Movie prime

നവരസ ടീസർ പുറത്തിറങ്ങി

 

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം നവരസയുടെ ടീസർ റിലീസ് ചെയ്തു. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ടീസർ പുറത്തിറക്കിരിക്കുന്നത്. ആഗസ്റ്റ് 6 നാണ്  ചിത്രം റിലീസ് ചെയ്യുക. 

സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന നവരസയിൽ  സൂപ്പര്‍ താരങ്ങളായ വിജയ് സേതുപതി, അരവിന്ദ് സാമി, സൂര്യ  എന്നിവര്‍ ആണ് അഭിനയിക്കുന്നത്. സംവിധായകൻ ഭരത് ബാലയാണ് ടീസർ ഒരുക്കിയത്.  

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രത്തിൽ   ഒമ്പത് സംവിധായകരുടെ ഒമ്പത് കഥകളളാണ് ഉൾക്കൊളിച്ചിട്ടുള്ളത്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകൾ തയ്യാറാക്കിരിക്കുന്നത്.  ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഉൾക്കൊളിച്ചാണ് നവരസ ഒരുക്കിയിരിക്കുന്നത്.പ്രിയദർശൻ, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍,  സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ്   ഒമ്പത് സംവിധായകർ.

ഗൗതം മേനോന്റെ സംവിധാനത്തില്‍ സൂര്യ വീണ്ടുമെത്തുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ ആണ് ആന്തോളജിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പ്രയാഗാ മാര്‍ട്ടിന്‍ ആണ് ഇതിൽ  സൂര്യയുടെ നായിക . എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്,  ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്‌സിയിലൂടെ  കൊവിഡ് പ്രതിസന്ധിയിൽ  ബുദ്ധിമുട്ടുന്ന  സിനിമാപ്രവർത്തകർക്ക്  നൽകും. അതുകൊണ്ട്  തന്നെ ഈ  ചിത്രത്തിൽ പ്രവർത്തിക്കുന്ന ആരും പ്രതിഫലം വാങ്ങാതെയാണ് പ്രവർത്തിക്കുന്നത്.

ടീസർ