Movie prime

കുഞ്ഞപ്പൻ ഇനി ഏലിയൻ അളിയന്‍

 

മലയാളി പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരുന്നു  ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന കുഞ്ഞൻ റോബോട്ട്. ഒരുപാടു ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ഒരു ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണ്  ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തത്. ഈ  ചിത്രത്തിലെ അഭിനയ മികവിന് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

ഇപ്പോൾ ഇതാ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കാൻ വീണ്ടും വരുന്നു. ഇത്തവണ ആൻഡ്രോയിഡ് കുഞ്ഞപ്പൻ അല്ല ‘ഏലിയൻ അളിയന്‍’ ആയിട്ടാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ തന്നെയാണ്  ഏലിയൻ അളിയന്‍ സംവിധാനം ചെയ്യുന്നത്. 

മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടില്ല. എന്തായാലും  ആൻഡ്രോയിഡ് കുഞ്ഞപ്പനെ പോലെ  ‘ഏലിയൻ അളിയനും’  പ്രേക്ഷക ഹൃദയം കീഴടക്കുമെന്ന് പ്രതീക്ഷിക്കാം.

തമിഴിലേക്കും  ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍  റീമേക്കിന് ഒരുങ്ങുന്നുണ്ട്. തമിഴിൽ  ഗൂഗിള്‍ കുട്ടപ്പന്‍ എന്നാണ് പേര് നല്കിരിക്കുന്നത്. സുരാജ് ചെയ്‌ത  കേന്ദ്ര കഥാപാത്രം തമിഴിൽ കൈകാര്യം ചെയ്യുന്നത്  ഹിറ്റ് സംവിധായകനും അഭിനേതാവുമായ കെ.എസ്. രവി കുമാറാണ്.