Movie prime

“എന്നെ നടനാക്കിയത് സൂപ്പര്‍സ്റ്റാര്‍ രജനികാന്താണ്”: വിജയ്‌, വീഡിയോ

ഇന്ന് ഇന്ത്യന് സിനിമയില് തന്നെ ഏറ്റവും കൂടുതല് ആരാധക വൃന്ദമുള്ള നടന്മാരിലൊരാളാണ് വിജയ്. 1984ല് പുറത്തിറങ്ങിയ ‘വെട്രി’ എന്ന ചിത്രത്തില് ബാലതാരമായാണ് വിജയ് അരങ്ങേറ്റം നടത്തിയത്. ചിത്രം സംവിധാനം ചെയ്തത് വിജയ്യുടെ അച്ഛനായ എസ്.എ. ചന്ദ്രശേഖറും. 1992-ൽ പുറത്തിറങ്ങിയ ‘നാളൈയ തീർപ്പ്’ എന്ന ചലച്ചിത്രത്തിലാണ് വിജയ് ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അങ്ങോട്ടേക്ക് തമിഴ് സിനിമ ലോകത്ത് വിജയ്യുടെ തേരോട്ടമായിരുന്നു. എന്നാല് താന് നടനാകാന് കാരണം സൂപ്പര്സ്റ്റാര് രജനികാന്ത് ആണെന്ന് വിജയ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ More
 
“എന്നെ നടനാക്കിയത് സൂപ്പര്‍സ്റ്റാര്‍ രജനികാന്താണ്”: വിജയ്‌, വീഡിയോ

ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടന്‍മാരിലൊരാളാണ് വിജയ്‌. 1984ല്‍ പുറത്തിറങ്ങിയ ‘വെട്രി’ എന്ന ചിത്രത്തില്‍ ബാലതാരമായാണ് വിജയ്‌ അരങ്ങേറ്റം നടത്തിയത്. ചിത്രം സംവിധാനം ചെയ്തത് വിജയ്‌യുടെ അച്ഛനായ എസ്.എ. ചന്ദ്രശേഖറും. 1992-ൽ പുറത്തിറങ്ങിയ ‘നാളൈയ തീർപ്പ്’ എന്ന ചലച്ചിത്രത്തിലാണ് വിജയ്‌ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അങ്ങോട്ടേക്ക് തമിഴ് സിനിമ ലോകത്ത് വിജയ്‌യുടെ തേരോട്ടമായിരുന്നു.

എന്നാല്‍ താന്‍ നടനാകാന്‍ കാരണം സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആണെന്ന് വിജയ്‌ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ കഥ ഇങ്ങനെ..

“ഞാന്‍ പഠിക്കാന്‍ പുറകോട്ടയിരുന്നു. പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോള്‍ സിനിമയില്‍ അഭിനയിച്ചാല്‍ കൊള്ളാമെന്ന് എനിക്ക് തോന്നി. പക്ഷെ അച്ഛന്‍ എന്‍റെ ആഗ്രഹത്തിന് എതിരായിരുന്നു. അച്ഛനെ എങ്ങനെയും ബോധ്യപ്പെടുത്തണമെന്ന ചിന്തയില്‍ ഞാന്‍ രജനികാന്ത് ചിത്രമായ അണ്ണാമലൈയില്‍ നിന്നും ഒരു സീന്‍ അഭിയനിച്ചത് ഷൂട്ട്‌ ചെയ്ത് വീഡിയോയാക്കി അച്ഛനെ കാണിച്ചു. രജനി സര്‍ രാധ രവി സാറിനെ വെല്ലുവിളിക്കുന്ന സീനായിരുന്നു ഞാന്‍ അഭിനയിച്ചു കാണിച്ചത്.”

“എന്നെ നടനാക്കിയത് സൂപ്പര്‍സ്റ്റാര്‍ രജനികാന്താണ്”: വിജയ്‌, വീഡിയോ
എസ്.എ.ചന്ദ്രശേഖറും വിജയ്‌യും

വിജയ്‌യുടെ അമ്മ സിനിമയില്‍ മകനെ അഭിനയിപ്പിക്കണമെന്നു ചന്ദ്രശേഖറിനെ നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം നിസ്സഹായനായി. പക്ഷെ വിജയ്‌യുടെ അച്ഛന്‍ അണ്ണാമലൈയിലെ തന്നെ ശ്രീ വിദ്യയും രാധ രവിയുമൊത്തുള്ള ഒരു ദുഷ്കരമായ സീന്‍ അഭിനയിക്കാന്‍ കൊടുത്ത് വിജയ്‌യെ പേടിപ്പിക്കാന്‍ നോക്കി. ആ സീന്‍ ചെയ്യാന്‍ പറ്റാതെ വിജയ്‌ അഭിനയമോഹം ഉപേക്ഷിച്ചു കോളേജില്‍ പോകുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ അച്ഛനെ ഞെട്ടിച്ചു കൊണ്ട് വിജയ്‌ ആ സീന്‍ നന്നായി ചെയ്തു. അഭിനയത്തോടുള്ള മകന്റെ അഭിനിവേശം അവന്‍റെ കണ്ണുകളില്‍ കണ്ട ചന്ദ്രശേഖര്‍ മകനെ നായകനാക്കി ചിത്രം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നാളൈ തീർപ്പ് എന്ന ചിത്രത്തില്‍ വിജയ്‌ നായകനാകുന്നത്. സിനിമയുടെ ആദ്യ ഷൂട്ട്‌ കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ ഭാര്യയോടെ പറഞ്ഞു,’ ഈ സിനിമ വിജയിക്കുമോ ഇല്ലയോ എന്നെനിക്ക് അറിയില്ല. പക്ഷെ അവന്‍ ഒരു വലിയ നടനായി മാറും’.

എസ്.എ.ചന്ദ്രശേഖര്‍ അന്ന് പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. ഐഎംഡിബി പ്രകാരം ദക്ഷിണേന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നാലാമത്തെ നടനാണ് വിജയ്‌. വിജയ്‌ നായകനും വിജയ്‌ സേതുപതി വില്ലനുമാകുന്ന മാസ്റ്റേഴ്സാണ് പുറത്തിറങ്ങാനുള്ള വിജയ്‌ ചിത്രം. ഏപ്രില്‍ 9ന് റിലീസ് നിശ്ചയിച്ചെങ്കിലും ലോക്ക്ഡൌണ്‍ കാരണം തിയതി മാറ്റിവെച്ചു. ‌