Movie prime

സി​നി​മ​യെ ഒ​രി​ക്ക​ലും ഞാ​ൻ വേ​ണ്ടെ​ന്നു വെ​ച്ചി​ട്ടി​ല്ല: ബൈജു

മലയാള സിനിമാ രംഗത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മിന്നിമറയുന്ന മുഖമാണ് നടൻ ബൈജുവിന്റേത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ശ്രദ്ധേയമായ വേഷങ്ങൾ ബൈജുവിനെ തേടിയെത്തിയിരിക്കുന്നത്. പുതുതായി റിലീസ് ചെയ്ത ജയറാം ചിത്രം പട്ടാഭിരാമനിലും മുഴുനീള ശ്രദ്ധേയ കഥാപാത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബൈജു. ബൈജൂ / ശിവതീർത്ഥ രണ്ടാം വരവിൽ സന്തുഷ്ടനാണോ? യഥാർത്ഥത്തിൽ ഇത് രണ്ടാം വരവല്ല. മൂന്നാം വരവാണ്. ഇതിൽ ശരിയായില്ലെങ്കിൽ തിരിച്ചുവരവില്ലെന്ന് നിശ്ചയിച്ചിരുന്നതാണ്. ഒരു മികച്ച കഥാപാത്രം ചെയ്ത് കരിയർ അവസാനിപ്പിക്കാം എന്ന് വിചാരിച്ചാണ് രഞ്ജിത്തിന്റെ പുത്തൻ പണത്തിൽ More
 
സി​നി​മ​യെ ഒ​രി​ക്ക​ലും ഞാ​ൻ വേ​ണ്ടെ​ന്നു വെ​ച്ചി​ട്ടി​ല്ല: ബൈജു

മ​ല​യാ​ള സി​നി​മാ രം​ഗ​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി മി​ന്നി​മ​റ​യു​ന്ന മു​ഖ​മാ​ണ് ന​ട​ൻ ബൈ​ജു​വി​ന്‍റേ​ത്. നീ‌​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ശ്രദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ബൈ​ജു​വി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ​പു​തു​താ​യി റി​ലീ​സ് ചെ​യ്ത ജ​യ​റാം ചി​ത്രം പ​ട്ടാ​ഭി​രാ​മ​നി​ലും മു​ഴു​നീ​ള ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്രം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ബൈ​ജു.

ബൈജൂ / ശിവതീർത്ഥ

ര​ണ്ടാം വ​ര​വി​ൽ സ​ന്തു​ഷ്ട​നാ​ണോ?

യ​ഥാ​ർ​ത്ഥ​ത്തി​ൽ ഇ​ത് ര​ണ്ടാം വ​ര​വ​ല്ല. ​മൂ​ന്നാം വ​ര​വാ​ണ്. ​ഇ​തി​ൽ ശ​രി​യാ​യി​ല്ലെ​ങ്കി​ൽ തി​രി​ച്ചു​വ​ര​വി​ല്ലെ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്. ​ഒ​രു മി​ക​ച്ച ക​ഥാ​പാ​ത്രം ചെ​യ്ത് ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കാം എ​ന്ന് വി​ചാ​രി​ച്ചാ​ണ് ര​ഞ്ജി​ത്തി​ന്‍റെ പു​ത്ത​ൻ പ​ണ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്. ​പ​ക്ഷേ അ​തൊ​രു വ​ഴി​ത്തി​രി​വാ​യി. അ​തി​നു ശേ​ഷം മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ തേ​ടി വ​ന്നു.​ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 18 ചി​ത്ര​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​ഞ്ഞു.​ ചെ​റി​യ പ​ട​ങ്ങ​ൾ ചെ​യ്താ​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. ​ചി​ത്ര​ത്തെക്കുറി​ച്ചു​ള്ള അ​ഭി​പ്രാ​യം കേ​ട്ടാ​ണ് ആ​ളു​ക​ൾ ക​യ​റു​ന്ന​ത്. ​അ​താ​ണ് ജോ​സ​ഫ് പോ​ലു​ള്ള ചെ​റി​യ ചി​ത്ര​ങ്ങളെ ഹി​റ്റാ​ക്കി​യ​തും.​ ഹി​റ്റ് സി​നി​മ​ക​ളി​ൽ ചെ​റി​യ റോ​ളാ​യാ​ലും ഭാ​ഗ്യ​മാ​ണ്. 38 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഒ​രു കേ​ന്ദ്ര​ക​ഥാ​പാ​ത്രം ചെ​യ്യാ​ൻ സാ​ധി​ച്ച​ത്.

നീ​ണ്ട ഇ​ട​വേ​ള വേ​ദ​നി​പ്പി​ച്ചി​രു​ന്നോ?

ഏ​തൊ​രാ​ളെ​യും പോ​ലെ വി​ഷ​മം തോ​ന്നി​യി​രു​ന്നു. ​എ​ന്നു ക​രു​തി അ​തും ചി​ന്തി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ല​ല്ലോ. ​ബി​സി​ന​സ് ന​ട​ത്തി. ​സി​നി​മ​യെ ഒ​രി​ക്ക​ലും ഞാ​ൻ വേ​ണ്ടെ​ന്നു വെ​ച്ചി​ട്ടി​ല്ല. ​ആ​രോ​ടും ചാ​ൻ​സ് ചോ​ദി​ച്ച് പോ​കാ​റു​മി​ല്ല. ​അ​തി​ൽ കു​റ​ഞ്ഞു​ള്ള ഷൈ​നിം​ഗ് ഒ​ക്കെ മ​തി.

സി​നി​മ​യെ ഒ​രി​ക്ക​ലും ഞാ​ൻ വേ​ണ്ടെ​ന്നു വെ​ച്ചി​ട്ടി​ല്ല: ബൈജു

പ​ട്ടാ​ഭി​രാ​മ​നി​ലെ വ​ത്സ​ൻ?

ന​മ്മു​ടെ ജീ​വി​ത​പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന സി​നി​മ​യാ​ണ് പട്ടാഭിരാമൻ. ​പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ ഇ​ഫ​ക്‌​ടാ​ണ് സി​നി​മ ക​ണ്ടി​റ​ങ്ങി​യ​പ്പോ​ൾ ല​ഭി​ച്ച​ത്.​ കാ​ണേ​ണ്ട ചി​ത്ര​മാ​ണ്. ​വ​ത്സ​ൻ ചി​ത്ര​ത്തി​ൽ മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​ണ്. ​ജോ​ലി​യോ​ട് യാ​തൊ​രു ആ​ത്മാ​ർ​ത്ഥ​ത​യു​മി​ല്ലാ​ത്ത ഫു​ഡ് ഇ​ൻസ്പെ​ക്‌​ട​ർ വ​ത്സ​നും ജ​ന​ങ്ങ​ൾ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. ​സ​ന്തോ​ഷം.

ന്യൂ​മ​റോ​ള​ജി​യി​ൽ അ​മി​ത വി​ശ്വാ​സം?

വി​ശ്വാ​സ​മു​ണ്ട്. ​എ​ന്‍റെ യ​ഥാ​ർ​ത്ഥ പേ​ര് സ​ന്തോ​ഷ് കു​മാ​റെ​ന്നാ​ണ്.​ വീ​ട്ടി​ൽ വി​ളി​ക്കു​ന്ന​താ​ണ് ബൈ​ജു​വെ​ന്ന്.​ ന്യൂ​മ​റോ​ള​ജി പ്ര​കാ​ര​മാ​ണ് ര​ണ്ടു പേ​രും കൂ​ട്ടി​ച്ചേ​ർ​ത്ത് ബൈ​ജു സ​ന്തോ​ഷ് കു​മാ​റെ​ന്നാ​ക്കി​യ​ത്.​ ന്യൂ​മ​റോ​ള​ജി​യി​ൽ വി​ശ്വാ​സ​മു​ണ്ട്.

സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​മോ?

ഒ​രി​ക്ക​ലു​മി​ല്ല. ​അ​ത് എ​നി​ക്ക് വ​ഴ​ങ്ങി​ല്ല. ​താ​ത്പ​ര്യ​വു​മി​ല്ല.​ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ അ​ഭി​ന​യം തു​ട​രാ​ൻ ത​ന്നെ​യാ​ണ് താ​ത്പ​ര്യം.