Movie prime

ഫോർബ്സ് 30 അണ്ടർ 30 പട്ടികയിൽ ഇടം പിടിച്ച് കീർത്തി സുരേഷ്

Forbes തെന്നിന്ത്യൻ നായിക കീർത്തി സുരേഷ് ഫോർബ്സിൻ്റെ 30 അണ്ടർ 30 പട്ടികയിൽ ഇടം നേടി. വർഷം തോറും വിവിധ മേഖലകളിൽ നിന്നുള്ള യുവ സെലിബ്രിറ്റികളുടെ പട്ടിക ഫോർബ്സ് പുറത്തിറക്കാറുണ്ട്. എൻ്റർടെയ്ൻമെൻ്റ് വിഭാഗത്തിലാണ് കീർത്തി ഇടം പിടിച്ചത്. Forbes ദേശീയ അവാർഡ് ജേതാവായ കീർത്തി സുരേഷ് (28) 30 വയസ്സിൽ താഴെ പ്രായമുള്ള യുവതീ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണെന്ന് ഫോർബ്സ് പറയുന്നു. മലയാളം, തെലുഗ്, തമിഴ് ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളിൽ എല്ലാം അവർ അഭിനയിച്ചു More
 
ഫോർബ്സ് 30 അണ്ടർ 30 പട്ടികയിൽ ഇടം പിടിച്ച് കീർത്തി സുരേഷ്

Forbes
തെന്നിന്ത്യൻ നായിക കീർത്തി സുരേഷ് ഫോർബ്സിൻ്റെ 30 അണ്ടർ 30 പട്ടികയിൽ ഇടം നേടി. വർഷം തോറും വിവിധ മേഖലകളിൽ നിന്നുള്ള യുവ സെലിബ്രിറ്റികളുടെ പട്ടിക ഫോർബ്സ് പുറത്തിറക്കാറുണ്ട്. എൻ്റർടെയ്ൻമെൻ്റ് വിഭാഗത്തിലാണ് കീർത്തി ഇടം പിടിച്ചത്. Forbes

ദേശീയ അവാർഡ് ജേതാവായ കീർത്തി സുരേഷ് (28) 30 വയസ്സിൽ താഴെ പ്രായമുള്ള യുവതീ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണെന്ന് ഫോർബ്സ് പറയുന്നു. മലയാളം, തെലുഗ്, തമിഴ് ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളിൽ എല്ലാം അവർ അഭിനയിച്ചു കഴിഞ്ഞു. 14 വനിതകളാണ് ഇത്തവണത്തെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസം, ക്ലീൻ എനർജിയും കാലാവസ്ഥാ വ്യതിയാനവും എന്നിങ്ങനെ രണ്ട് പുതിയ വിഭാഗങ്ങളിൽ കൂടി ഇത്തവണ പുരസ്കാരങ്ങൾ നൽകുന്നുണ്ട്. ഓൺലൈൻ
അപേക്ഷകൾ, ജൂറിയുടെ ശുപാർശ, ഫോർബ്സ് ഗവേഷണ വിഭാഗത്തിൻ്റെ നിർദേശങ്ങൾ എന്നിങ്ങനെ മൂന്ന് വിധത്തിലാണ് പട്ടികയിൽ ഇടം പിടിക്കുന്നത്.

ഫോർബ്സ് പട്ടികയിൽ ഉൾപ്പെട്ടതിൽ അത്യധികം അഭിമാനിക്കുന്നതായി കീർത്തി സുരേഷ് പറഞ്ഞു. ഈ നേട്ടത്തിൽ വളരെയേറെ സന്തോഷമുണ്ട്. മഹേഷ് ബാബു നായകനായ സർക്കാരു വാരി പാട്ട എന്ന തെലുഗ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായി ദുബായിലാണ് ഇപ്പോൾ താരമുള്ളത്. വെങ്കി അത് ലൂരി സംവിധാനം ചെയ്ത് നിതിൻ നായക വേഷത്തിലെത്തുന്ന രംഗ് ദേ ആണ് കീർത്തിയുടേതായി അടുത്ത് വരാനിരിക്കുന്ന മറ്റൊരു തെലുഗ് ചിത്രം. മലയാളത്തിൽ കീർത്തി അഭിനയിച്ച മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന പ്രിയദർശൻ ചിത്രം റിലീസിന് തയ്യാറായിക്കഴിഞ്ഞു.