Movie prime

  നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റ്' 

 

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാഗാര്‍ജുനയുടെ പുതിയ ചിത്രം ദ ഗോസ്റ്റ്' വരുന്നു. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഓഗസ്റ്റ് 29നാണ്  പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടുകൊണ്ടാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.  താരങ്ങൾ തങ്ങളുടെ  സമൂഹമാധ്യമത്തിലൂടെയാണ് പോസ്റ്റർ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുന്നത്.   പ്രവീണ്‍ സട്ടാരുവാണ്  ചിത്രം  സംവിധാനം ചെയ്യുന്നത്.  

ലണ്ടനിലെ ബിഗ് ബെന്നിന്‍റെ പശ്ചാത്തലത്തില്‍ നായകനായ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഫസ്റ്റ് ലുക്ക്.   

പോസ്റ്ററിൽ രക്തം പുരണ്ട വാളേന്തിയാണ് നാഗാര്‍ജുനനിൽക്കുന്നത് .ഇതിൽ നിന്ന് തന്നെ ചിത്രം  മികച്ച  ആക്ഷൻ ചിത്രമെന്ന്  ഉറപ്പിക്കാം .  കാജല്‍ അഗര്‍വാള്‍  ആണ്  ചിത്രത്തിൽ നാഗാര്‍ജുനയുടെ നായിക. നാരായണ്‍ കെ ദാസ് നരംഗ്, പുഷ്‌കര്‍ റാംമോഹന്‍ റാവു, ശരത്ത് മാരാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

'വൈല്‍ഡ് ഡോഗ്' ആണ് നാഗാര്‍ജുനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിന്റെ  പോസ്റ്ററിന് മികച്ച്  പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.