Movie prime

സാംസ്കാരിക ഘോഷയാത്രയോടെ തിങ്കളാഴ്ച ഓണാഘോഷത്തിന് കൊടിയിറക്കം

സംസ്ഥാന സര്ക്കാര് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നവകേരള സൃഷ്ടിക്ക് അതിജീവനത്തിന്റെ ഉണര്ത്തുപാട്ടുമായെത്തുന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് തിങ്കളാഴ്ച തിരുവനന്തപുരം സാക്ഷ്യം വഹിക്കും. വൈകിട്ട് അഞ്ചിന് വെള്ളയമ്പലം കെല്ട്രോണ് ജംഗ്ഷനില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഘോഷയാത്രയ്ക്ക് കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും. ഓണം ഘോഷയാത്ര കമ്മിറ്റി ചെയര്മാന് ഡി.കെ. മുരളി എംഎല്എ സന്നിഹിതനായിരിക്കും. ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാര്ന്ന കലാ സാംസ്കാരിക തനിമ More
 
സാംസ്കാരിക ഘോഷയാത്രയോടെ തിങ്കളാഴ്ച ഓണാഘോഷത്തിന് കൊടിയിറക്കം

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന്‍റെ സമാപനം കുറിച്ചുകൊണ്ട് നവകേരള സൃഷ്ടിക്ക് അതിജീവനത്തിന്‍റെ ഉണര്‍ത്തുപാട്ടുമായെത്തുന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് തിങ്കളാഴ്ച തിരുവനന്തപുരം സാക്ഷ്യം വഹിക്കും.

വൈകിട്ട് അഞ്ചിന് വെള്ളയമ്പലം കെല്‍ട്രോണ്‍ ജംഗ്ഷനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഘോഷയാത്രയ്ക്ക് കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറും. ഓണം ഘോഷയാത്ര കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എംഎല്‍എ സന്നിഹിതനായിരിക്കും.

ഇന്ത്യയുടേയും കേരളത്തിന്‍റേയും വൈവിധ്യമാര്‍ന്ന കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യാഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണമേഖലയുടേയും എണ്‍പതോളം നിശ്ചലദൃശ്യങ്ങളും പത്ത് സംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങളുള്‍പ്പെടെ എണ്‍പത്തഞ്ചോളം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും.

സാംസ്കാരിക ഘോഷയാത്രയോടെ തിങ്കളാഴ്ച ഓണാഘോഷത്തിന് കൊടിയിറക്കംപൂരക്കളി, വേലകളി, കേരള നടനം, മോഹിനിയാട്ടം, അലാമികളി, ഒപ്പന, മാര്‍ഗംകളി, പൊയ്ക്കാല്‍ മയൂരനൃത്തം, മയിലാട്ടം, ഗരുഡന്‍ പറവ, അര്‍ജുന നൃത്തം, ആഫ്രിക്കന്‍ നൃത്തം, പരിചമുട്ട് കളി തുടങ്ങി ഇരുപത്തിനാല് കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അവതരിപ്പിക്കും. ഘോഷയാത്ര കടന്നുപോകുന്ന വീഥിയിലെ അഞ്ചു കേന്ദ്രങ്ങളില്‍ ഗായകര്‍ നാടന്‍ പാട്ടുകള്‍ ആലപിക്കും. ഘോഷയാത്ര കിഴക്കേക്കോട്ടയില്‍ സമാപിക്കും.

വാദ്യോപകരണങ്ങളും മുത്തുക്കുടകളുമായി സിആര്‍പിഎഫ് ജവാന്‍മാര്‍ മുന്നില്‍ നിരക്കും. പൊലീസ് ബാന്‍ഡും ഘോഷയാത്രയുടെ ഭാഗമാകും.

യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ സജ്ജമാക്കുന്ന പവലിയനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍, മന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസം മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഘോഷയാത്ര വീക്ഷിക്കും. വിശിഷ്ട അതിഥികള്‍ക്ക് മുന്നില്‍ എട്ട് തെയ്യം കലാരൂപങ്ങള്‍ അവതരിപ്പിക്കും.

വൈകിട്ട് ഏഴിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയിലെ വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും.