Movie prime

മാലിക്കുമെത്തുന്നു ആമസോൺ പ്രൈമിൽ 

 

പൃഥ്വിരാജ് സുകുമാരൻ നായകനായ കോൾഡ് കേസ് നു പിന്നാലെ ഫഹദ് ഫാസിലിന്റെ മാലിക്കും ആമസോൺ പ്രൈമിൽ എത്തുന്നു. യുവ നിരയിലെ രണ്ടു മുൻനിര നായകന്മാരുടെ ചിത്രങ്ങൾ കാണാൻ മലയാളിക്ക് അവസരം ഒരുക്കുന്നതിനൊപ്പം പുതിയ കാല സിനിമാ കൊട്ടകയാവുകയാണ് ഒ ടി ടി സ്ട്രീമിംഗ്  പ്ലാറ്റ്ഫോമുകൾ ഇതോടെ. കോവിഡ് കാലത്ത് മലയാള സിനിമാ പ്രക്ഷകർക്ക് അനുഗ്രഹം ആവുകയാണ് ഒ ടി ടി സ്ട്രീമിംഗ് സ്‌പേസുകൾ.

മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിനെ നായകനാക്കി അണിയിച്ചൊരുക്കിയ ബിഗ് ബജറ്റ് ചിത്രമാണ് 'മാലിക്ക്'. ആമസോണ്‍ പ്രൈമിൽ ജൂലൈ 15ന് ചിത്രം എത്തും. കൊവിഡ് വ്യാപനം തോത് താഴേക്ക് വന്ന സാഹചര്യത്തിൽ സെക്കൻഡ് ഷോകൾ അനുവദിച്ചപ്പോൾ മാലിക്ക് തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വീണ്ടും കോവിഡ് സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കിയതോടെ തീയറ്ററുകൾ അടച്ചിടേണ്ടതായി വന്നു. അതോടെ തിയ്യറ്റർ റിലീസ് എന്ന സ്വപ്നം മാലിക്ക് ഉപേക്ഷിക്കുമായായിരുന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിർമ്മിച്ച മാലിക്ക്  താരസമ്പുഷ്ടമായ ചിത്രമാണ്. വമ്പൻ മുതൽമുടക്കിൽ തയാറാക്കിയ ചിത്രത്തിൽ ഫഹദിനെ കൂടാതെ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് തുടങ്ങിയവർ അണിനിരക്കുന്നു.