Movie prime

നിശാഗന്ധിയിൽ ഇനി നൃത്ത രാവുകൾ

നൃത്തരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത ഭരതനാട്യ പണ്ഡിതനും നര്ത്തകനും നൃത്ത സംവിധായകനും ഗുരുവും പത്മഭൂഷണ് ജേതാവുമായ ഡോ. സി.വി ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു. അനന്തപുരിക്ക് നൃത്തരാവുകള് സമ്മാനിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില് ജനുവരി 26 വരെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന്െറ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്വ്വഹിച്ചു. ലോക കലാസാംസ്കാരിക ഭൂപടത്തിന്റെ ഭാഗമായി തീര്ന്ന നിശാഗന്ധി നൃത്തോത്സവം ഇതിനോടകം തന്നേ ലോകശ്രദ്ധ നേടിക്കഴിഞ്ഞുവെന്നും ഇന്ത്യന് നൃത്തകലയുടെ മഹത്വവും സൗന്ദര്യവും പകര്ന്നു നല്കുകയെന്ന More
 
നിശാഗന്ധിയിൽ ഇനി നൃത്ത രാവുകൾ
നൃത്തരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം പ്രശസ്ത ഭരതനാട്യ പണ്ഡിതനും നര്‍ത്തകനും നൃത്ത സംവിധായകനും ഗുരുവും പത്മഭൂഷണ്‍ ജേതാവുമായ ഡോ. സി.വി ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

അനന്തപുരിക്ക് നൃത്തരാവുകള്‍ സമ്മാനിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ജനുവരി 26 വരെ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന്‍െറ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

ലോക കലാസാംസ്കാരിക ഭൂപടത്തിന്‍റെ ഭാഗമായി തീര്‍ന്ന നിശാഗന്ധി നൃത്തോത്സവം ഇതിനോടകം തന്നേ ലോകശ്രദ്ധ നേടിക്കഴിഞ്ഞുവെന്നും ഇന്ത്യന്‍ നൃത്തകലയുടെ മഹത്വവും സൗന്ദര്യവും പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നിശാഗന്ധി നൃത്തോത്സവം ആരംഭിച്ചതെന്നും കലാകാരډാര്‍ക്ക് സ്വതന്ത്രമായി സംഗമിക്കാനും കലയെ ആവിഷികരിക്കാനുമുള്ള നവ വേദിയായാണ് നിശാഗന്ധിയെ സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൂടാതെ വിവിധ കലകള്‍ നമുക്ക് സ്വീകരിക്കാനും നമ്മുടെ കലകളെ മറ്റുള്ളവരിലേക്ക് എത്തിക്കാനും ഇത്തരത്തിലുള്ള കലാസന്ധ്യകള്‍ കൊണ്ട് സാധിക്കുമെന്നും കേരളത്തിന്‍റെ കലാടൂറിസത്തിന് നിശാഗന്ധി നൃത്തോത്സവം ഒരു മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരന്‍റെ നിലപാടുകളാണ് അവരുടെ കലകള്‍, അത്ചിലപ്പോള്‍ ഫാസിസത്തിനും വര്‍ഗീയതയ്ക്കും എതിരയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക പ്രശസ്തരായ നര്‍ത്തകരെല്ലാം ഇവിടെയെത്തുകയാണ്, ഇന്ത്യയുടെ പരിച്ഛേദമായ നൃത്ത രൂപങ്ങളായിരിക്കും ഇത്തവണയും നിശാഗന്ധിയെ അനശ്വരമാക്കുകയെന്നും മുഖ്യമന്ത്രി വ്യകത്മാക്കി.

രാജ്യത്തെ നര്‍ത്തകരും നൃത്തസ്വാദകരും ഏറെ കാത്തിരിക്കുന്ന നൃത്ത പരിപാടിയാണ് നിശാഗന്ധി നൃത്തോത്സവമെന്നും ഇത്തവണയും രാജ്യത്തെ പ്രഗത്ഭരായ നര്‍ത്തകരും ഭാവിയിലെ വാഗ്ദാനങ്ങളായ നര്‍ത്തകരും നിശാഗന്ധിയില്‍ നൃത്ത വിസ്മയങ്ങള്‍ സൃഷ്ടിക്കുമെന്നും അധ്യക്ഷപ്രസംഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കലശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നര്‍ത്തകനെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും ഭരതനാട്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് ഭാരതീയ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണത്തിലും പരിപോഷണത്തിലുമുളള സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന നിശാഗന്ധി പുരസ്കാരം ഡോ. സി.വി ചന്ദ്രശേഖറിന് സമര്‍പ്പിച്ചത്.

റിട്ട. ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി. നായര്‍, കലാമണ്ഡലം മുന്‍ ചെയര്‍മാനും ഭാഷാശാസ്ത്ര വിദഗ്ധനുമായ ഡോ. വി ആര്‍ പ്രബോധചന്ദ്രന്‍ നായര്‍, നര്‍ത്തകിയും നൃത്തസംവിധായകയുമായ മേതില്‍ ദേവിക, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവരടങ്ങിയ സമിതിയാണ് നിശാഗന്ധി പുരസ്കാര ജേതാവിനേയും നൃത്തോത്സവത്തിലെ നര്‍ത്തകരേയും തിരഞ്ഞെടുത്തത്.

നിശാഗന്ധി നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനത്തെ തുടര്‍ന്ന് പി. പ്രവീണ്‍ കുമാര്‍ ഭരതനാട്യം അവതരിപ്പിച്ചു. ഒഡിസീ, ഛൗ, മോഹിനിയാട്ടം, കഥക്, മണിപ്പൂരി എന്നീ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ച ‘നൃത്യ ധാര’ എന്ന പരിപാടിയും തുടര്‍ന്ന് അരങ്ങേറി. പദ്മശ്രീ രഞ്ജന ഗൗഹാര്‍ (ഉത്സവ് റെപ്പര്‍റ്റോറി), ഗുരു സന്തോഷ് നായര്‍ & സന്ധ്യ, ഗുരു ജയപ്രഭാ മേനോന്‍ (ദ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ മോഹിനിയാട്ടം), ഗുരു വിധാലാല്‍ (എ വി ഡാന്‍സ് കമ്പനി), ഗുരു മംഗോല്‍ജാ സിംഗ് (മണിപ്പൂരി കള്‍ച്ചറല്‍ ട്രൂപ്പ്) എന്നിവരാണ് നൃത്യ ധാര അവതരിപ്പിച്ചത്. കലാമണ്ഡലം ഗോപിയും സംഘവും നളചരിതം കഥകളിമേളയും അരങ്ങിലെത്തിച്ചു.

അടുത്ത ദിവസങ്ങളില്‍ അരുണ്‍ ശങ്കര്‍, മന്‍സിയ വി പി, അര്‍ജുന്‍ എസ് കുളത്തിങ്കല്‍, എന്‍ ശ്രീകാന്ത് & അശ്വതി ശ്രീകാന്ത്, ദേവിക സജീവന്‍, ജ്യോത്സനാ ജഗനാഥന്‍ എന്നിവര്‍ ഭരതനാട്യവുമായി അരങ്ങിലെത്തും. കലാമണ്ഡലം വീണാ വാര്യര്‍, ഡോ.ആര്‍ എല്‍ വി രാമകൃഷ്ണനും സംഘവും, മാധവി ചന്ദ്രന്‍, ഡോ. എന്‍ സുമിത നായര്‍ എന്നിവര്‍ മോഹിനിയാട്ടം അവതരിപ്പിക്കും. കവിത ദ്വിബേദിയും സംഘവും ഒഡീസിയും ബിംമ്പാവതി ദേവിയും സംഘവും മണിപ്പൂരിയും നവീന്‍ ആര്‍ ഹെഗ്ദേയും രോഹിണി പ്രഭാതും കഥക്കും അങ്ങിലെത്തിക്കും. ഗീതാ പത്മകുമാറും സംഘവും ഡോ. ആനന്ദ ശങ്കര്‍ ജയന്തും രേഷ്മ യു രാജും കുച്ചിപ്പുടി അവതരിപ്പിക്കും.

മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്‍മ വാര്‍ഷികത്തിന്‍റെ ഭാഗമായി സമാപന ദിവസമായ ജനുവരി 26, റിപ്പബ്ലിക് ദിനത്തില്‍ പ്രത്യേക നൃത്തം അവതരിപ്പിക്കും. നൃത്തയിനങ്ങള്‍ക്കു സമാന്തരമായി എല്ലാ ദിവസവും കഥകളിമേളവും നടക്കും. നൃത്തോത്സവത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.