Movie prime

പിറന്നാൾ ദിനത്തിൽ പ്രണവിന്റെ 'ഹൃദയം' ക്യാരക്റ്റര്‍ പോസ്റ്റർ 

 

താരപുത്രൻ പ്രണവ് മോഹൻലാലിൻറെ പിറന്നാൾ ദിനമാണ് ഇന്ന്. ഈ  സന്തോഷ ദിനത്തിൽ പുതിയ ചിത്രമായ  'ഹൃദയ' ത്തിലെ പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റർ  പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

വിനീത് ശ്രീനിവാസനാണ് ഹൃദയം  സംവിധാനം ചെയ്യുന്നത്. മോഹൻലാൽ തന്റെ സമൂഹമാധ്യമ പേജുകളിലൂടെ  തന്റെ മകന്റെ ക്യാരക്റ്റര്‍ പോസ്റ്റർ പങ്കുവയ്ക്കുന്നതിനോടൊപ്പം മകന്  പിറന്നാൾ ആശംസകളും പങ്കുവച്ചിട്ടുണ്ട്. ‘ 

"പ്രണവിന്റെ പുതിയ ചിത്രമായ  ഹൃദയത്തിലെ  പോസ്റ്റർ പങ്കുവെക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. പിറന്നാൾ ആശംസകൾ അപ്പു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ," എന്നാണ് മോഹൻലാൽ കുറിച്ചത്. പ്രണവിന്  അപ്പുയെന്ന വിളിപ്പേരുമുണ്ട്. നിരവധി  ആരാധകരാണ് പ്രണവ് എന്ന  അപ്പുവിന് ആശംസകൾ  അറിയിച്ചിരിക്കുന്നത്.  

കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ്  ചിത്രത്തിലെ നായികമാർ.  മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തില്ലാണ് ചിത്രത്തിന്  വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. രഞ്ജന്‍ എബ്രഹാമാണ്  എഡിറ്റിംഗ്.
 
നീണ്ട അഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം   വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം . വിനീത് അവസാനമായി സംവിധാനം ചെയ്‌തത്  ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യമാണ് .