Movie prime

കൊറോണ ദുരിതത്തിൽ സഹായ ഹസ്തവുമായി ലിയനാർഡോ ഡികാപ്രിയോ

കൊറോണ വൈറസ് വ്യാപനം മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കായി അമേരിക്കാസ് ഫുഡ് ഫണ്ട് എന്ന പേരില് ഒരു സംഘടനയ്ക്ക് രൂപം നൽകിയിരിക്കുകയാണ് ലിയനാർഡോ ഡികാപ്രിയോ. ഇത് വരെ 12 മില്യൺ ഡോളർ സമാഹരിച്ചതായി ഡികാപ്രിയോ അറിയിച്ചു. വൃദ്ധരെയും, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയും ജോലി നഷ്ടപെട്ട കുടുംബങ്ങളെയും സ്കൂളിലെ ഉച്ചഭക്ഷണത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്കാണ് സംഘടന കൈത്താങ്ങാവുന്നത്. “വേൾഡ് സെൻട്രൽ കിച്ചൺ, ‘ഫീഡിങ് അമേരിക്ക തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം വളരെ പ്രചോദനം നൽകുന്നതാണ്. ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്ന അവരുടെ പ്രവർത്തി More
 
കൊറോണ ദുരിതത്തിൽ സഹായ ഹസ്തവുമായി ലിയനാർഡോ ഡികാപ്രിയോ

കൊറോണ വൈറസ് വ്യാപനം മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്കായി അമേരിക്കാസ് ഫുഡ് ഫണ്ട് എന്ന പേരില്‍ ഒരു സംഘടനയ്ക്ക് രൂപം നൽകിയിരിക്കുകയാണ് ലിയനാർഡോ ഡികാപ്രിയോ. ഇത് വരെ 12 മില്യൺ ഡോളർ സമാഹരിച്ചതായി ഡികാപ്രിയോ അറിയിച്ചു. വൃദ്ധരെയും, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയും ജോലി നഷ്ടപെട്ട കുടുംബങ്ങളെയും സ്കൂളിലെ ഉച്ചഭക്ഷണത്തെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്കാണ് സംഘടന കൈത്താങ്ങാവുന്നത്.

“വേൾഡ് സെൻട്രൽ കിച്ചൺ, ‘ഫീഡിങ് അമേരിക്ക തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം വളരെ പ്രചോദനം നൽകുന്നതാണ്. ആവശ്യക്കാർക്ക് ഭക്ഷണം നൽകുന്ന അവരുടെ പ്രവർത്തി ഈ സമയത്ത് ആവശ്യക്കാരായ വളരെ അധികം പേരെ സഹായിക്കും”, ഡികാപ്രിയോ പറഞ്ഞു.

പ്രമുഖ അവതാരകയായിരുന്ന ഓപ്രാ വിൻഫ്രിയും ഇതിൽ ഭാഗമാവും.ഒരുനേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരെയും ദിവസക്കൂലിക്കാരെയും സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെ ആശ്രയിച്ചു കഴിയുന്ന കുട്ടികളേയുമാവും സംഘടന സഹായിക്കുക. ഇതിനായി 91 കോടിയോളം പണം സമാഹരിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്.നേരത്തെ നടി അഞ്ജലീന ജോളിയും ഇത്തരത്തിൽ ഒരു വലിയ തുക സഹായങ്ങൾക്കായി നൽകിയിരുന്നു.

“നല്ലൊരു നാളേയ്ക്ക് പ്രതീക്ഷ നൽകാൻ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം നൽകുന്നത് വഴി നമുക്ക് കഴിയും. ഇത് വഴി നാളത്തെ ദിവസം നല്ലതായിരിക്കുമെന്നു ആളുകൾക്ക് പ്രതീക്ഷ നൽകാൻ കഴിയും”, വേൾഡ് സെൻട്രൽ കിച്ചൺ ഫൗണ്ടർ ജോസ് ആന്ദ്രെസ് പറഞ്ഞു.

കൊറോണകാലത്തെ പ്രതിരോധപ്രവർത്തനങ്ങളിൽ ഹോളിവുഡ് താരമായ അർണോൾഡ് ഷ്വാസ്‌നഗറും പങ്കെടുത്തു. കൊറോണവൈറസ്കാലത്ത് ആരോഗ്യമേഖലയിലുള്ളവർക്കാണ് അർണോൾഡ് സഹായം നൽകിയിരിക്കുന്നത്.യുഎസ്സിലെ ആരോഗ്യപ്രവര്‍ത്തനങ്ങൾക്ക് വേണ്ടുന്ന മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 10 കോടി രൂപയാണ് നടൻ സംഭവന നൽകിയത്. കൂടാതെ കൂടുതല്‍ പേരില്‍ നിന്നും സംഭാവനകള്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഫ്രണ്ട്‌ലൈന്‍ റെസ്‌പോണ്ടേഴ്‌സ് എന്ന പേരിലൊരു ഫണ്ടും അർണോൾഡ് ആരംഭിച്ചിട്ടുണ്ട്.

നിരവധി ചാരിറ്റി പ്രവർത്തനത്തിനായി ഇതിന് മുൻപും ഡികാപ്രിയോ പണം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആമസോൺ മഴക്കാടിനു തീപിടിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിനായി 35 കോടിയോളം രൂപയാണ് ഡികാപ്രിയോ നൽകിയത്.