Movie prime

അമേരിക്കയിൽ ബെസ്റ്റ് സെല്ലർ ആയി നടി പ്രിയങ്ക ചോപ്രയുടെ ഓർമക്കുറിപ്പുകൾ ‘അൺ‌ഫിനിഷ്ഡ് ‘

Priyanka Chopras പ്രീ-ഓർഡർ ബുക്കിങ്ങിലൂടെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി പ്രിയങ്ക ചോപ്രയുടെ ‘അൺഫിനിഷ്ഡ്.’ റെക്കോഡ് നേട്ടം കരസ്ഥമാക്കിയതിൽ സോഷ്യൽ മീഡിയയിലൂടെ നടി സന്തോഷം പ്രകടിപ്പിച്ചു. Priyanka Chopras “12 മണിക്കൂറിനുള്ളിൽ യുഎസിൽ ഒന്നാം സ്ഥാനത്തെത്തിച്ച എല്ലാവർക്കും നന്ദി! എല്ലാവരും പുസ്തകം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” നടി ട്വീറ്റ് ചെയ്തു. ഓർമക്കുറിപ്പ് വിഭാഗത്തിലുള്ള കൃതി ജനുവരിയിലാണ് പുറത്തിറങ്ങുന്നത്. ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ കവർ പ്രിയങ്ക ഷെയർ ചെയ്തിരുന്നു. ഓർമക്കുറിപ്പ് എഴുതാൻ തുടങ്ങുന്നതിനു മുൻപുതന്നെ More
 
അമേരിക്കയിൽ ബെസ്റ്റ് സെല്ലർ ആയി നടി പ്രിയങ്ക ചോപ്രയുടെ ഓർമക്കുറിപ്പുകൾ ‘അൺ‌ഫിനിഷ്ഡ് ‘

Priyanka Chopras
പ്രീ-ഓർഡർ ബുക്കിങ്ങിലൂടെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി പ്രിയങ്ക ചോപ്രയുടെ ‘അൺഫിനിഷ്ഡ്.’ റെക്കോഡ് നേട്ടം കരസ്ഥമാക്കിയതിൽ സോഷ്യൽ മീഡിയയിലൂടെ നടി സന്തോഷം പ്രകടിപ്പിച്ചു. Priyanka Chopras

“12 മണിക്കൂറിനുള്ളിൽ യുഎസിൽ ഒന്നാം സ്ഥാനത്തെത്തിച്ച എല്ലാവർക്കും നന്ദി! എല്ലാവരും പുസ്തകം ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,” നടി ട്വീറ്റ് ചെയ്തു. ഓർമക്കുറിപ്പ് വിഭാഗത്തിലുള്ള കൃതി ജനുവരിയിലാണ് പുറത്തിറങ്ങുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ കവർ പ്രിയങ്ക ഷെയർ ചെയ്തിരുന്നു.

ഓർമക്കുറിപ്പ് എഴുതാൻ തുടങ്ങുന്നതിനു മുൻപുതന്നെ അതിനുള്ള പേര് കണ്ടെത്തിയിരുന്ന വിവരമാണ് നടി പങ്കുവെച്ചത്. വർഷങ്ങൾക്കു മുമ്പുതന്നെ ഇതിന് പേരിട്ടിരുന്നു. ഇരുപത് വർഷമായി താൻ പൊതുരംഗത്തുള്ള വ്യക്തിയാണ്. ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്. വ്യക്തിപരമായും തൊഴിൽപരമായും ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ പട്ടിക നീണ്ടതാണ്. പൂർത്തീകരിക്കാത്ത അത്തരം അനുഭവങ്ങളെ മുൻനിർത്തിയാണ് ‘അൺഫിനിഷ്ഡ് ‘ എന്ന പേരു നല്കുന്നത്. ഓർമക്കുറിപ്പ് എഴുതുന്നതിലെ രസകരമായ ഒരു കാര്യം, വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ നോക്കിക്കാണാൻ അത് നിങ്ങളെ പ്രേരിപ്പിക്കുന്നു എന്നതാണ്. ‘പൂർത്തീകരിക്കാത്ത ‘ എന്ന പേരിൽ ആഴമേറിയ അർത്ഥങ്ങളാണ് ഉള്ളതെന്ന് മനസ്സിലാക്കുന്നു.

യുഎസിൽ കഴിയുന്ന പ്രിയങ്ക അടുത്തിടെ ഹത്രാസിലെയും ബൽ‌റാംപൂരിലെയും ബലാത്സംഗങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഹത്രാസിൽ നിന്നും ബാൽറാംപൂരിൽ നിന്നുമുള്ള വാർത്തകൾ ഭയാനകമാണെന്നും ഓരോ ബലാത്സംഗവും പുതുതായി കൂട്ടിച്ചേർക്കപ്പെടുന്ന സംഖ്യകൾ മാത്രമല്ലെന്നും അവയ്ക്കു പിന്നിൽ നിരവധി കുടുംബങ്ങൾ ഉണ്ടെന്നുമായിരുന്നു ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ അഭിനേത്രി അഭിപ്രായപ്പെട്ടത്. നാം ഓരോരുത്തരും ഈ ക്രൂരകൃത്യങ്ങൾക്ക് ഉത്തരവാദികളാണെന്നും സ്വന്തം സ്ത്രീകളെ പരാജയപ്പെടുത്തി എന്ന നാണക്കേടിൽ കൂട്ടായി
തലതാഴ്ത്തണമെന്നും അവർ പറഞ്ഞു.

ഹത്രാസിൽ പത്തൊമ്പതുകാരി പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച പ്രിയങ്ക, നിരാശയും കോപവും സങ്കടവും നിസ്സഹായതയും നിറയുന്ന വികാരങ്ങളിൽ താൻ വീർപ്പുമുട്ടുകയാണെന്ന് ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിൽ പറഞ്ഞു. പെൺകുട്ടികളുടെ നിലവിളികൾ ഉയരുന്നത് മനുഷ്യത്വരഹിതവും നിഷ്ഠൂരവുമായ അന്തരീക്ഷത്തിലാണ്. വീണ്ടും വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. സ്ത്രീകളും കുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്ന കഥകളാണ് നിത്യേന കേട്ടുകൊണ്ടിരിക്കുന്നത്. ഞങ്ങൾ കരയുന്നു, അവർ കരയുന്നു, എന്നിട്ടും ആരും ആ കരച്ചിൽ കേൾക്കുന്നില്ല. എന്തുകൊണ്ടാണ് ഈ വെറുപ്പ് വളർന്നുവരുന്നത്? ആൺകുട്ടികളെ വളർത്തുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുന്നുണ്ടോ? നിയമം നിലവിളികൾ കേൾക്കുന്നില്ലേ? ഇനിയും എത്ര നിർഭയകൾ, ഇനിയും എത്ര വർഷങ്ങൾ എന്നാണ് അവരുടെ കുറിപ്പ്.

ജോയും ആന്റണി റുസ്സോയും ചേർന്ന് നിർമിച്ച ആമസോൺ സീരീസ്, നെറ്റ്ഫ്ലിക്സിന്റെ ദി വൈറ്റ് ടൈഗർ, വി കാൻ ബി ഹീറോസ്, മാട്രിക്സ് 4 തുടങ്ങി നിരവധി പ്രോജക്റ്റുകളാണ് പ്രിയങ്കയുടേതായി വരാനിരിക്കുന്നത്.