Movie prime

മാതൃത്വം തന്നെ മാറ്റി മറിച്ചെന്ന് ജൂഹി ചൗള

മാതൃത്വം തന്നെ അടിമുടി മാറ്റിമറിച്ചു എന്ന വെളിപ്പെടുത്തലുമായി പ്രശസ്ത അഭിനേത്രി ജൂഹി ചൗള. കുട്ടികളുമായി നിരവധി സിനിമകൾ ചെയ്തിട്ടും തനിക്ക് കുട്ടികളോട് ഒരു താത്പര്യവും തോന്നിയിരുന്നില്ല. മറിച്ച് ഒരു ശല്യമായാണ് അവരെ കരുതിയിരുന്നത്. ഒരു സിനിമാ വാരികക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഹി മനസ്സ് തുറന്നത്. ചലച്ചിത്ര ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. ഹം ഹെ രഹി പ്യാർ കെ, വൺ ടു കാ ഫോർ തുടങ്ങി നിരവധി ചിത്രങ്ങൾ. അപ്പോഴും കുട്ടികളെ ഒരു More
 
മാതൃത്വം തന്നെ മാറ്റി മറിച്ചെന്ന് ജൂഹി ചൗള

മാതൃത്വം തന്നെ അടിമുടി മാറ്റിമറിച്ചു എന്ന വെളിപ്പെടുത്തലുമായി പ്രശസ്ത അഭിനേത്രി ജൂഹി ചൗള. കുട്ടികളുമായി നിരവധി സിനിമകൾ ചെയ്തിട്ടും തനിക്ക് കുട്ടികളോട് ഒരു താത്പര്യവും തോന്നിയിരുന്നില്ല. മറിച്ച് ഒരു ശല്യമായാണ് അവരെ കരുതിയിരുന്നത്. ഒരു സിനിമാ വാരികക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഹി മനസ്സ് തുറന്നത്.

ചലച്ചിത്ര ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ കുട്ടികൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. ഹം ഹെ രഹി പ്യാർ കെ, വൺ ടു കാ ഫോർ തുടങ്ങി നിരവധി ചിത്രങ്ങൾ. അപ്പോഴും കുട്ടികളെ ഒരു ബുദ്ധിമുട്ടായാണ് താൻ കണക്കാക്കിയത്. സ്വയം ഒരു അമ്മയായപ്പോഴാണ് തൻ്റെ മനോഭാവം പൂർണമായും മാറിയതെന്ന് ജൂഹി പറഞ്ഞു. ഭർത്താവ് ജയ് മേത്തയ്‌ക്കൊപ്പം ജാൻവി അർജുൻ എന്നീ രണ്ടു മക്കളാണ് ജൂഹിക്കുള്ളത്.

കരിയറും കുടുംബവും എങ്ങനെ വിജയകരമായി ഒരുമിച്ചു കൊണ്ടു പോകുന്നു എന്ന ചോദ്യത്തിന് ജൂഹിയുടെ മറുപടി ഇങ്ങനെയാണ്: പൂർണതയുള്ള മാതാപിതാക്കൾ എന്ന ഒന്നില്ല. എന്റെ മാതാപിതാക്കളും ജോലി ചെയ്തിരുന്നു. എന്റെ കുട്ടികളും അത് അങ്ങിനെ തന്നെ കാണുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

അതിൽ ഒരു പ്രശ്‌നവും ഞാൻ കാണുന്നില്ല. ഷൂട്ടിംഗ് ഷെഡ്യൂൾ മുംബൈയിലാക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട്. മുംബൈയ്ക്ക് പുറത്തു പോകുകയാണെങ്കിൽ, ആരെങ്കിലും ഒരാൾ വീട്ടിൽ ഉണ്ടെന്ന് ഉറപ്പുവരുത്തും. അതിനാൽ അവർ ഒരിക്കലും ഒറ്റപ്പെടില്ല.

ഞാൻ പോകുമ്പോൾ, ഭർത്താവിൻ്റെ അമ്മയോ, സഹോദരിയോ അവരെ നോക്കും. ഔട്ട്ഡോർ ഷൂട്ടിംഗ് ഷെഡ്യൂൾ ഒറ്റയടിക്ക് പത്ത് ദിവസത്തിൽ കൂടാതിരിക്കാൻ ശ്രമിക്കാറുണ്ട്. അതിലൂടെ എത്രയും വേഗം അവരുടെ അടുത്തെത്താനും ഒന്നിച്ച് സമയം ചിലവഴിക്കാനും കഴിയും.

നേരത്തെ ഒരു സിനിമാ വാരികക്ക് നൽകിയ അഭിമുഖത്തിൽ, തന്റെ സിനിമകൾ കാണുമ്പോൾ കുട്ടികൾ ലജ്ജിക്കുന്ന കാര്യത്തെ പറ്റി ജൂഹി തുറന്ന് സംസാരിച്ചിരുന്നു.യഥാർഥത്തിൽ, എന്റെ സിനിമകൾ കാണുമ്പോൾ അവർക്ക് നാണം തോന്നാറുണ്ട്, പ്രത്യേകിച്ച് ആദ്യകാല സിനിമകൾ.

ഭർത്താവ് അവരോട് ഹം ഹെ രഹി പ്യാർ കെ കാണാൻ പറഞ്ഞു. അത് മനോഹരമായ ഒരു ചിത്രമാണെന്നാണ് അദ്ദേഹം അവരോട് പറഞ്ഞത്. അപ്പോൾ മകൻ അർജുൻ ചോദിക്കുകയാണ്, ‘അമ്മയ്ക്ക് ആ സിനിമയിൽ റൊമാൻസ് ഉണ്ടോ?’ എന്ന്. ഉണ്ടെന്നും അതൊരു റൊമാന്റിക് കോമഡി ഫിലിം ആണെന്നും ഞാൻ പറഞ്ഞു. അതിന് അവൻ്റെ മറുപടി ഇങ്ങനെയായിരുന്നു.

“റൊമാൻസ് ഉള്ള അമ്മയുടെ സിനിമ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അത് വളരെ വിചിത്രമായി തോന്നും. അതിനാൽ, ഞാൻ അമ്മയുടെ സിനിമകളൊന്നും കാണാൻ പോകുന്നില്ല.” അപ്പോൾ അതാണ് കാര്യം! എന്റെ സിനിമകളൊന്നും കാണാൻ അവർ ആഗ്രഹിക്കുന്നില്ല, ഒരു ചിരിയോടെ ജൂഹി പറയുന്നു.