Movie prime

കൈ കാലുകൾ ഉപയോഗിച്ച് 3 റൂബിക്സ് ക്യൂബുകൾ ഒരേസമയം സോൾവ് ചെയ്ത് 8 വയസ്സുകാരൻ

Rubik’s Cubes കൈ കാലുകൾ ഉപയോഗപ്പെടുത്തി മൂന്ന് റൂബിക്സ് ക്യൂബുകൾ ഒരേസമയം സോൾവ് ചെയ്ത് 8 വയസ്സുകാരൻ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചു. 1 മിനിറ്റും 29.97 സെക്കൻ്റുമാണ് 3 ക്യൂബുകളും സോൾവ് ചെയ്യാനായി കുട്ടി എടുത്തത്. Rubik’s Cubes ബാംഗ്ലൂരിൽ നിന്നുള്ള അഥർവ ആർ ഭട്ട് എന്ന 8 വയസുകാരനാണ് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിൽ പുതിയ വിസ്മയ വേഗം കുറിച്ചത്. രണ്ട് മിനിറ്റിനുള്ളിൽ മൂന്ന് റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്യുന്ന അഥർവയുടെ വീഡിയോ ഗിന്നസ് വേൾഡ് More
 
കൈ കാലുകൾ ഉപയോഗിച്ച് 3 റൂബിക്സ് ക്യൂബുകൾ ഒരേസമയം സോൾവ് ചെയ്ത് 8 വയസ്സുകാരൻ

Rubik’s Cubes
കൈ കാലുകൾ ഉപയോഗപ്പെടുത്തി മൂന്ന് റൂബിക്സ് ക്യൂബുകൾ ഒരേസമയം സോൾവ് ചെയ്ത് 8 വയസ്സുകാരൻ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചു. 1 മിനിറ്റും 29.97 സെക്കൻ്റുമാണ് 3 ക്യൂബുകളും സോൾവ് ചെയ്യാനായി കുട്ടി എടുത്തത്. Rubik’s Cubes

ബാംഗ്ലൂരിൽ നിന്നുള്ള അഥർവ ആർ ഭട്ട് എന്ന 8 വയസുകാരനാണ് റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിൽ പുതിയ വിസ്മയ വേഗം കുറിച്ചത്. രണ്ട് മിനിറ്റിനുള്ളിൽ മൂന്ന് റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്യുന്ന അഥർവയുടെ വീഡിയോ
ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ അവരുടെ ഒഫീഷ്യൽ യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നതിൽ അഥർവ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചതായി സംഘടന പ്രഖ്യാപിച്ചു.

കുട്ടികളുടെ എക്കാലത്തേയും കൗതുകം ജനിപ്പിക്കുന്ന കളിപ്പാട്ടങ്ങളിലൊന്നാണ് റൂബിക്സ് ക്യൂബ്. ഒരു ക്യൂബ് പരിഹരിക്കാൻ ചിലർ മണിക്കൂറുകളോ ദിവസങ്ങളോ എടുക്കാറുണ്ട്. എന്നാൽ മറ്റേതൊരു കളിപ്പാട്ടത്തെയും പോലെ അതിനെ ‘ഈസി’ ആയി കൈകാര്യം ചെയ്യുന്ന പ്രതിഭാധനരും ഉണ്ട്.

കഴിഞ്ഞ വർഷം ചെന്നൈയിൽ നിന്നുള്ള 25 കാരൻ വെള്ളത്തിനടിയിൽ ശ്വാസം പിടിച്ച് കിടന്ന് റൂബിക്സ് ക്യൂബ് സോൾ ചെയ്യുന്നതിൽ പുതിയ ഗിന്നസ് റെക്കോഡ് സ്ഥാപിച്ചിരുന്നു. ഔദ്യോഗിക രേഖകൾ പ്രകാരം ഇളയറാം ശേഖർ 2.17 മിനിറ്റിനുള്ളിലാണ് 6 വശങ്ങളും സോൾവ് ചെയ്തത്.

ഇപ്പോൾ മൂന്ന് റൂബിക്സ് ക്യൂബുകൾ ഒരേസമയം കൈയും കാലും ഉപയോഗിച്ച് പരിഹരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ വ്യക്തിയായി അഥർവ എന്ന എട്ടു വയസ്സുകാരൻ മാറി. രണ്ടു ക്യൂബുകൾ മേശപ്പുറത്തും ഒരു ക്യൂബ് തറയിലും വെച്ചാണ് അഥർവ സോൾവ് ചെയ്തത്.

കഴിഞ്ഞ മാസം ഇന്ത്യക്കാരിയായ തനിഷ്ക സുജിത് എന്ന 13 കാരിയും റൂബിക്സ് ക്യൂബിലെ തൻ്റെ അസാധാരണ കഴിവ് പുറത്തെടുത്തിരുന്നു. കണ്ണ് കെട്ടി ശരവേഗത്തിൽ ക്യൂബ് സോൾവ് ചെയ്യുന്ന തനിഷ്കയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.