Movie prime

തലൈവിക്കായി കൂട്ടിയത് 20 കിലോഗ്രാം, മുതുകിന് സാരമായ കേടുപാട് പറ്റിയെന്ന് കങ്കണ

Kangana Ranaut തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേഷം ചെയ്യാൻ ശരീരഭാരം 20 കിലോഗ്രാം വർധിപ്പിച്ചതായും അതുമൂലം തൻ്റെ മുതുകിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ബോളിവുഡ് അഭിനേത്രി കങ്കണ റണൗത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ത്രിഭാഷാ ജീവചരിത്ര സിനിമയാണ് തലൈവി. വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ജയലളിതയുടെ ജീവിത യാത്രയാണ് ചിത്രത്തിൻ്റെ പ്രമേയം. തന്റെ ഏറ്റവും പുതിയ ഫോട്ടോകൾ പങ്കുവെയ്ക്കുന്ന ട്വിറ്റർ സന്ദേശത്തിലാണ് തലൈവിയിൽ ജയലളിതയുടെ വേഷം ചെയ്യുമ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെപ്പറ്റി താരം വിശദീകരിച്ചത്. More
 
തലൈവിക്കായി കൂട്ടിയത് 20 കിലോഗ്രാം, മുതുകിന് സാരമായ കേടുപാട് പറ്റിയെന്ന് കങ്കണ

Kangana Ranaut

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വേഷം ചെയ്യാൻ ശരീരഭാരം 20 കിലോഗ്രാം വർധിപ്പിച്ചതായും അതുമൂലം തൻ്റെ മുതുകിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും ബോളിവുഡ് അഭിനേത്രി കങ്കണ റണൗത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന ത്രിഭാഷാ ജീവചരിത്ര സിനിമയാണ് തലൈവി. വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ജയലളിതയുടെ ജീവിത യാത്രയാണ് ചിത്രത്തിൻ്റെ പ്രമേയം. തന്റെ ഏറ്റവും പുതിയ ഫോട്ടോകൾ പങ്കുവെയ്ക്കുന്ന ട്വിറ്റർ സന്ദേശത്തിലാണ് തലൈവിയിൽ ജയലളിതയുടെ വേഷം ചെയ്യുമ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെപ്പറ്റി താരം വിശദീകരിച്ചത്. Kangana Ranaut

പരിപൂർണതയ്ക്കായി സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുവെന്ന് കങ്കണ ട്വീറ്റ് ചെയ്തു. ഇന്ത്യൻ സ്‌ക്രീനിലെ ആദ്യത്തെ സൂപ്പർ ഹ്യൂമന്‍ പെൺകുട്ടിയായി അഭിനയിച്ചു. മൃദുലവും അതേ സമയം കരുത്തുറ്റതെന്ന് തോന്നിപ്പിക്കുന്നതുമായ അപൂർവമായ കോമ്പിനേഷനാണ് തൻ്റെ ശരീരം. തൻ്റെ മുപ്പതുകളിൽ, തലൈവിക്ക് വേണ്ടി 20 കിലോഗ്രാം ഭാരം കൂട്ടേണ്ടി വന്നു. ഭരതനാട്യവും ചെയ്യേണ്ടിവന്നു. അതുമൂലം മുതുകിന് സാരമായ കേടുപാടുകൾ സംഭവിച്ചു. പക്ഷേ പൂർണതയ്ക്കായി ഒരു പങ്ക് വഹിക്കുന്നതിനേക്കാൾ വലിയ സന്തോഷമില്ല.

കൂട്ടിയ ഭാരത്തിൽ അഞ്ച് കിലോഗ്രാം ഇനിയും കുറയ്ക്കാനുണ്ടെന്ന് പറഞ്ഞ കങ്കണ തന്റെ ഫിറ്റ് ബോഡിയിലേക്കുള്ള തിരിച്ചു പോക്ക് എളുപ്പമായിരുന്നില്ല എന്ന് പറയുന്നു. ഏഴുമാസം പിന്നിട്ടിട്ടും തന്റെ മുൻ‌കാല സ്റ്റാമിനയും ഊർജവും തിരികെ നേടാൻ കഴിഞ്ഞിട്ടില്ല. ഇനിയും അഞ്ച് കിലോഗ്രാം കൂടി കുറയ്ക്കാനുണ്ട്. ചില നേരങ്ങളിൽ വലിയ നിരാശ തോന്നും. സംവിധായകൻ വിജയ് അപ്പോൾ തലൈവിയുടെ ഫൂട്ടേജ് കാണിക്കും. അതോടെ എല്ലാം ശരിയാണെന്ന് തോന്നും.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സംഭവ ബഹുലമായ ജീവിത കഥയാണ് തലൈവി പറയുന്നത്. കെ വി വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ എ എൽ വിജയ് സംവിധാനം ചെയ്ത ചിത്രത്തിൽ അരവിന്ദ് സ്വാമി, പ്രകാശ് രാജ്, മാധു, ഭാഗ്യശ്രീ എന്നിവരും അഭിനയിക്കുന്നുണ്ട്.

കങ്കണ ഒടുവിൽ അഭിനയിച്ചത് പാംഗ എന്ന സ്പോർട്സ് ചിത്രത്തിലാണ്. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു കബഡി താരത്തിൻ്റെ വേഷമാണ് കങ്കണ ചെയ്തത്.