Movie prime

100 കോടി ചിത്രത്തിനും15 കോടി ചിത്രത്തിനും ഒരേ കാഴ്ചക്കാരുണ്ടാവും, ഒ‌ടിടി പ്ലാറ്റ്ഫോമുകളുടെ നേട്ടത്തെപ്പറ്റി നവാസുദ്ദീൻ സിദ്ദിഖി

nawazuddin siddiqui നൂറുകോടി മുതൽമുടക്കുള്ള ചിത്രത്തിനും പതിനഞ്ച് കോടി മുതൽമുടക്കുള്ള ചിത്രത്തിനും ഒരേ എണ്ണം കാഴ്ചക്കാർ ഉണ്ടാകും എന്നതാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്യുന്നതു വഴിയുള്ള ഏറ്റവും വലിയ നേട്ടമെന്ന് പ്രശസ്ത നടൻ നവാസുദ്ദീൻ സിദ്ദിഖി. ഇത്തരം പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് ഗുണം മാത്രമേ ചെയ്യൂ. ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയ്ക്ക്സ്വാതന്ത്ര്യമുണ്ട്. പ്രത്യേകിച്ചും നെറ്റ്ഫ്ലിക്സ് പോലുള്ള വലിയ പ്ലാറ്റ്ഫോമുകളിൽ വലിയ നേട്ടങ്ങളുണ്ട്. ഒരു ഇംഗ്ലീഷ് സിനിമാ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയുടെ ഗുണവശങ്ങളെപ്പറ്റി അദ്ദേഹം മനസ്സു തുറന്നത്. More
 
100 കോടി ചിത്രത്തിനും15 കോടി ചിത്രത്തിനും ഒരേ കാഴ്ചക്കാരുണ്ടാവും, ഒ‌ടിടി പ്ലാറ്റ്ഫോമുകളുടെ നേട്ടത്തെപ്പറ്റി നവാസുദ്ദീൻ സിദ്ദിഖി

nawazuddin siddiqui

നൂറുകോടി മുതൽമുടക്കുള്ള ചിത്രത്തിനും പതിനഞ്ച് കോടി മുതൽമുടക്കുള്ള ചിത്രത്തിനും ഒരേ എണ്ണം കാഴ്ചക്കാർ ഉണ്ടാകും എന്നതാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമ റിലീസ് ചെയ്യുന്നതു വഴിയുള്ള ഏറ്റവും വലിയ നേട്ടമെന്ന് പ്രശസ്ത നടൻ നവാസുദ്ദീൻ സിദ്ദിഖി. ഇത്തരം പ്ലാറ്റ്ഫോമുകൾ സിനിമയ്ക്ക് ഗുണം മാത്രമേ ചെയ്യൂ. ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമയ്ക്ക്സ്വാതന്ത്ര്യമുണ്ട്. പ്രത്യേകിച്ചും നെറ്റ്ഫ്ലിക്സ് പോലുള്ള വലിയ പ്ലാറ്റ്ഫോമുകളിൽ വലിയ നേട്ടങ്ങളുണ്ട്. ഒരു ഇംഗ്ലീഷ് സിനിമാ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയുടെ ഗുണവശങ്ങളെപ്പറ്റി അദ്ദേഹം മനസ്സു തുറന്നത്. nawazuddin siddiqui

കൊറോണ വൈറസ് ബാധയും അതേത്തുടർന്നുണ്ടായ രാജ്യവ്യാപക ലോക്ഡൗണും ചലച്ചിത്ര വ്യവസായ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അൺലോക്കിങ്ങ് പ്രക്രിയയ്ക്ക് തുടക്കം കുറിച്ചെങ്കിലും തിയറ്ററുകൾ പഴയതുപോലെ തുറന്ന് പ്രവർത്തിക്കുന്നതിനെപ്പറ്റി അടുത്തകാലത്തൊന്നും ചിന്തിക്കാനാവില്ല.

ചലച്ചിത്ര പ്രവർത്തകർ അവരുടെ സിനിമകളുടെ റിലീസിനായി ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണ്. ഒടിടിയുടെ ഗുണങ്ങളെക്കുറിച്ചും സിനിമാ വ്യവസായത്തിൻ്റെ ഭാവിയെക്കുറിച്ചും ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്.

100-150 കോടിരൂപ ബഡ്ജറ്റിൽ നിർമിച്ച ചിത്രങ്ങൾ തിയറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ, അത് എല്ലാ സ്‌ക്രീനുകളിലും പ്രദർശിപ്പിക്കും. എന്നാൽ, ലോ ബജറ്റ് ചിത്രങ്ങൾ നല്ലതാണെങ്കിൽക്കൂടി അവയ്ക്ക് സ്‌ക്രീനുകൾ ലഭിക്കാറില്ല. ലഭിച്ചാൽ തന്നെ, രാവിലെ 11-നോ രാത്രി 11-നോ ഉള്ള ഒരു ഷോ മാത്രമാണ് ലഭിക്കുക. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമ്പോൾ, 100 കോടി രൂപയോ 15 കോടി രൂപയോ- എത്രയുമാവട്ടെ ചിത്രത്തിന്റെ ബജറ്റ്, കാഴ്ചക്കാരുടെ എണ്ണം ഒന്നുതന്നെയാണ്. ഇതെല്ലാം ഏത് സിനിമയാണ് നല്ലത്, ആളുകൾ എന്ത് കാണാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമിലൂടെ സിനിമകൾ ലോകമെമ്പാടുമുളള പ്രേക്ഷകരെ നേടുകയാണ്.

നവാസുദ്ദീൻ സിദ്ദിഖിയുടെ ‘രാത്ത് അകേലി ഹേ’ എന്ന ചിത്രം ഏതാനും ദിവസം മുമ്പാണ് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ഹണി ട്രെഹാൻ സംവിധാനം ചെയ്ത ചിത്രത്തിൽ രാധിക ആപ്‌തെയാണ് നായിക. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.