Movie prime

തുണികൊണ്ടുള്ള ഹോർഡിങ്ങുമായി ‘പ്രണയമീനുകളുടെ കടല്‍’

സാമൂഹിക പ്രതിബദ്ധതയുള്ള കലാരൂപമാണ് സിനിമകൾ. സമൂഹത്തെ വളരെ ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന മാധ്യമം. ഒരു നല്ല മാറ്റത്തിന് സിനിമ ലോകം വഴിവിളക്കായാൽ അത് സമൂഹത്തിന് മാതൃകയാണ്. അത്തരത്തിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് ‘പ്രണയമീനുകളുടെ കടല്’ എന്ന ചിത്രത്തിലൂടെ. എന്താണെന്നല്ലേ- ചിത്രത്തിലെ ഹോര്ഡിങ്ങുകളിലാണ് കാര്യമിരിക്കുന്നത്. സാധാരണ നമ്മൾ കാണുന്ന ഹോര്ഡിങ്ങിൽ നിന്ന് വ്യത്യസ്തമായി തുണിയിലാണ് പ്രണയമീനുകളുടെ ഹോർഡിങ്ങുകൾ ഒരുക്കിയിരിക്കുന്നത്. പരിസ്ഥിതി സൗഹാർദം മുൻനിർത്തിയാണ് ഇത്തരം ഒരു ആശയവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. പ്ലാസ്റ്റിക് ഹോർഡിങ്ങിനെക്കാൾ ചിലവ് More
 
തുണികൊണ്ടുള്ള ഹോർഡിങ്ങുമായി ‘പ്രണയമീനുകളുടെ കടല്‍’

സാമൂഹിക പ്രതിബദ്ധതയുള്ള കലാരൂപമാണ് സിനിമകൾ. സമൂഹത്തെ വളരെ ശക്തമായി സ്വാധീനിക്കാൻ കഴിയുന്ന മാധ്യമം. ഒരു നല്ല മാറ്റത്തിന് സിനിമ ലോകം വഴിവിളക്കായാൽ അത് സമൂഹത്തിന് മാതൃകയാണ്. അത്തരത്തിൽ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ് ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിലൂടെ. എന്താണെന്നല്ലേ- ചിത്രത്തിലെ ഹോര്‍ഡിങ്ങുകളിലാണ് കാര്യമിരിക്കുന്നത്. സാധാരണ നമ്മൾ കാണുന്ന ഹോര്‍ഡിങ്ങിൽ നിന്ന് വ്യത്യസ്തമായി തുണിയിലാണ് പ്രണയമീനുകളുടെ ഹോർഡിങ്ങുകൾ ഒരുക്കിയിരിക്കുന്നത്.

പരിസ്ഥിതി സൗഹാർദം മുൻനിർത്തിയാണ് ഇത്തരം ഒരു ആശയവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.
പ്ലാസ്റ്റിക് ഹോർഡിങ്ങിനെക്കാൾ ചിലവ് കൂടുതലാണ് തുണികൊണ്ടുള്ള ഹോർഡിങ്ങിന്. എന്നിരുന്നാലും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത മുൻനിർത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

‘പ്രണയമീനുകളുടെ കടല്‍’ അണിയിച്ചൊരുക്കുന്നത് കമലാണ്. വിനായകനാണ് കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. ജോണ്‍പോളാണ് തിരക്കഥ. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് .