Movie prime

പബ്ജി തിരിച്ചെത്തുന്നു

ഗെയ്മിങ്ങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പബ്ജി [ PUBG] മൊബൈൽ താമസിയാതെ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഉടൻ വരുമെന്നാണ് ട്വിറ്ററിലൂടെ പബ്ജി കോർപറേഷൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയ്ക്കായി പ്രത്യേകം വേർഷനാണ് പുറത്തിറക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു. പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കുന്നത്. ഇന്ത്യയെ മാത്രം ലാക്കാക്കിയാണ് ബാറ്റിൽ റോയലെ ഗെയിം രൂപകൽപന ചെയ്തിരിക്കുന്നത്. ഗെയിം ഷെയറിങ്ങ് കമ്മ്യൂണിറ്റി വഴി നടക്കുന്ന പ്രീ-രജിസ്ട്രേഷനെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് More
 
പബ്ജി തിരിച്ചെത്തുന്നു

ഗെയ്മിങ്ങ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പബ്ജി [ PUBG] മൊബൈൽ താമസിയാതെ തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. ഉടൻ വരുമെന്നാണ് ട്വിറ്ററിലൂടെ പബ്ജി കോർപറേഷൻ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയ്ക്കായി പ്രത്യേകം വേർഷനാണ് പുറത്തിറക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നു. പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കുന്നത്. ഇന്ത്യയെ മാത്രം ലാക്കാക്കിയാണ് ബാറ്റിൽ റോയലെ ഗെയിം രൂപകൽപന ചെയ്തിരിക്കുന്നത്.

ഗെയിം ഷെയറിങ്ങ് കമ്മ്യൂണിറ്റി വഴി നടക്കുന്ന പ്രീ-രജിസ്ട്രേഷനെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് ലക്ഷത്തോളം പേർ മുൻകൂർ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. 10-ൽ 9.8 റേറ്റിങ്ങും നല്കിയിട്ടുണ്ട്. എന്നാൽ പ്രസ്തുത രജിസ്ട്രേഷൻ മോഡ്യൂളിനെപ്പറ്റി പബ്ജി കോർപറേഷൻ്റേതായ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇല്ലാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നത്. പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ രജിസ്റ്റർ ചെയ്തിട്ടുമില്ല.

നിരോധനം നീക്കുന്നത് സംബന്ധിച്ച നിലപാട് കേന്ദ്ര സർക്കാർ വ്യക്തമാക്കാത്തതു കൊണ്ടാണ് ഇതു സംബന്ധിച്ച വിശദീകരണത്തിലേക്ക് കടക്കാൻ കോർപറേഷൻ മടിച്ചു നില്ക്കുന്നതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഉടൻ വരുന്നതായ അറിയിപ്പുകൾ പബ്ജിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗെയിമിൻ്റെ ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകൾ ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്.