Movie prime

കുഞ്ഞ് ക്വാഡന് പക്രുവിനെ കാണണം, സിനിമ നടനാവണം

ബോഡി ഷെയ്മിങ്ങിന് വിധേയനായി പൊട്ടിക്കരയുന്ന ഒമ്പത് വയസുകാരനായ ക്വാഡന് ബെയില്സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് ഏറെ ചര്ച്ചയായ ഒന്നാണ്.കൂട്ടുകാര് തന്നെ കുള്ളന് എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ക്വാഡന്റെ കരച്ചില് ഏവരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. അന്ന് തനിക്ക് പിന്തുണയുമായെത്തിയ നടന് ഗിന്നസ് പക്രുവിനോട് പിന്തുണയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോള് ക്വാഡന്. ഓസ്ട്രേലിയന് മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന് ഇക്കാര്യം വ്യക്തമാക്കിയത്. ക്വാഡന് വേണ്ടി അവന്റെ അമ്മ യാരക്ക ബെയില്സാണ് മാധ്യമത്തോട് സംസാരിച്ചത്. ഗിന്നസ് പക്രുവുമായി More
 
കുഞ്ഞ് ക്വാഡന് പക്രുവിനെ കാണണം, സിനിമ നടനാവണം

ബോഡി ഷെയ്മിങ്ങിന് വിധേയനായി പൊട്ടിക്കരയുന്ന ഒമ്പത് വയസുകാരനായ ക്വാഡന്‍ ബെയില്‍സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ്.കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ക്വാഡന്റെ കരച്ചില്‍ ഏവരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു.

അന്ന് തനിക്ക് പിന്തുണയുമായെത്തിയ നടന്‍ ഗിന്നസ് പക്രുവിനോട് പിന്തുണയ്ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ക്വാഡന്‍. ഓസ്ട്രേലിയന്‍ മാധ്യമമായ എസ്ബിഎസ് മലയാളം വഴിയാണ് ക്വാഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ക്വാഡന് വേണ്ടി അവന്റെ അമ്മ യാരക്ക ബെയില്‍സാണ് മാധ്യമത്തോട് സംസാരിച്ചത്. ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്നും താരത്തെ പോലെ നടനാകണമെന്നുമുള്ള ക്വാഡന്റെ ആഗ്രഹവും അവര്‍ പങ്കുവച്ചു.

ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും നിരവധി പേരാണ് കുഞ്ഞ് ക്വാഡന് പിന്തുണയുമായെത്തിയത്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു കഴിവ് കൊണ്ടും പ്രയത്നം കൊണ്ടും ഉയരക്കുറവിനെ അതിജീവിച്ച ഗിന്നസ് പക്രുവിന്റെ സന്ദേശം..

‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോള്‍… നിന്റെ ‘അമ്മ തോല്‍ക്കും ഈ വരികള്‍ ഓര്‍മ്മ വച്ചോളു. ‘ഊതിയാല്‍ അണയില്ല.. ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ’ഇളയ രാജ. ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്’ ക്വാഡന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഗിന്നസ് പക്രു കുറിച്ചു.