Movie prime

നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31 ന്

കാലവര്ഷക്കെടുതികളെത്തുടര്ന്ന് മാറ്റിവച്ച നെഹ്രുട്രോഫി [ Nehru Trophy ] വള്ളംകളി ഓഗസ്റ്റ് 31 ന് നടത്താനും പ്രഥമ ചാമ്പ്യന്സ് ബോട്ട് ലീഗ് (സിബിഎല്) അതോടൊപ്പം തുടങ്ങാനും ടൂറിസം വകുപ്പ് തീരുമാനിച്ചു. ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്രു ട്രോഫിക്കൊപ്പം സിബിഎല് നടക്കുന്നത്. ഓഗസ്റ്റ് 10 ന് രണ്ടു മത്സരങ്ങളും നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വര്ഷകാല വിനോദമായി ഐപിഎല് മാതൃകയില് കേരളത്തിലെ 12 ചുണ്ടന് വള്ളംകളി മത്സരങ്ങളെ കോര്ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ സിബിഎല്ലിലെ ശേഷിച്ച മത്സരങ്ങളുടെ പുതുക്കിയ More
 

കാലവര്‍ഷക്കെടുതികളെത്തുടര്‍ന്ന് മാറ്റിവച്ച നെഹ്രുട്രോഫി [ Nehru Trophy ] വള്ളംകളി ഓഗസ്റ്റ് 31 ന് നടത്താനും പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) അതോടൊപ്പം തുടങ്ങാനും ടൂറിസം വകുപ്പ് തീരുമാനിച്ചു.

ആലപ്പുഴ പുന്നമടക്കായലിലാണ് നെഹ്രു ട്രോഫിക്കൊപ്പം സിബിഎല്‍ നടക്കുന്നത്. ഓഗസ്റ്റ് 10 ന് രണ്ടു മത്സരങ്ങളും നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

വര്‍ഷകാല വിനോദമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തിലെ 12 ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ജലോത്സവമായ സിബിഎല്ലിലെ ശേഷിച്ച മത്സരങ്ങളുടെ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പറഞ്ഞു.

നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31 ന്

ഒന്‍പതു ടീമുകള്‍ അണിനിരക്കുന്ന മത്സരത്തില്‍ മൊത്തം 5.9 കോടി രൂപയാണ് സമ്മാനത്തുക. ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (വില്ലേജ് ബോട്ട് ക്ലബ് ), ബാക്ക്വാട്ടര്‍ നൈറ്റസ് ( വില്ലേജ് ബോട്ട്ക്ലബ്ബ്), ബാക്ക്വാട്ടര്‍ നിഞ്ച (ബ്രദേഴ്സ് ബോട്ട് ക്ലബ്), ബാക്ക് വാട്ടര്‍ വാരിയേഴ്സ് (ടൗണ്‍ ബോട്ട് ക്ലബ്ബ്), കോസ്റ്റ് ഡോമിനേറ്റേഴ്സ് (യൂണൈറ്റഡ് ബോട്ട്ക്ലബ്ബ്), മൈറ്റി ഓര്‍സ് (എന്‍സിഡിസി), പ്രൈഡ് ചസേഴ്സ് (വേമ്പനാട് ബോട്ട് ക്ലബ്ബ്), റേജിംഗ് റോവേഴ്സ് (പൊലീസ് ബോട്ട്ക്ലബ്ബ്), തണ്ടര്‍ ഓര്‍സ് (കെബിസി/ എസ്എഫ്ബിസി) എന്നിവയാണ് മത്സരത്തിനായി അണിനിരക്കുന്ന ടീമുകള്‍.

ഓരോ മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന വിജയികള്‍ക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. പന്ത്രണ്ടു മത്സരങ്ങളിലേയും പോയിന്‍റുകള്‍ക്കനുസരിച്ച് ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം 25 ലക്ഷം , 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. ഓരോ മത്സരത്തിലും എല്ലാ വള്ളംകളി സംഘത്തിനും നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.

ഉച്ചതിരഞ്ഞ് രണ്ട് മണി മുതല്‍ അഞ്ചുമണിവരെ നടക്കുന്ന ജലമേള തത്സമയം സംപ്രേക്ഷണം ചെയ്യും. സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് 2 എച്ച്ഡി, സ്റ്റാര്‍ സ്പോര്‍ട്സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്സ്റ്റാര്‍, ഇടിവി ആന്ധ്രാപ്രദേശ്, ഇടിവി തെലങ്കാന എന്നീ ചാനലുകള്‍ നാല് മണിമുതല്‍ സംപ്രേക്ഷണം ചെയ്യും.