Movie prime

ക്രിസ്മസ് രാത്രിയിൽ ഉണ്ണിയാർച്ച! ഒരു പേരിടലിന് പിന്നിലെ രസകരമായ കഥ

ov vijayan “ഒരു പേരിലെന്തിരിക്കുന്നു” എന്ന പ്രസിദ്ധമായ ചോദ്യം ഉയർന്നത് ജൂലിയറ്റിൽ നിന്നാണ്. ഷേക്സ്പിയറിൻ്റെ പ്രശസ്തമായ നാടകം റോമിയോ ആൻ്റ് ജൂലിയറ്റിലെ റോമിയോയുടെ പ്രണയിനി ജൂലിയറ്റിൽനിന്ന്.ov vijayan What’s in a name? That which we call a rose by any other name would smell as sweet… എന്ന പതിമൂന്നുകാരിയുടെ ചിന്തയിൽ അപൂർവ ചാരുതയുണ്ട്. നാമത്തിലല്ല, മറിച്ച് നാമധാരിയുടെ വ്യക്തിത്വത്തിലാണ് മഹത്വം എന്ന് അവൾ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. അത് നാടകത്തിലെ കഥ. എന്നാൽ More
 
ക്രിസ്മസ് രാത്രിയിൽ ഉണ്ണിയാർച്ച! ഒരു പേരിടലിന് പിന്നിലെ രസകരമായ കഥ

ov vijayan

“ഒരു പേരിലെന്തിരിക്കുന്നു” എന്ന പ്രസിദ്ധമായ ചോദ്യം ഉയർന്നത് ജൂലിയറ്റിൽ നിന്നാണ്. ഷേക്സ്പിയറിൻ്റെ പ്രശസ്തമായ നാടകം റോമിയോ ആൻ്റ് ജൂലിയറ്റിലെ റോമിയോയുടെ പ്രണയിനി ജൂലിയറ്റിൽനിന്ന്.ov vijayan

What’s in a name? That which we call a rose
by any other name would smell as sweet… എന്ന പതിമൂന്നുകാരിയുടെ ചിന്തയിൽ അപൂർവ ചാരുതയുണ്ട്. നാമത്തിലല്ല, മറിച്ച് നാമധാരിയുടെ വ്യക്തിത്വത്തിലാണ് മഹത്വം എന്ന് അവൾ ആവർത്തിച്ചുറപ്പിക്കുന്നുണ്ട്. അത് നാടകത്തിലെ കഥ. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങിനെയാണോ? എത്രയോ തവണ ആലോചിച്ചുറപ്പിച്ചാണ് പലരും പേരിടൽ എന്ന മഹത്തായ കർമം നിർവഹിക്കുന്നത്. അനുയോജ്യമായ പേര് കണ്ടെത്താൻ പല വഴികൾ തിരഞ്ഞു പോകുന്നവരുണ്ട്. ഒറ്റയ്ക്കും കൂട്ടുചേർന്നുമുള്ള ആലോചനകൾ, ചർച്ചകൾ, പുസ്തകങ്ങളിലും ഇൻ്റർനെറ്റിലുമുള്ള പരതലുകൾ ഒക്കെ ഇതിനു പിറകിലുണ്ട്. പലതരം പരിഗണനകളാണ് പേരിടലിൽ കലരുന്നത്. കൗതുകം പകർന്നു നല്കുന്ന ചിലതരം പേരുകൾക്ക് പിന്നിലെ രസങ്ങളാണ് സഞ്ചാരിയും നിരീക്ഷകനും എഴുത്തുകാരനുമായ നൗഷാദ് കൂനിയിലിൻ്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുന്നത്.

പോസ്റ്റ് പൂർണ രൂപത്തിൽ വായിക്കാം.

……………
ഒ.വി. വിജയൻറെ ഖസാക്കിന്റെ ഇതിഹാസത്തോടുള്ള ആരാധനമൂത്ത് സിനിമാ സഹസംവിധായകൻ ആർ. സുഗതൻ മകനിട്ട പേര് ഇതാണ്: ഇതിഹാസ് ഖസാക്ക്! മകൾക്കിട്ട പേരാകട്ടെ, മേഘ ഖസാക്ക് എന്നും!

ജൂണിൽ ജനിച്ച മകൾക്ക് ജൂണ്‍ കൃഷ്ണപ്രിയ എന്ന് പേരിട്ട മേതിൽ രാധാകൃഷ്ണൻ ഇംഗ്ലിഷിൽ തന്റെ പേര് Maythil എന്നെഴുതും. മെയ് മാസത്തിന്റെ തുടർച്ചയാണ് ജൂണ്‍ എന്ന് പറയുകയും ചെയ്യാം. അപ്പോഴാണ്‌ ജൂലൈയിൽ ഒരു മകൻ പിറന്നത്. അതുകൊണ്ട് തന്നെ ജൂലിയാൻ എന്ന് പേരുമിട്ടു. വീട്ടിൽ മെയ്, ജൂണ്‍, ജൂലൈ പരമ്പര!

പന്തളം എൻ.എസ്.എസ്. കോളേജിലെ ആദ്യകാല പ്രിൻസിപ്പൽമാരിൽ ഒരാളും ദേശീയ അധ്യാപക അവാർഡ് ജേതാവുമായിരുന്ന വി. മാധവൻ നായർ മക്കളെ അക്ഷരമാലാക്രമത്തിലാണ് ‘വളർത്തിയത് ‘. അമ്മിണി, ആനന്ദം, ഇന്ദിര, ഈശ്വരി, ഉമ എന്നിങ്ങനെയാണ് അദ്ദേഹം മക്കൾക്ക് പേരിട്ടത്. മക്കളെ ഓരോരുത്തരെയായി വിളിക്കുമ്പോൾ താൻ അക്ഷരശ്ലോക സദസ്സിന് നടുവിലാണ് എന്നദ്ദേഹത്തിന് തോന്നിയിരിക്കാം!

തൃശൂരിലുള്ള ഒരു ഇലക്ട്രീഷ്യന് മൂന്നു പെണ്‍മക്കളാണ്. സ്വന്തം തൊഴിലിനോട് ഇങ്ങനെയും കൂറ് പുലർത്തിയ വേറെയാരും ഉണ്ടാവില്ല. മക്കൾക്ക് പേരിടുന്ന കാര്യം ആലോചിച്ചപ്പോൾ അയാളുടെ തലയിൽ ഒരു ബൾബ് കത്തി. എന്തൊരു പ്രകാശം! അങ്ങനെയാണ് ആദ്യത്തെ മകൾക്ക് സ്വിച്ചി എന്ന് പേരിട്ടത്. രണ്ടാമത്തവൾ ട്യൂബി. മൂന്നാമത്തെ മകൾ ലൈറ്റി!

കോഴിക്കോട്ടെ ഗോവിന്ദപുരത്ത്, ഷേക്സ്പിയറുടെ കടുത്ത ആരാധകനായ പൂക്കാട്ട് കൃഷ്ണൻ. 1964 ഏപ്രിൽ 23 ന് ഷേക്സ്പിയറുടെ പിറന്നാളിന് പിറന്ന തന്റെ ഒൻപതാമത്തെ മകന് പേരിടാൻ ഒട്ടും സംശയിച്ചില്ല; ഷേക്സ്പിയർ.

കെ.ഇ.എൻ. കുഞ്ഞഹമ്മദിന്റെ മകനുവേണ്ടിയുള്ള പേരിനായുള്ള അന്വേഷണം ചെന്നെത്തിയത് പോർച്ചുഗലിലാണ്. പോർചുഗീസ് ഭാഷയിലെ മെനിനോ ഫ്രൂട്ടോ എന്ന പേരാണ് അദ്ദേഹം മകനിട്ടത്. അർഥം, ചെറിയ ചെടി. സെകുലർ ആയതും ഒപ്പം പരിസ്ഥിതി സൗഹൃദപരവും ആയ ഒരുപേര് എന്ന നിലക്കാണ് മെനിനോ ഫ്രൂട്ടോ അദ്ദേഹത്തെ ആകർഷിച്ചത്.

ഒരുകാലത്ത് കേരളത്തിലെ രണ്ട് സിനിമാ സ്റ്റുഡിയോകളായ ഉദയയും, മെരിലാൻഡും തമ്മിൽ കടുത്ത മത്സരമായിരുന്നു. രണ്ടുകൂട്ടരും ഓരോ വർഷവും മൂന്നോ നാലോ സിനിമകൾ നിർമിക്കും. ഒരിക്കൽ ഉദയ രണ്ടുസിനിമകൾ ഒന്നിച്ചു പ്രഖ്യാപിച്ചു; ക്രിസ്മസ് രാത്രി, ഉണ്ണിയാർച്ച.

ഉടനെ മെരിലാൻഡ് അവരുടെ പുതിയസിനിമയ്ക്ക് ഇങ്ങനെ പേരിട്ടു: ക്രിസ്മസ് രാത്രിയിൽ ഉണ്ണിയാർച്ച!