Movie prime

പാട്ടിലൂടെ ഒരുമയുടെ സന്ദേശവുമായി മാല പാർവതിയും മകനും

തങ്ങളുടെ സർഗാത്മകത കൊണ്ടും കലാവിരുതിലൂടെയും ലോക്ക് ഡൗൺ കാലം സമ്പന്നമാക്കിയവർ നിരവധി പേരാണ് . തങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ പൊടി തട്ടി എടുത്ത് അതിനെ പരിപോഷിപ്പിക്കാൻ ഈ ലോക്ക് ഡൗൺകാലം സഹായിച്ചിട്ടുണ്ട് . അത്തരത്തിൽ ലോക്ക് ഡൗണിന് കാരണമായ കൊറോണയെന്ന മഹാമാരിയെ തന്നെ ആശയമാക്കി അതിമനോഹരമായ ഒരു ഗാനവുമായി വന്നിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകയുമായ മാല പാർവതിയും മകൻ അനന്ത കൃഷ്ണനും. മാല പാർവതി രചിച്ച പാട്ടിന് സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് മകൻ അനന്തകൃഷ്ണനാണ് . വളരെ അപ്രതീക്ഷിതമായ ഒരു More
 
പാട്ടിലൂടെ ഒരുമയുടെ സന്ദേശവുമായി മാല പാർവതിയും മകനും

തങ്ങളുടെ സർഗാത്മകത കൊണ്ടും കലാവിരുതിലൂടെയും ലോക്ക് ഡൗൺ കാലം സമ്പന്നമാക്കിയവർ നിരവധി പേരാണ് . തങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ പൊടി തട്ടി എടുത്ത് അതിനെ പരിപോഷിപ്പിക്കാൻ ഈ ലോക്ക് ഡൗൺകാലം സഹായിച്ചിട്ടുണ്ട് . അത്തരത്തിൽ ലോക്ക് ഡൗണിന് കാരണമായ കൊറോണയെന്ന മഹാമാരിയെ തന്നെ ആശയമാക്കി അതിമനോഹരമായ ഒരു ഗാനവുമായി വന്നിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകയുമായ മാല പാർവതിയും മകൻ അനന്ത കൃഷ്‌ണനും.

മാല പാർവതി രചിച്ച പാട്ടിന് സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് മകൻ അനന്തകൃഷ്ണനാണ് . വളരെ അപ്രതീക്ഷിതമായ ഒരു കാലഘട്ടത്തിലൂടെയാണ് ലോകം മുഴുവൻ കടന്ന് പൊയ്കൊണ്ടിരിക്കുന്നത് . ഈ കാലഘട്ടത്തിൽ ഒന്നായി നിൽക്കേണ്ട ആവശ്യകതയെ പറ്റിയാണ് പാട്ടിലൂടെ പറയുന്നത്.പത്മശ്രീ ഭാരത് മമ്മൂട്ടിയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത് . ‘ഒന്നായിടും ലോകം’ എന്ന് തുടങ്ങുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ഗോകുൽ ഹർഷനാണ് . തെക്കൻ ക്രോണിക്കിൾസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് ആദ്യമായി പുറത്തു വിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് പാട്ട് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം തന്നെ മാല പാർവതിയുടെ ഉദ്യമത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.