Movie prime

മരയ്ക്കാർ 600 തിയേറ്ററുകളിൽ 

 

മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ റിലീസിന് ഒരുങ്ങുകയാണ് 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം' എന്ന മോഹൻലാൽ ചിത്രം. കേരളത്തിൽ മാത്രം 600 തിയേറ്ററുകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 12 നാകും ചിത്രം തിയറ്ററുകളിൽ എത്തുക.

മോഹൻ ലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രമാണ് മരയ്ക്കാർ. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം. ചിത്രം തിയേറ്ററുകൽ  റിലീസ് ചെയ്ത  കഴിഞ്ഞാൽ പിന്നെ ഏകദേശം മൂന്ന്  ആഴ്ചത്തേക്ക് മറ്റു ചിത്രങ്ങൾ ഒന്നും  തിയേറ്ററുകളിൽ  റിലീസ് ചെയ്യില്ല. 

ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷനും (ഫിയോക്ക് )  കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ  ചർച്ചയിലാണ് ഈ  തീരുമാനം കൈകൊണ്ടത്.   മൂന്ന് ആഴ്ചകൾക്ക് ശേഷം പ്രേക്ഷകർക്ക്  ഒ.ടി.ടി പ്ളാറ്റ് ഫോമിലുടെയും ചിത്രം കാണാൻ സാധിക്കും.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിർമ്മാതാക്കൾ കോൺഫിഡന്റ് സി.ജെ. റോയിയും മൂൺ ഷോട്ട് എന്റർടെയ്‌ൻമെന്റ്സ് സന്തോഷ് ടി. കുരുവിളയുമാണ്. 100  കോടി രൂപയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. 

മലയാളത്തിന് പുറമെ  തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ  അന്യ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. മോഹൻലാലിനൊപ്പം നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, പ്രഭു, അർജുൻ, കിച്ച സുദീപ്, സുനിൽ ഷെട്ടി, മഞ്ജുവാര്യർ, സുഹാസിനി, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ് തുടങ്ങി വലിയ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.