Movie prime

ഡോ. ബിജുവിന്റെ അടുത്ത ചിത്രത്തിൽ ക്യാമറാമാൻ എം ജെ യുടെ മകൻ യദു

ഡോ. ബിജു സംവിധാനം ചെയ്ത ചിത്രങ്ങളിലെ നിരന്തരവും സവിശേഷവുമായ സാന്നിധ്യമായിരുന്നു എം ജെ രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകൻ. ബിജുവിന്റെ പത്തിൽ ഒൻപത് ചിത്രങ്ങളിലും കാമറ ചെയ്തത് എം ജെ എന്ന് മലയാള ചലച്ചിത്രലോകം സ്നേഹപൂർവ്വം വിളിക്കുന്ന എം ജെ രാധാകൃഷ്ണനാണ്. ജയരാജിന്റെയും ഡോ. ബിജുവിന്റെയുമെല്ലാം ചിത്രങ്ങളിലൂടെ ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്, ജീവിച്ചിരിക്കുമ്പോഴും ഇപ്പോൾ മരണാനന്തരവും. എം ജെ യുമായുള്ള വ്യക്തിബന്ധം ഏറെ വിലമതിക്കുന്ന ഡോ. ബിജു അദ്ദേഹത്തിന്റെ മകൻ യദു രാധാകൃഷ്ണനെ തന്റെ അടുത്ത ചിത്രത്തിന്റെ കാമറാമാനായി തിരഞ്ഞെടുത്ത വിവരം പങ്കുവെയ്ക്കുകയാണ്. ഫേസ് More
 
ഡോ. ബിജുവിന്റെ അടുത്ത ചിത്രത്തിൽ ക്യാമറാമാൻ എം ജെ യുടെ മകൻ യദു

ഡോ. ബിജു സംവിധാനം ചെയ്ത ചിത്രങ്ങളിലെ നിരന്തരവും സവിശേഷവുമായ സാന്നിധ്യമായിരുന്നു എം ജെ രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകൻ. ബിജുവിന്റെ പത്തിൽ ഒൻപത് ചിത്രങ്ങളിലും കാമറ ചെയ്തത് എം ജെ എന്ന് മലയാള ചലച്ചിത്രലോകം സ്നേഹപൂർവ്വം വിളിക്കുന്ന എം ജെ രാധാകൃഷ്ണനാണ്. ജയരാജിന്റെയും ഡോ. ബിജുവിന്റെയുമെല്ലാം ചിത്രങ്ങളിലൂടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്, ജീവിച്ചിരിക്കുമ്പോഴും ഇപ്പോൾ മരണാനന്തരവും. എം ജെ യുമായുള്ള വ്യക്തിബന്ധം ഏറെ വിലമതിക്കുന്ന ഡോ. ബിജു അദ്ദേഹത്തിന്റെ മകൻ യദു രാധാകൃഷ്ണനെ തന്റെ അടുത്ത ചിത്രത്തിന്റെ കാമറാമാനായി തിരഞ്ഞെടുത്ത വിവരം പങ്കുവെയ്ക്കുകയാണ്. ഫേസ് ബുക്കിലൂടെയാണ് സംവിധായകൻ ഈ വിവരം പ്രേക്ഷകരെ അറിയിക്കുന്നത് … ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം .

കഴിഞ്ഞ 14 വർഷങ്ങളിൽ ചെയ്തത് 10 സിനിമകൾ ആണ്. അതിൽ 9 സിനിമകളുടെയും ഛായാഗ്രാഹകൻ പ്രിയപ്പെട്ട എം.ജെ.രാധാകൃഷ്ണൻ ചേട്ടൻ ആയിരുന്നു. ഇനിയും ചെയ്യാനുള്ള 4 സിനിമകൾ പൂർണ്ണമായ കഥ ഉൾപ്പെടെ എം.ജെ.ചേട്ടന് അറിയാമായിരുന്നു. ഛായാഗ്രാഹകൻ, സംവിധായകൻ എന്ന നിലയ്ക്കും അപ്പുറം അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന എം.ജെ.ചേട്ടന്റെ മരണം തീർത്തും ആകസ്മികം ആയിരുന്നു.

എം.ജെ.ചേട്ടൻ അല്ലാതെ മറ്റൊരാൾ എന്റെ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. സംവിധായകൻ, ഛായാഗ്രഹകൻ എന്ന നിലയിൽ ഞങ്ങളുടെ കൂട്ടുകെട്ട് അറിയാവുന്ന എല്ലാവരും കഴിഞ്ഞ രണ്ടു മാസമായി ചോദിക്കുന്ന ചോദ്യം അടുത്ത ചിത്രങ്ങളിൽ ഇനി ആരാണ് ക്യാമറാമാൻ എന്നതായിരുന്നു. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്.

എം.ജെ.ചേട്ടന്റെ മകൻ യദു രാധാകൃഷ്ണൻ ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകൻ ആകും. കണ്ണൻ എന്നു ഞങ്ങൾ വിളിക്കുന്ന യദു എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വർക്ക് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലൻസ് ആയിരുന്നു. അതിനു ശേഷം പെയിൻറ്റിങ് ലൈഫും വെയിൽമരങ്ങളും ഉൾപ്പെടെ 17 ചിത്രങ്ങളിൽ എം.ജെ.ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി.

ലൈറ്റിങ്ങിലും ഫ്രെയിം സെൻസിലും എം.ജെ.ചേട്ടനുള്ള പ്രേത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണൻ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകൻ ആകുന്നത് ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം.ജെ.ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്. സിനിമയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഉടൻ…

ചിത്രത്തിനു കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്