Movie prime

പുഴു; വനിതാ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് മമ്മൂട്ടി, നായിക പാർവതി തിരുവോത്ത്

puzhu വനിതാ ദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി മമ്മൂട്ടി. പുഴു എന്നാണ് ചിത്രത്തിൻ്റെ പേര്. പാർവതി തിരുവോത്താണ് നായിക. എസ് ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീന എന്ന പുതുമുഖമാണ്.puzhu അപ്രതീക്ഷിതമായി മമ്മൂട്ടിയുടെ നായികയായി പാർവതി എത്തുന്നതിൻ്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. പാർവതിയെ ചീത്ത വിളിച്ച ഇക്കയുടെ ആരാധകർ ഇപ്പോ ആരായി എന്ന തരത്തിൽ പ്രതികരിക്കുന്നവരുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ചിത്രത്തെപ്പറ്റിയുള്ള പ്രഖ്യാപനം മമ്മൂട്ടി നടത്തിയത്.ഇൻസ്റ്റഗ്രാമിൽ പാർവതിയും ചിത്രത്തിൻ്റെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും More
 
പുഴു; വനിതാ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ച് മമ്മൂട്ടി, നായിക പാർവതി തിരുവോത്ത്

puzhu
വനിതാ ദിനത്തിൽ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തി മമ്മൂട്ടി. പുഴു എന്നാണ് ചിത്രത്തിൻ്റെ പേര്. പാർവതി തിരുവോത്താണ് നായിക.
എസ് ജോർജ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീന എന്ന പുതുമുഖമാണ്.puzhu

അപ്രതീക്ഷിതമായി മമ്മൂട്ടിയുടെ നായികയായി പാർവതി എത്തുന്നതിൻ്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. പാർവതിയെ ചീത്ത വിളിച്ച ഇക്കയുടെ ആരാധകർ ഇപ്പോ ആരായി എന്ന തരത്തിൽ പ്രതികരിക്കുന്നവരുണ്ട്.
സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ചിത്രത്തെപ്പറ്റിയുള്ള പ്രഖ്യാപനം മമ്മൂട്ടി നടത്തിയത്.ഇൻസ്റ്റഗ്രാമിൽ പാർവതിയും ചിത്രത്തിൻ്റെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും പാർവതിയും ഗംഭീര കോമ്പിനേഷനാണെന്നും ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന, ദുൽഖർ സൽമാൻ വിതരണം ചെയ്യുന്ന ചിത്രം വൻ വിജയമാവുമെന്നും പ്രവചിക്കുന്നവരുണ്ട്.

ഹർഷാദിൻ്റെ കഥയ്ക്ക് ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്നു. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിങ്ങും ജെയ്ക്സ് ബിജോയ് സംഗീതവും നിർവഹിക്കുന്നു. വേഫെയറർ ഫിലിംസിൻ്റെ ബാനറിലാണ് വിതരണം.