Movie prime

മരട് 357-ലെ ആദ്യ ഗാനം പുറത്തിറങ്ങി

maradu-357 കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357-ലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഒരു പാർട്ടി സോങാണ് പുറത്ത് വന്നിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയത്. ഏറെ വിവാദം സൃഷ്ടിച്ച എറണാകുളം മരട് ഫ്ലാറ്റ് പൊളിക്കലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് മരട് 357.സിനിമയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു . പുറത്തിറങ്ങിയ ഗാനത്തിൽ മനോജ് കെ ജയന്, ഷീലു എബ്രഹാം, കൈലാഷ് മേനോന്, ധര്മ്മജന് ബോള്ഗാട്ടി, നൂറിന് ഷെരീഫ്, ബൈജു, സുധീഷ് എന്നിവരാണ് More
 
മരട് 357-ലെ ആദ്യ ഗാനം പുറത്തിറങ്ങി

maradu-357

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357-ലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ഒരു പാർട്ടി സോങാണ് പുറത്ത് വന്നിരിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറക്കിയത്. ഏറെ വിവാദം സൃഷ്ടിച്ച എറണാകുളം മരട് ഫ്ലാറ്റ് പൊളിക്കലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് മരട് 357.സിനിമയുടെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു . പുറത്തിറങ്ങിയ ഗാനത്തിൽ മനോജ് കെ ജയന്‍, ഷീലു എബ്രഹാം, കൈലാഷ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നൂറിന്‍ ഷെരീഫ്, ബൈജു, സുധീഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മരടിലെ ഫ്ലാറ്റ് പൊളിച്ചപ്പോൾ കിടപ്പാടം നഷ്ടപെട്ട 357 കുടുംബങ്ങളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. maradu-357

ഫ്ലാറ്റ് നിർമ്മാണത്തിലെ ചതിക്കുഴികളും, ബിൽഡിങ് മാഫിയയുടെയുംസർക്കാർ ഉദ്യോഗസ്ഥരുടെയും വഴിവിട്ട ബന്ധവും ഒക്കെ ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്. ദിനേശ് പള്ളത്താണ് മരട് 357-ന്‍റെ തിരക്കഥതയ്യാറക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി , മുരുകൻ കാട്ടാക്കട എന്നിവരാണ് ചിത്രത്തിന് വേണ്ടി ഗാനരചന നടത്തിയിരിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശനന്‍ കാഞ്ഞിരക്കുളവും ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത് .