Movie prime

നടൻ സൂര്യക്കെതിരെ കേസെടുക്കണം, മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Actor surya നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പത്ര പ്രസ്താവനയിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് നടൻ സൂര്യക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കാൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി ജഡ്ജിയായ എസ് എം സുബ്രഹ്മണ്യമാണ് ചീഫ് ജസ്റ്റിസിന് ഇതു സംബന്ധിച്ച് പരാതി നല്കിയത്. Actor surya നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടൻ നടത്തിയ പത്ര പ്രസ്താവനയാണ് പരാതിക്ക് ആധാരം. കോടതികൾ പോലും നേരിട്ട് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രസ്താവനയിൽ പറയുന്നു. വീഡിയോ കോൺഫറൻസുകൾ വഴിയാണ് More
 
നടൻ സൂര്യക്കെതിരെ കേസെടുക്കണം, മദ്രാസ് ഹൈക്കോടതിയിൽ ഹർജി

Actor surya

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പത്ര പ്രസ്താവനയിൽ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് നടൻ സൂര്യക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കാൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി ജഡ്ജിയായ എസ് എം സുബ്രഹ്മണ്യമാണ് ചീഫ് ജസ്റ്റിസിന് ഇതു സംബന്ധിച്ച് പരാതി നല്കിയത്. Actor surya

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടൻ നടത്തിയ പത്ര പ്രസ്താവനയാണ് പരാതിക്ക് ആധാരം. കോടതികൾ പോലും നേരിട്ട് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രസ്താവനയിൽ പറയുന്നു. വീഡിയോ കോൺഫറൻസുകൾ വഴിയാണ് കോടതി നടപടികൾ പോലും നടക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഭയം കൂടാതെ പരീക്ഷക്ക് ഹാജരാകാൻ വിദ്യാർഥികളോട് നിർദേശിക്കുന്ന കോടതിയുടെ നടപടി ശരിയല്ലെന്ന് നടൻ അഭിപ്രായപ്പെടുന്നു. ഇത് കോടതി അലക്ഷ്യമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

നടൻ്റെ പ്രസ്താവന ജുഡീഷ്യറിയെ നിന്ദിക്കുന്നതും ന്യായാധിപരെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. പൊതുജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ പ്രസ്തുത പ്രസ്താവന ഉപകരിക്കുകയുള്ളൂ എന്നും ഹർജിയിൽ പറയുന്നു.

ഇന്നലെയാണ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് നടന്നത്. പരീക്ഷ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉൾപ്പെടെ നൽകിയ ഒരു കൂട്ടം ഹർജികൾ തള്ളിയാണ് പരീക്ഷ നടത്തിപ്പിന് കോടതി അനുമതി നല്കിയത്. ഇതിനെ വിമർശിച്ചായിരുന്നു സൂര്യയുടെ പ്രസ്താവന.