Movie prime

ലോക്ക്ഡൌണ്‍ കാലത്ത് റെക്കോര്‍ഡ്‌ ലാഭം നേടി റഷ്യന്‍ ഗെയിം ഡെവലപ്പര്‍

ലോക്ക്ഡൌണ് കാലത്ത് റെക്കോര്ഡ് ലാഭം നേടിയതായി റഷ്യന് മൊബൈല് ഗെയിം ഡെവലപ്പര്. ലോക്ക്ഡൌണ് ആയത് മൂലം കൂടുതല് ആളുകള് വീട്ടില് തന്നെ കഴിച്ചുകൂട്ടിയതാണ് വരുമാനം ഇരട്ടിക്കാന് കാരണമായതെന്നു കമ്പനിയുടെ സഹസ്ഥാപകന് പറഞ്ഞു. 2014 തൊട്ട് ഡബ്ലിന് ആസ്ഥാനമായ പ്ലേറിക്സ് കമ്പനിയാണ് മാര്ച്ച് പകുതിക്കും മെയ് പകുതിക്കും ഇടയില് 165 മില്യണ് ഡൌണ്ലോഡ് നേടി റെക്കോര്ഡിട്ടത്. ലോക്ക് ഡൌണിന് മുന്പുള്ള രണ്ട് മാസങ്ങളില് ഉള്ളതിന്റെ രണ്ടിരട്ടി പേരാണ് ലോക്ക്ഡൌണ് കാലത്ത് ഗെയിം ഡൌണ്ലോഡ് ചെയ്തതെന്ന് കമ്പനി സഹസ്ഥാപകന് അയ്ഗോര് More
 
ലോക്ക്ഡൌണ്‍ കാലത്ത് റെക്കോര്‍ഡ്‌ ലാഭം നേടി റഷ്യന്‍ ഗെയിം ഡെവലപ്പര്‍

ലോക്ക്ഡൌണ്‍ കാലത്ത് റെക്കോര്‍ഡ്‌ ലാഭം നേടിയതായി റഷ്യന്‍ മൊബൈല്‍ ഗെയിം ഡെവലപ്പര്‍. ലോക്ക്ഡൌണ്‍ ആയത് മൂലം കൂടുതല്‍ ആളുകള്‍ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടിയതാണ് വരുമാനം ഇരട്ടിക്കാന്‍ കാരണമായതെന്നു കമ്പനിയുടെ സഹസ്ഥാപകന്‍ പറഞ്ഞു.

2014 തൊട്ട് ഡബ്ലിന്‍ ആസ്ഥാനമായ പ്ലേറിക്സ് കമ്പനിയാണ് മാര്‍ച്ച്‌ പകുതിക്കും മെയ്‌ പകുതിക്കും ഇടയില്‍ 165 മില്യണ്‍ ഡൌണ്‍ലോഡ് നേടി റെക്കോര്‍ഡിട്ടത്. ലോക്ക് ഡൌണിന് മുന്‍പുള്ള രണ്ട് മാസങ്ങളില്‍ ഉള്ളതിന്റെ രണ്ടിരട്ടി പേരാണ് ലോക്ക്ഡൌണ്‍ കാലത്ത് ഗെയിം ഡൌണ്‍ലോഡ് ചെയ്തതെന്ന് കമ്പനി സഹസ്ഥാപകന്‍ അയ്‌ഗോര്‍ ബുക്ക്മന്‍ പറഞ്ഞു.

കമ്പനിയുടെ വരുമാനം കഴിഞ്ഞ രണ്ടു മാസം കൊണ്ട് 40 ശതമാനം വര്‍ദ്ധിച്ചു 460 മില്യണ്‍ ഡോളറില്‍ എത്തിയെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ചു മാസം കൊണ്ട് കമ്പനിയുടെ ലാഭം ഏകദേശം 1 ബില്യണടുത്തു വരും.

”ഈ കാലയളവില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്’, ബുക്ക്മന്‍ റോയിറ്റേഴ്സിനോട് പറഞ്ഞു. ഇതില്‍ എത്ര മാത്രം വരുമാനമാണ് ലോക്ക്ഡൌണ്‍ കാലത്ത് ഉണ്ടായിയെന്നത് ഈ സമയത്ത് കണക്കെടുക്കുക എന്നത് ബുദ്ധിമുട്ടാണ്.

ലോക്ക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ പ്ലേറിക്സ് ഡൌണ്‍ലോഡില്‍ കുറവ് വരുന്നുണ്ടെങ്കിലും ഈ വര്‍ഷത്തെ വരുമാനം റെക്കോര്‍ഡ്‌ നേട്ടമായിരിക്കുമെന്നു ബുക്ക്മന്‍ പ്രതീക്ഷിക്കുന്നു.

നിരവധി ടാസ്ക്കുകള്‍ പൂര്‍ത്തീകരിക്കേണ്ട ഗെയിമായ ‘ഗാര്‍ഡന്‍സ്പേസ്’ പ്ലേറിക്സിന്‍റെ പ്രശസ്തമായ ഗെയിമാണ്.

അയ്‌ഗോര്‍ ബുക്ക്മനും ഇളയ സഹോദരന്‍ ദിമിത്രിയും 2004ല്‍ റഷ്യന്‍ നഗരത്തില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് പ്ലേറിക്സ് സ്ഥാപിച്ചത്.

അടുത്തിടെ 12 ഗെയിമിംഗ് സ്റ്റുഡിയോകള്‍ പ്ലേറിക്സ് വാങ്ങിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ ഗെയിമിംഗ് സ്റ്റുഡിയോകള്‍ വാങ്ങുവാനും പ്ലേറിക്സിനു പദ്ധതിയുണ്ട്.