Movie prime

ക്വാറൻ്റൈൻ കാലയളവിൽ സ്വന്തമായി ജിം ഒരുക്കി പൃഥ്വിരാജ്

ജോർദാനിൽ നിന്ന് മടങ്ങിയെത്തി കൊച്ചിയിൽ ക്വാറൻ്റൈനിൽ കഴിയുന്ന നടൻ പൃഥ്വിരാജ് മുറിയിൽ സ്വന്തമായി ജിം ഒരുക്കി. മുഴുവൻ ഫിറ്റ്നസ് ഉപകരണങ്ങളും മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കാലമാണ് താരം ക്വാറൻ്റൈനിൽ കഴിയേണ്ടത്.ജോർദാൻ മരുഭൂമിയിൽ ആടുജീവിതത്തിൻ്റെ ചിത്രീകരണത്തിനിടയിലാണ് നടനും സംഘവും ലോക്ഡൗണിൽ കുരുങ്ങുന്നത്. രണ്ടു മാസത്തെ ഷൂട്ടിങ്ങിനു ശേഷം 58 അംഗ സംഘം കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജോർദാനിലെ ഇന്ത്യൻ എംബസിയും സംഘത്തിന് ആവശ്യമായ സഹായങ്ങൾ ഒരുക്കിയിരുന്നു. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ്റെ അടുജീവിതമാണ് സിനിമയാകുന്നത്. ബ്ലെസിയാണ് സംവിധാനം. നോവലിലെ More
 
ക്വാറൻ്റൈൻ കാലയളവിൽ  സ്വന്തമായി ജിം ഒരുക്കി പൃഥ്വിരാജ്

ജോർദാനിൽ നിന്ന് മടങ്ങിയെത്തി കൊച്ചിയിൽ ക്വാറൻ്റൈനിൽ കഴിയുന്ന നടൻ പൃഥ്വിരാജ് മുറിയിൽ സ്വന്തമായി ജിം ഒരുക്കി. മുഴുവൻ ഫിറ്റ്നസ് ഉപകരണങ്ങളും മുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കാലമാണ് താരം ക്വാറൻ്റൈനിൽ കഴിയേണ്ടത്.ജോർദാൻ മരുഭൂമിയിൽ ആടുജീവിതത്തിൻ്റെ ചിത്രീകരണത്തിനിടയിലാണ് നടനും സംഘവും ലോക്ഡൗണിൽ കുരുങ്ങുന്നത്. രണ്ടു മാസത്തെ ഷൂട്ടിങ്ങിനു ശേഷം 58 അംഗ സംഘം കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജോർദാനിലെ ഇന്ത്യൻ എംബസിയും സംഘത്തിന് ആവശ്യമായ സഹായങ്ങൾ ഒരുക്കിയിരുന്നു.

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ്റെ അടുജീവിതമാണ് സിനിമയാകുന്നത്. ബ്ലെസിയാണ് സംവിധാനം. നോവലിലെ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അമല പോളാണ് നായിക.
ബോളിവുഡിലെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ കെ യു മോഹനനാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എ ആർ റഹ്മാൻ സംഗീതവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം നിരവധി പ്രഗത്ഭരുടെ ഒത്തുചേരലിനാണ് സാക്ഷ്യം വഹിക്കുന്നത്. വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി തുടങ്ങി ശ്രദ്ധേയമായ താരനിര തന്നെ ചിത്രത്തിലുണ്ട്.

ക്വാറൻ്റൈൻ കാലയളവിൽ  സ്വന്തമായി ജിം ഒരുക്കി പൃഥ്വിരാജ്

സൗദി അറേബ്യയിൽ കുടിയേറ്റ തൊഴിലാളിയായി എത്തിപ്പെടുന്ന നജീബ് നേരിടുന്ന ചൂഷണവും ദുരിത ജീവിതവുമാണ് സിനിമ പറയുന്നത്. നജീബിനെ അവതരിപ്പിക്കാൻ നിരവധി വെല്ലുവിളികളാണ് നടൻ ഏറ്റെടുത്തത്. ശരീരഭാരം മുപ്പത് കിലോഗ്രാം വരെ കുറയ്ക്കേണ്ടി വന്നു.

പൃഥ്വിരാജ് നാട്ടിൽ മടങ്ങിയെത്തിയ അതേ ദിവസം അമ്മയും പ്രശസ്ത അഭിനേത്രിയുമായ മല്ലിക സുകുമാരൻ വെളളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട വാർത്തയും വന്നിരുന്നു. കരമനയാർ കവിഞ്ഞൊഴുകിയതോടെ കുണ്ടമൺകടവിലുള്ള മല്ലികയുടെ വീട്ടിൽ വെള്ളം കയറി. ഫയർഫോഴ്സ് എത്തി ഫൈബർ ബോട്ടിലാണ് അവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ജവഹർ നഗറിലെ സഹോദരൻ്റെ വീട്ടിലാണ് മല്ലിക സുകുമാരൻ ഇപ്പോഴുള്ളത്.