്നുള്ള സർദാർ കേരളത്തിൽ എത്തുകയും ഇവിടെ വച്ച് പരിചയപ്പെടുന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതുമാണ് ഇതിവൃത്തം. സിദ്ധിഖ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്,ബൈജു, വിശാഖ് നായര്‍, രമേഷ് പിഷാരടി, ധര്‍മ്മജന്‍, ശാന്തി കൃഷ്ണ, പ്രവീണ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.