Movie prime

പാർവതിക്ക് ജന്മദിനാശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാം

പാർവതിക്ക് ജന്മദിനാശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ.ഐശ്വര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറകുടമായ അമ്മയ്ക്ക് ജന്മദിനാശംസകൾ എന്നാണ് കാളിദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. അമ്മ ഭക്ഷണം നൽകുന്ന കുട്ടിക്കാലത്തെ ചിത്രവും ഇതോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. ജയറാം, പാർവതി ദമ്പതികളുടെ മകനായ കാളിദാസ് 2000-ത്തിൽ പുറത്തിറങ്ങിയ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 7 വയസ്സുള്ളപ്പോഴായിരുന്നു അത്. ജയറാം, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ മകൻ്റെ വേഷമാണ് ചിത്രത്തിൽ കാളിദാസ് അവതരിപ്പിച്ചത്. 2003-ൽ More
 
പാർവതിക്ക് ജന്മദിനാശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാം

പാർവതിക്ക് ജന്മദിനാശംസകൾ നേർന്ന് മകൻ കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ.
ഐശ്വര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും നിറകുടമായ അമ്മയ്ക്ക് ജന്മദിനാശംസകൾ എന്നാണ് കാളിദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. അമ്മ ഭക്ഷണം നൽകുന്ന കുട്ടിക്കാലത്തെ ചിത്രവും ഇതോടൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.

ജയറാം, പാർവതി ദമ്പതികളുടെ മകനായ കാളിദാസ് 2000-ത്തിൽ പുറത്തിറങ്ങിയ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 7 വയസ്സുള്ളപ്പോഴായിരുന്നു അത്. ജയറാം, ലക്ഷ്മി ഗോപാലസ്വാമി എന്നിവരുടെ മകൻ്റെ വേഷമാണ് ചിത്രത്തിൽ കാളിദാസ് അവതരിപ്പിച്ചത്. 2003-ൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രം ‘എൻ്റെ വീട് അപ്പൂൻ്റേം’ കാളിദാസിന് മികച്ച ബാല നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു. 2016-ൽ ‘മീൻ കുഴമ്പും മൺ പാനയും’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2018-ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘പൂമരം’ എന്ന ചിത്രത്തിലൂടെയാണ് നടൻ തൻ്റെ രണ്ടാം വരവ് അറിയിച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മിസ്റ്റർ ആൻ്റ് മിസിസ് റൗഡി, അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ്, ഹാപ്പി സർദാർ എന്നിവയാണ് കാളിദാസിൻ്റെ മറ്റ് മലയാള ചിത്രങ്ങൾ. പുത്തം പുതു കാലൈ, പാവ കഥൈകൾ, ഒരു പക്കാ കഥൈ എന്നീ തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

1986-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അശ്വതി കുറുപ്പ് സിനിമാ മേഖലയിൽ പിന്നീട് അറിയപ്പെടുന്നത് പാർവതി എന്ന പേരിലാണ്. മലയാളിയുടെ എക്കാലത്തേയും ഇഷ്ട നായികമാരിൽ ഒരാളാണ് പാർവതി. അമൃതം ഗമയ, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികൾ, പൊൻമുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, 1921, അപരൻ, കിരീടം, കമലദളം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളത്തിൻ്റെ മനം കവർന്ന പാർവതി നടൻ ജയറാമുമായുള്ള വിവാഹത്തോടെയാണ് അഭിനയ രംഗത്തു നിന്നും വിടവാങ്ങുന്നത്. പിന്നീട് ഫിങ്കർ പ്രിൻ്റ്, സർക്കാർ ദാദ, മധുചന്ദ്രലേഖ, മൈ ബിഗ് ഫാദർ എന്നീ ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈനറായും പാർവതി ഈ മേഖലയിൽ തൻ്റെ സാന്നിധ്യം അറിയിച്ചിരുന്നു.