Movie prime

ആറു വർഷങ്ങൾക്കു ശേഷം ബോളിവുഡിൽ പ്രിയദർശൻ ചിത്രം  

 

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹംഗാമ 2 ജൂലൈ 23ന് പ്രദർശനത്തിന് എ​ത്തും. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ്  ചിത്രം  പ്രദർശിപ്പിക്കുക.  ഡിസ്നി ഹോട്ട് സ്റ്റാര്‍ 30 കോടി രൂപയ്ക്കാണ് ചിത്രം സ്വന്തമാക്കിയത്.  

പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്‌റി എന്നിവരാണ് ചിത്രത്തിലെ  കേന്ദ്ര  കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. 2013-ൽ  ഇറങ്ങിയ  രം​​ഗ്രീസ് ആണ്  ഏറ്റവും ഒടുവിലായി ബോളിവുഡിൽ  പ്രിയദർശൻ സംവിധാനം ​ചെയ്ത ഹിന്ദി ചിത്രം.  

പതിനേഴ് വർഷങ്ങൾക്ക് മുൻപ്  ഹംഗാമ എന്ന പേരിൽ  പ്രിയദർശൻ ചിത്രം  സംവിധാനം ചെയ്തിരുന്നു. എന്നാൽ ആ  ചിത്രത്തിന്റെ  ​രണ്ടാം ഭാഗമല്ല ഹംഗാമ 2  എന്ന്  നേരത്തെ  തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.  പ്രിയദർശൻ 1984-ൽ മലയാളത്തിൽ' സംവിധാനം ചെയ്‌ത പൂച്ചയ്കൊരു മൂക്കൂത്തി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 2003 -ൽ  പുറത്തിറങ്ങിയ ഹംഗാമ. 

മലയാളത്തിൽ പ്രിയദർശന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ആണ്  റിലീസിനായി  ഒരുങ്ങുന്ന ചിത്രം. ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ  കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മരക്കാർ. ഓണത്തിനാകും ചിത്രം തിയറ്റുകളിൽ എത്തുക.