Movie prime

പരിനീതി മനസ്സ് തുറക്കുന്നു

വ്യത്യസ്തയാണ് പരിനീതി ചോപ്ര. മനസ്സു തുറന്ന് അഭിപ്രായം പറയുന്നതിൽ മടി കാട്ടാറില്ല. ഏതുകാര്യത്തെക്കുറിച്ചും സ്വന്തമായ അഭിപ്രായവുമുണ്ട്. അത് എൽ ജി ബി ടി കമ്മ്യൂണിറ്റിയെക്കുറിച്ചായാലും മാനസിക ആരോഗ്യത്തെപ്പറ്റിയായാലും. 2011 -ൽ ലേഡീസ് വേഴ്സസ് റിക്കി ബാൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പരിനീതിക്ക് ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. തൊട്ടടുത്ത വർഷം ഇഷാക്ശാദിയിലെ പ്രകടനത്തിന് പ്രത്യേക പരാമർശം വഴി ദേശീയ പുരസ്കാരവും കരസ്ഥമാക്കി. ഇഷാക്ശാദിയിലെ സോയ ഖുറേഷിയെ അവിസ്മരണീയമാക്കിയ More
 
പരിനീതി മനസ്സ് തുറക്കുന്നു

വ്യത്യസ്തയാണ് പരിനീതി ചോപ്ര. മനസ്സു തുറന്ന് അഭിപ്രായം പറയുന്നതിൽ മടി കാട്ടാറില്ല. ഏതുകാര്യത്തെക്കുറിച്ചും സ്വന്തമായ അഭിപ്രായവുമുണ്ട്. അത് എൽ ജി ബി ടി കമ്മ്യൂണിറ്റിയെക്കുറിച്ചായാലും മാനസിക ആരോഗ്യത്തെപ്പറ്റിയായാലും.

2011 -ൽ ലേഡീസ് വേഴ്സസ് റിക്കി ബാൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പരിനീതിക്ക്‌ ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. തൊട്ടടുത്ത വർഷം ഇഷാക്ശാദിയിലെ പ്രകടനത്തിന് പ്രത്യേക പരാമർശം വഴി ദേശീയ പുരസ്കാരവും കരസ്ഥമാക്കി. ഇഷാക്ശാദിയിലെ സോയ ഖുറേഷിയെ അവിസ്മരണീയമാക്കിയ താരത്തിന്റെ ക്രെഡിറ്റിൽ ഇതേവരെ പതിനഞ്ചോളം ചിത്രങ്ങളുണ്ട്. സിനിമക്ക് പുറമേ മോഡലിങ്ങ് രംഗത്തും ശ്രദ്ധേയയാണ് പരിനീതി.

വിവാഹത്തെക്കുറിച്ചാണ് ഇപ്പോഴവർ മനസ്സ് തുറന്നു പറയുന്നത്. ഒരു നടിയെന്ന നിലയിൽ സങ്കീർണമായ കരിയറും ജീവിതവുമാണ് തനിക്കുള്ളതെന്ന് പരിനീതി കരുതുന്നു. ഇത് നന്നായി മനസ്സിലാക്കാൻ കഴിയുന്ന ആളായിരിക്കണം ജീവിത പങ്കാളി. വ്യക്തിത്വത്തെ നന്നായി മനസിലാക്കുന്നവനും സ്നേഹ സമ്പന്നനുമായിരിക്കണം അദ്ദേഹം. പരിനീതി ചോപ്ര എന്ന നടിയെയോ മോഡലിനെയോ അല്ല മറിച്ച് ഞാനെന്ന വ്യക്തിയെയാണ് അദ്ദേഹം പരിഗണിക്കേണ്ടത്.
പരിനീതി മനസ്സ് തുറക്കുന്നു
പുരുഷാധിപത്യ സമൂഹമാണ് വിവാഹം എന്ന സ്ഥാപനത്തെ സൃഷ്ടിച്ചതെങ്കിലും വിവാഹം എന്ന ആശയത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നാണ് താരത്തിന്റെ പക്ഷം. എന്നുവച്ച് വിവാഹം കഴിച്ചേ തീരൂ എന്ന ശാഠ്യമൊന്നും ആവശ്യമില്ലെന്നാണ് അവർ പറയുന്നത്. നാം ഒരു റിലേഷൻഷിപ്പിൽ ആണെന്നിരിക്കട്ടെ, ഇരുവരും അതിൽ സന്തുഷ്ടരാണെന്നും കരുതുക. വിവാഹം ചെയ്തേ തീരൂ എന്ന ഒരു നിർബന്ധവുമില്ല. അതൊരു പഴഞ്ചൻ രീതിയല്ലേ എന്നാണ് താരത്തിന്റെ ചോദ്യം. താനൊരു പുരോഗമന കാഴ്ചപ്പാടുള്ള ആളാണെന്നാണ് നടിയുടെ അഭിപ്രായം. എന്നാൽ വിവാഹം ചെയ്യുന്നതിന് താൻ എതിരല്ല. ആ സ്ഥാപനത്തിൽ വിശ്വാസവും സ്നേഹവും അർപ്പിക്കുന്നുണ്ട്.

ഫെയർ ഈസ് ബെറ്റർ എന്ന പരമ്പരാഗത ആശയത്തോടും നടിക്ക് യോജിപ്പില്ല. അക്കാലമൊക്കെ കഴിഞ്ഞില്ലേ എന്നാണ് ചോദ്യം. തന്റെ വെളുത്ത നിറത്തെ താൻ ഇഷ്ടപ്പെടുന്നുണ്ട്. അത് ശരിതന്നെ. എന്നാൽ പുതിയ കാലത്ത് അത്തരം പഴയ ചിന്താഗതികൾ അത്ര ശക്തമല്ലെന്നാണ് പരിനീതി പറയുന്നത്. അത്തരം ചിന്താഗതികൾ വെച്ചുപുലർത്തുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ കാര്യങ്ങൾ മാറിവരികയാണ്. ഇന്ത്യയിൽ തന്നെ ജനങ്ങൾക്കിടയിൽ എത്ര വ്യത്യസ്തങ്ങളായ നിറങ്ങളാണുള്ളത്. വെളുപ്പാണ് സുന്ദരം എന്ന സങ്കൽപ്പമൊക്കെ പഴഞ്ചനായി മാറുകയാണ്- പരിനീതി പറയുന്നു.