Movie prime

എ​ഴു​ത്തു​കാ​രി​യു​ടെ കോ​പ്പി​റൈ​റ്റാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്: ലി​സി ജോ​യ്

വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷി ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന അവകാശവാദവുമായി കഴിഞ്ഞ ദിവസം കഥാകാരി ലിസി ജോയ് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ അണിയറയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന്റെയും, താൻ നേരിടേണ്ടി വന്ന ഭീഷണികളെയും കുറിച്ച് തുറന്നു പറയുകയാണ് ലിസി ജോയ്. ലിസി ജോയ് / ശിവതീർത്ഥ പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ ലിസിയുടേതാണെന്ന് ഉറപ്പിച്ചു പറയാൻ കാരണം? ഞാൻ എഴുതി 2013ൽ മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുകയും 2014ൽ മാതൃഭൂമി പബ്ലിഷ് ചെയ്യുകയും ചെയ്ത “വിലാപ്പുറങ്ങൾ’എന്ന More
 
എ​ഴു​ത്തു​കാ​രി​യു​ടെ കോ​പ്പി​റൈ​റ്റാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്: ലി​സി ജോ​യ്

വെ​ള്ളി​യാ​ഴ്ച്ച റി​ലീ​സ് ചെ​യ്യു​ന്ന ‘പൊ​റിഞ്ചു മ​റി​യം ജോ​സ്’ എ​ന്ന ജോ​ഷി ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ത​ന്‍റേ​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി കഴിഞ്ഞ ദി​വ​സം ക​ഥാ​കാ​രി ലി​സി ജോ​യ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​തി​ന്‍റെ​യും, താൻ നേ​രി​ടേ​ണ്ടി വ​ന്ന ഭീ​ഷ​ണി​ക​ളെ​യും കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് ലി​സി ജോ​യ്.

ലിസി ജോയ് / ശിവതീർത്ഥ

പൊ​റിഞ്ചു മ​റി​യം ജോ​സി​ന്‍റെ തി​ര​ക്ക​ഥ ലി​സി​യു​ടേ​താ​ണെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ കാ​ര​ണം?

ഞാ​ൻ എ​ഴു​തി 2013ൽ ​മ​ല​യാ​ളം വാ​രി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും 2014ൽ ​മാ​തൃ​ഭൂ​മി പ​ബ്ലി​ഷ് ചെ​യ്യു​ക​യും ചെ​യ്ത “വി​ലാ​പ്പു​റ​ങ്ങ​ൾ’​എ​ന്ന നോ​വ​ലി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് കാ​ട്ടാ​ള​ൻ പൊ​റി​ഞ്ചു, പു​ത്ത​ൻ പ​ള്ളി ജോ​സ്, മ​റി​യം, കാ​ട്ടാ​ള​ന്‍റെ ഉ​റ​റ​സ്റ്റേ​ഹി​ത​നാ​യ മു​ത​ലാ​ളി, പ​ള്ളീല​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ. ​ഇ​തേ ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും ഞാ​ൻ എ​ഴു​തി​യ സ​ന്ദ​ർ​ഭ​ങ്ങ​ളെ​യും ടീ​സ​റി​ൽ നി​ന്ന് തി​രി​ച്ച​റി​ഞ്ഞു.​ ജീ​വി​ച്ചി​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ​തി​നാ​ൽ പുതി​യ തി​ര​ക്ക​ഥ​യ്ക്ക് ഞാ​നു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ വാ​ദി​ക്കു​ന്ന​ത്. ​എ​ന്നാ​ൽ ഞാ​ൻ ഉ​റ​ക്കമി​ള​ച്ചെ​ഴു​തി​യ എ​ന്‍റെ സൃ​ഷ്ടിയാ​ണ് ച​തി​യി​ലൂ​ടെ അ​വ​ർ സി​നി​മ​യാ​ക്കി​യ​ത് എ​ന്ന് ഉ​റ​പ്പാ​ണ്.

ത​ഴ​യ​പ്പെ​ട്ട​ത് എ​ങ്ങ​നെ?

ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി പ്രൊ​ഡ​ക്ഷ​ൻസിനു വേ​ണ്ടി ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യും സം​വി​ധാ​യ​ക​ൻ ടോം ​ഇ​മ്മ​ട്ടി​യും ഡാ​നി പ്രൊ​ഡക്ഷൻസിന്റെ ജോ​ണി വ​ട്ട​ക്കു​ഴി​യും ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് വി​ലാ​പ്പു​റ​ങ്ങ​ളി​ലെ കാ​ട്ടാ​ള​ൻ പൊ​റി​ഞ്ചു​വി​നെ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​ക്കി ഒ​രു സി​നി​മ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നും, അ​തി​നു തി​ര​ക്ക​ഥ എ​ഴു​താ​മോ എന്നുമാ​വ​ശ്യ​പ്പെ​ട്ട് എ​ന്നെ സ​മീ​പി​ക്കു​ന്ന​ത്.​ മു​ൻ​പും പ​ല സം​വി​ധാ​യ​ക​ർ നോ​വ​ൽ സി​നി​മ​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചി​രു​ന്നു.​ എ​ന്നാ​ൽ ഇ​വ​ർ തി​ര​ക്ക​ഥ ഞാ​ൻ ത​ന്നെ എ​ഴു​ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് സ​മ്മ​തം മൂ​ളി​യ​ത്. ​സി​നി​മ​യ്ക്ക് തി​ര​ക്ക​ഥ​യെ​ഴു​താ​ൻ എ​നി​ക്കും ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ​തി​ര​ക്ക​ഥ​യി​ൽ ത​ന്നെ നി​ര​വ​ധി​ത്ത​വ​ണ അ​വ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം മാ​റ്റ​ങ്ങ​ൾ വ​രു​ത്തി.​ എ​ന്‍റെ നോ​വ​ലി​ൽ പ​ന​ങ്കേ​റി മ​റി​യ​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം. ​സി​നി​മ​യ്ക്കു വേ​ണ്ടി പൊ​റി​ഞ്ചുവി​നെ മു​ഖ്യ​ക​ഥാ​പാ​ത്ര​ക​മാ​ക്കി.​ പി​ന്നീ​ട് സൂ​പ്പ​ർ സ്റ്റാ​ർ നാ​യി​ക​യെ ല​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ ര​ണ്ടു പേ​ർ​ക്കും തു​ല്യ പ്രാ​ധാ​ന്യം ന​ൽ​കി വീ​ണ്ടും തി​ര​ക്ക​ഥ തി​രു​ത്തി. 2018​ൽ സി​നി​മ അ​നൗ​ൺ​സ് ചെ​യ്ത ശേ​ഷ​മാ​ണ് പ്രൊ​ഡ്യൂ​സർമാർ ത​മ്മി​ൽ തെ​റ്റി​യ​തും സി​നി​മ അ​വി​ടെ​വെ​ച്ച് നി​ല​ച്ച​തും. ​പി​ന്നീ​ടാ​ണ് “കാ​ട്ടാ​ള​ൻ പൊ​റു​ഞ്ചു’ എ​ന്ന എ​ന്‍റെ തി​ര​ക്ക​ഥ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ചി​ത്ര​മാ​യ പൊ​റി​ഞ്ചു മ​റി​യം ജോ​സ് ഒ​രു​ക്കി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.

എ​ഴു​ത്തു​കാ​രി​യു​ടെ കോ​പ്പി​റൈ​റ്റാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്: ലി​സി ജോ​യ്ചോ​ദ്യം ചെ​യ്തി​ല്ലേ?

പു​തി​യ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ഭി​ലാ​ഷ് ച​ന്ദ്ര​നെ ഉ​ൾ​പ്പ​ടെ വി​ളി​ച്ച് സം​സാ​രി​ച്ചു.​ എ​ന്നാ​ൽ ഇ​ത് മ​റ്റൊ​രു ക​ഥ​യാ​ണെ​ന്ന് അ​വ​ർ വാ​ദി​ച്ചു. ​ഇ​തോ​ടെ ഞാ​ൻ കോ​ട​തി​യി​ൽ നി​ന്ന് ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വെ​യ്ക്കാ​നു​ള്ള താ​ൽ​ക്കാ​ലി​ക ഉ​ത്ത​ര​വ് വാ​ങ്ങി.​ എ​ന്നാ​ൽ എ​ല്ലാ നി​യ​മ​വ്യ​വ​സ്ഥ​യെ​യും വെ​ല്ലു​വി​ളി​ച്ച് അ​വ​ർ ഷൂ​ട്ടിം​ഗ് തു​ട​ർ​ന്നു. ​മാ​ത്ര​മ​ല്ല, നി​രോ​ധ​നം പി​ൻ​വ​ലി​ച്ചു​ള്ള ഉ​ത്ത​ര​വും അ​വ​ർ നേ​ടി​യെ​ടു​ത്തു.​ ഇ​തോ​ടെ പി​ന്നെ ഭീ​ഷ​ണി​യു​ടെ സ്വ​ര​മാ​യി. ​ഷൂ​ട്ടിം​ഗ് ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ പോ​കു​മെ​ന്നാ​യി.

തു​ട​ർ ന​ട​പ​ടി?

ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ലി​ൽ തി​ര​ക്ക​ഥാ​കൃ​ത്തി​ന്‍റെ സ്ഥാ​ന​ത്ത് എ​ന്‍റെ പേ​ര് വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​ത്തു​തീ​ർ​പ്പി​ന് ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.​ എന്നാ​ൽ അ​വ​ർ അ​തി​ന് ത​യാ​റാ​യി​ല്ല.​ നി​യ​മ​പ​ര​മാ​യി ത​ന്നെ നേ​രി​ടാ​നാ​ണ് തീ​രു​മാ​നം. ​ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും.​ എ​ഴു​ത്തു​കാ​രി​യു​ടെ കോ​പ്പി​റൈ​റ്റാ​ണ് ഇ​വി​ടെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ​സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​വും വൈ​കാ​രി​ക​ത​യു​മാ​ണ് നോ​വ​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​നു​ണ്ടെ​ങ്കി​ൽ അ​ത് നോ​വ​ലി​ന്‍റെ വി​ജ​യ​മാ​യി കാ​ണ​ണം. ആ​രു​ടേ​യും ബ​യോ​പിക്ക് അ​ല്ല ഞാ​ൻ നോ​വ​ലാ​ക്കി​യ​ത്.

എ​ഴു​ത്തു​കാ​രി​യു​ടെ കോ​പ്പി​റൈ​റ്റാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്: ലി​സി ജോ​യ്

തി​ര​ക്ക​ഥ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സി​നി​മ തി​യ​റ്റ​റി​ൽ പോ​യി കാ​ണു​മോ?

ഞാ​ൻ ജീ​വി​ച്ചി​രി​ക്കേ എ​ന്‍റെ കു​ഞ്ഞി​നെ മ​റ്റൊ​രാ​ൾ വ​ള​ർ​ത്തു​ന്ന​ത് കാ​ണാ​നു​ള്ള മ​ന​ക്ക​ട്ടി എ​നി​ക്കി​ല്ല.​ ചി​ത്ര​ത്തി​ന്‍റെ കോ​ൺ​സ​പ്റ്റും മ​റ്റും ട്രെ​യ് ല​ർ ക​ണ്ട​പ്പോ​ൾ ത​ന്നെ വ്യ​ക്ത​മാ​യി.​ പി​ന്നെ തീ​ർ​ച്ച​യാ​യും കു​റെ ഭാ​ഗ​ങ്ങ​ളി​ൽ അ​വ​ർ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടാ​കാം. ​അ​ത്ത​ര​ത്തി​ൽ വി​ക​ല​മാ​ക്കി​യ ഒ​രു ക​ലാ​സൃ​ഷ്ടി പോ​യി കാ​ണാ​നു​ള്ള തൊ​ലി​ക്ക​ട്ടി​യി​ല്ല.

എ​ഴു​ത്തു​കാ​രി​യാ​യ​ത്?

ചെ​റു​പ്പം മു​ത​ൽ എ​ഴു​തു​മാ​യി​രു​ന്നു.​ പ​ത്തോ​ളം പു​ര​സ്ക്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 16ാം വ​യ​സി​ൽ ഞാ​നെ​ഴു​തി​യ ക​ഥ​യാ​ണ് മ​യി​ൽ​പ്പീ​ലി എ​ന്ന സി​നി​മ​യ്ക്ക് ആ​ധാ​രം.​ ആ ചി​ത്ര​ത്തി​ൽ അ​വ​ർ പേ​രും ന​ൽ​കി​യി​രു​ന്നു.

എ​ഴു​ത്തു​കാ​രി​യു​ടെ കോ​പ്പി​റൈ​റ്റാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്: ലി​സി ജോ​യ്

ഇ​നി എ​ന്ത്?

നീ​തി വേ​ണം.​ നി​യ​മ​വ്യ​വസ്ഥിതി​യി​ൽ വി​ശ്വാ​സ​മു​ണ്ട്.​ ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ സ​ത്യം പു​റ​ത്ത് വ​രും. എ​തി​ർ ക​ക്ഷി​ക​ളു​ടെ പ​ണ​ക്കൊ​ഴു​പ്പി​നു മുന്നിൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ പാ​ടാ​ണ്.​ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു.​ വി​ര​മി​ച്ച ശേ​ഷം എ​ഴു​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു. ​പ​ക്ഷേ, മ​ന​സ് ശാ​ന്ത​മ​ല്ല. ​തി​രി​കെ ചെ​ല്ലാ​ൻ ബാ​ങ്കി​ൽ നി​ന്നും വി​ളി​ക്കു​ന്നു​ണ്ട്. ​ചി​ല​പ്പോ​ൾ പോ​യേ​ക്കും.