Movie prime

പോപ്പ് ഗായിക ലേഡി ഗാഗയുടെ ‘വണ്‍ വേള്‍ഡ് ടുഗെതര്‍ അറ്റ്‌ ഹോം’ ഓണ്‍ലൈന്‍ സംഗീത പരിപാടി സമാഹരിച്ചത് 979 കോടി രൂപ

കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില് കൈത്താങ്ങാകാൻ സംഘടിപ്പിച്ച ഓൺലൈൻ സംഗീത പരിപാടിയായ‘വൺ വേൾഡ് ടുഗെതർ അറ്റ് ഹോം’ സമാഹരിച്ചത് 128 മില്യണ് യുഎസ് ഡോളർ (ഏകദേശം 979 കോടി രൂപ). വൈറസ് ബാധയെ തുരത്താൻ ജീവൻ പണയം വച്ച് രാപ്പകല് അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകര്ക്കു പിന്തുണയും ആത്മവിശ്വാസവും നൽകാനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ലോകപ്രശസ്തര് അണിനിരന്നു. ലേഡി ഗാഗയ്ക്കൊപ്പം ലോകാരോഗ്യ സംഘടനയും സാമൂഹികസംഘടനയായ ഗ്ലോബൽ സിറ്റിസണും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. Thank you with all of my heart More
 
പോപ്പ് ഗായിക ലേഡി ഗാഗയുടെ ‘വണ്‍ വേള്‍ഡ് ടുഗെതര്‍ അറ്റ്‌ ഹോം’ ഓണ്‍ലൈന്‍ സംഗീത പരിപാടി സമാഹരിച്ചത് 979 കോടി രൂപ

കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ കൈത്താങ്ങാകാൻ സംഘടിപ്പിച്ച ഓൺലൈൻ സംഗീത പരിപാടിയായ‘വൺ വേൾഡ് ടുഗെതർ അറ്റ് ഹോം’ സമാഹരിച്ചത് 128 മില്യണ്‍ യുഎസ് ഡോളർ (ഏകദേശം 979 കോടി രൂപ). വൈറസ് ബാധയെ തുരത്താൻ ജീവൻ പണയം വച്ച് രാപ്പകല്‍ അധ്വാനിക്കുന്ന ആരോഗ്യ പ്രവർത്തകര്‍ക്കു പിന്തുണയും ആത്മവിശ്വാസവും നൽകാനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ലോകപ്രശസ്തര്‍ അണിനിരന്നു. ലേഡി ഗാഗയ്ക്കൊപ്പം ലോകാരോഗ്യ സംഘടനയും സാമൂഹികസംഘടനയായ ഗ്ലോബൽ സിറ്റിസണും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

രണ്ട് മണിക്കൂര്‍ പരിപാടിയില്‍ ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, എൽട്ടൺ ജോൺ,ലിസോ, ജെന്നിഫർ ലോപസ്, പോൾ മക്കാർട്ട്നി, സെലിൻ ഡിയോൺ, ടെയ്‌ലർ സ്വിഫ്റ്റ്, ബില്ലി ഐലിഷ്, റോളിങ് സ്റ്റോൺസ്, എന്നീ താരങ്ങൾ ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ചു പാടി. ബിൽ ഗേറ്റ്സ്, ഡേവിഡ് ബെക്കാം, ഓപ്ര വിൻഫ്രി, എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയുടെ ഭാഗമായി. ധന സമാഹാരണം ആദ്യ ഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ ഏപ്രില്‍ 18ന് നടന്ന ഓണ്‍ലൈന്‍ ഷോ അമേരിക്കയിലെ ജനങ്ങളെ സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഈ ഷോ സംയുക്തമായി സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഗ്ലോബല്‍ സിറ്റിസണ്‍ അധികൃതര്‍ 128 മില്യണ്‍ സമാഹരിച്ച കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഐതിഹാസിക കൂടിച്ചേരൽ എന്നാണ് സമൂഹമാധ്യമങ്ങൾ സംഗീത പരിപാടിയെ വിശേഷിപ്പിച്ചത്. ടെലിവിഷനിലൂടെയും ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളും സംയുക്തമായി പ്രേക്ഷപണം ചെയ്ത ഈ സംഗീത പരിപാടി രണ്ടുകോടിയിലധികം പേരാണ് തത്സമയം അവരുടെ വീടുകളിലിരുന്ന് വീക്ഷിച്ചത്. ഈ സംപ്രേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തുക കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക.