Movie prime

ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഒരു കൈ നോക്കി ലാറ ദത്ത

സിനിമയിലെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിശ്വസുന്ദരി ലാറ ദത്ത വെബ് സീരീസിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ‘ഹണ്ഡ്രണ്ട്’ എന്ന വെബ് സീരീസിലെ പ്രധാന കഥാപാത്രമായി പ്രകടനം കാഴ്ചവെച്ച ലാറയെ നിരവധി പേരാണ് പ്രശംസിച്ചത്. ഹോട്ട്സ്റ്റാറിലാണ് ഹണ്ഡ്രണ്ട് ലഭിക്കുക. സീരീസില് പോലീസ് വേഷത്തിലാണ് ലാറ പ്രത്യക്ഷപ്പെടുന്നത്. നടിമാരെ സംബന്ധിച്ചിടത്തോളം ഡിജിറ്റല് പ്ലാറ്റ്ഫോം ഒരു അനുഗ്രഹമാണെന്ന് ലാറ അടുത്തിടെ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില് പറഞ്ഞിരുന്നു. വെബ് സീരീസുകള് പലതും ഇപ്പോള് സ്ത്രീ കേന്ദ്രീകൃതമായി വരുന്നുണ്ട്. ഹണ്ഡ്രണ്ട് സീരിസിന്റെ More
 
ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഒരു കൈ നോക്കി ലാറ ദത്ത

സിനിമയിലെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിശ്വസുന്ദരി ലാറ ദത്ത വെബ്‌ സീരീസിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. ‘ഹണ്‍ഡ്രണ്ട്’ എന്ന വെബ്‌ സീരീസിലെ പ്രധാന കഥാപാത്രമായി പ്രകടനം കാഴ്ചവെച്ച ലാറയെ നിരവധി പേരാണ് പ്രശംസിച്ചത്. ഹോട്ട്സ്റ്റാറിലാണ് ഹണ്‍ഡ്രണ്ട് ലഭിക്കുക. സീരീസില്‍ പോലീസ് വേഷത്തിലാണ് ലാറ പ്രത്യക്ഷപ്പെടുന്നത്.

നടിമാരെ സംബന്ധിച്ചിടത്തോളം ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരു അനുഗ്രഹമാണെന്ന് ലാറ അടുത്തിടെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വെബ്‌ സീരീസുകള്‍ പലതും ഇപ്പോള്‍ സ്ത്രീ കേന്ദ്രീകൃതമായി വരുന്നുണ്ട്. ഹണ്‍ഡ്രണ്ട് സീരിസിന്റെ സൃഷ്ടാക്കളിലൊരാളായ രുചി നരൈന്‍ ഈ കഥ പറയുന്നത് വരെ എനിക്ക് വെബ്‌ സീരീസുകളോട് താല്‍പര്യമില്ലായിരുന്നു. എനിക്ക് രുചിയെ വര്‍ഷങ്ങളായി അറിയാം. രുചി കഥ പറഞ്ഞപ്പോള്‍ എനിക്ക് അത് ഇഷ്ടപ്പെട്ടു. ഞാന്‍ ഇത് വരെ ചെയ്യാത്ത കഥാപാത്രമായിരുന്നു അത്. അങ്ങനെയാണ് ഞാന്‍ ഈ സീരീസില്‍ എത്തുന്നത്.

സിനിമ മേഖലയില്‍ സ്ത്രീ കഥാപാത്രങ്ങളെപ്പറ്റി എഴുതുന്നവര്‍ കുറവാണ്. ഡിജിറ്റല്‍ ഇടത്തില്‍ പക്ഷെ അങ്ങനെയല്ല. സ്ത്രീകള്‍ക്ക് നിറയെ അവസരമുണ്ട്. കൂടാതെ വളരെ വേഗം വളരുന്ന ഒരു ശാഖയാണ്‌ ഡിജിറ്റല്‍ പ്ലാറ്റ്ഫോം.